കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക വായ്പ എഴുതി തള്ളല്‍; മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വാഗ്വാദം

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങുകയാണ്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് ഇതുവരേയും ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇതിനകം തന്നെ ബിജെപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. ഇരു പാര്‍ട്ടികളും തമ്മിലുള്ള വലിയ വാക് പോര് തന്നെയാണ് മണ്ഡലങ്ങളില്‍ നടക്കുന്നത്. 28 നിയമസഭാ സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ഇരുപാര്‍ട്ടികളെ സംബന്ധിച്ചും നിര്‍ണ്ണായകമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിലെ കാര്‍ഷിക വായ്പ എഴുതി തള്ളുന്നത് സംബന്ധിച്ച തന്നെയാണ് ഇപ്പോഴും മധ്യപ്രദേശ് രാഷ്ട്രീയത്തിനെ ചൂട് പിടിപ്പിക്കുന്നത്.

ഉപതെരഞ്ഞെടുപ്പ്

ഉപതെരഞ്ഞെടുപ്പ്

കോണ്‍ഗ്രസ് നേതാവ് ജ്യോതി രാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെ സിന്ധ്യയെ പിന്തുണച്ച് 22 എംഎല്‍എമാര്‍ രാജി വെച്ചതോടൊണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 22 എംഎല്‍എമാര്‍ക്ക് പുറമേ 3 പേര്‍ കൂടി ബിജെപിയില്‍ ചേരുകയുണ്ടായി. ഇത് കൂടാതെ 3 എംഎല്‍എമാര്‍ മരണപ്പെട്ടതോടെ ഒഴിഞ്ഞ സീറ്റില്‍ കൂടിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

കര്‍ഷക വായ്പ

കര്‍ഷക വായ്പ

കാര്‍ഷിക കടം എഴുതിതള്ളല്‍ വിഷയം തന്നെയാണ് ഉപതെരഞ്ഞെടുപ്പിലും ഇരു പാര്‍ട്ടികളുടേയും മുഖ്യവിഷയം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു വായ്പ എഴുതി തള്ളല്‍. 2018 ജൂണില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ വേളയില്‍ അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മന്ദ്സൗറില്‍ നടന്ന പൊതുയോഗത്തിലായിരുന്നു ഇത്തരമൊരു വാഗ്ദാനം നല്‍കുന്നത്. 2018 നവംബറില്‍ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പത്രികയിലും ഇത് പറഞ്ഞിരുന്നു.

ബിജെപി ആരോപണം

ബിജെപി ആരോപണം

എന്നാല്‍ അധികാരത്തിലെത്തി 10 ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പ എഴുതി തള്ളുമെന്ന് വാഗ്ധാനം പാലിക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകരെ ഒറ്റുകൊടുക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഇതിന് പിന്നാലെ ശിവരാജ് സിംഹ് ചൗഹാന്‍ മന്ത്രി സഭയിലെ കാര്‍ഷിക മന്ത്രി കമാല്‍ പട്ടേലിന്റെ വാക്കുകളെ ഉദ്ധരിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ രേഖമൂലം നല്‍കിയ മറുപടിയില്‍ സമ്മതിച്ചതായി കോണ്‍ഗ്രസ് അവകാശപ്പെടുന്നു.തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മാപ്പ് പറയണമെന്നും കോണ്‍ഗ്രസിന്റെ ആവശ്യം.

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു

മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് 2.6 ദശലക്ഷത്തിലധികം കര്‍ഷകരുടെ 11000 കോടി രൂപയുടെ വായ്പ എഴുതി തള്ളിയതായി കാര്‍ഷിക മന്ത്രി സമ്മതിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ പറഞ്ഞു. ഇതില്‍ ശക്തമായി പ്രതികരിച്ച് ബിജെപി രംഗത്തെത്തിയതോടെയാണ് സംഭവം വാഗ്വാദങ്ങളിലേക്ക് നീങ്ങിയത്. അര്‍ധസത്യങ്ങള്‍ പ്രചരിപ്പിച്ച് കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി പറഞ്ഞു.

Recommended Video

cmsvideo
Actor Krishna Kumar supports Farm Bills | Oneindia Malayalam
കമല്‍നാഥ് രാജി വെക്കണം

കമല്‍നാഥ് രാജി വെക്കണം

കോണ്‍ഗ്രസും കമല്‍നാഥും കര്‍ഷക വിരുദ്ധരാണെന്ന് കമാല്‍ പട്ടേല്‍ പറഞ്ഞു. അന്നത്തെ മുഖ്യമന്ത്രി കമല്‍നാഥ് 2 ലക്ഷം രൂപ നിരക്കില്‍ 4.8 ദശലക്ഷം കര്‍ഷകരുടെ 55000 കോടി വായ്പ 10 ദിവസത്തിനുള്ളില്‍ എഴുതി തള്ളുമെന്ന ഡ്യോക്യൂമെന്റില്‍ ഒപ്പിട്ടു. എന്നാല്‍ കര്‍ഷക വായ്പകള്‍ എഴുതി തള്ളിയതിന് ഏതെങ്കിലും കോണ്‍ഗ്രസുകാരന്റെ കൈയ്യില്‍ തെളിവുണ്ടോയെന്ന് കമാല്‍ പട്ടേല്‍ ചോദിച്ചു. ഒന്നുകില്‍ കമല്‍നാഥ് മാപ്പ് പറയുകയോ അല്ലങ്കില്‍ പ്രതിപക്ഷ സ്ഥാനത്ത് നിന്നും കോണ്ഡഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി വെക്കണമെന്നും അദ്ദേഹം പറഞ്ഞു.

English summary
madhya pradesh by poll; Congress and bjp make war of words on waive-off farmers’ loans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X