കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്; ലീഡ് പിടിച്ച് ബിജെപി, പ്രതീക്ഷ കൈവിടാതെ കമല്‍നാഥും സംഘവും

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. ആദ്യ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ 10 ലേറെ സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുന്നതയാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആറ് സീറ്റില്‍ കോണ്‍ഗ്രസും മുന്നിട്ട് നില്‍ക്കുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ പല മണ്ഡലങ്ങളിലും ബിജെപി ലീഡ് പിടിക്കുകയായിരുന്നു.

28 സീറ്റുകളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാർ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയ സാഹചര്യത്തിലാണ് മധ്യപ്രദേശില്‍ ഇത്രയും സീറ്റുകളില്‍ തിഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. രണ്ട് സീറ്റില്‍ അംഗങ്ങള്‍ മരിച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി മുഖ്യമന്ത്രി ശിവരാജ് ചൌഹാന് അധികാരത്തില്‍ തുടരാന്‍ ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് 9 ഇടത്ത് ബിജെപിക്ക് വിജയം അനിവാര്യമാണ്.

 bjp-15

നിലവില്‍ 117 പേരുടെ പിന്തുണയിലാണ് ബിജെപി ഭരണം നടത്തുന്നത്. കേവല ഭൂരിപക്ഷം തികയ്ക്കാന്‍ വേണ്ട സഖ്യയിലേക്ക് ബിജെപി തുടക്കത്തില്‍ തന്നെ ലീഡ് നേടുന്നതാണ് കാണാന്‍ കഴിയുന്നത്. മത്സരം നടന്ന 28 ല്‍ 27 ഉം കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റുകളാണ് എന്നതാണ് അവരുടെ പ്രതീക്ഷ. എന്നാല്‍ ഇവയില്‍ കൂടുതലും സിന്ധ്യയുടെ ശക്തി കേന്ദ്രമായ ഗ്വാളിയോര്‍-ചമ്പല്‍ മേഖയാണ് എന്നതാണ് അവരെ കുഴക്കുന്നത്.

ബിഹാറിൽ ഇഞ്ചോടിഞ്ച്; എൻഡിഎ ലീഡ് ചെയ്യുന്ന സീറ്റിൽ ഭൂരിപക്ഷവും ബിജെപിക്ക്,നീതീഷിന് നെഞ്ചിടിപ്പ് ,ബിഹാറിൽ ഇഞ്ചോടിഞ്ച്; എൻഡിഎ ലീഡ് ചെയ്യുന്ന സീറ്റിൽ ഭൂരിപക്ഷവും ബിജെപിക്ക്,നീതീഷിന് നെഞ്ചിടിപ്പ് ,

Recommended Video

cmsvideo
Bihar election first round vote counting is with mahasagyam

English summary
madhya pradesh by-election resul out; BJP leads against Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X