• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിന്ധ്യയേയും ബിജെപിയേയും പൂട്ടാൻ മറ്റൊരു ഭാരതിയെ ഇറക്കി കോൺഗ്രസ്; മധ്യപ്രദേശിൽ പുതിയ നീക്കം

ഭോപ്പാൽ; നവംബർ 3 നാണ് മധ്യപ്രദേശിൽ നിർണായകമായ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സർക്കാരിന്റെ ഭാവി നിർണയിക്കുന്നതാണ് തിരഞ്ഞെടുപ്പ് എന്നത് കൊണ്ട് തന്നെ വീറും വാശിയും നിറഞ്ഞ പ്രചരണങ്ങളാണ് ബിജെപിയും കോൺഗ്രസും സംസ്ഥാനത്ത് കാഴ്ച വെയ്ക്കുന്നത്.

കുറഞ്ഞത് 9 സീറ്റുകളിൽ വിജയിക്കാൻ സാധിച്ചില്ലേങ്കിൽ അധികാര കസേരയിൽ നിന്ന് ബിജെപി പുറത്താകും. അതേസമയം കോൺഗ്രസിനാകട്ടെ പരമാവധി സീറ്റുകൾ വിജയിച്ചാൽ വീണ്ടും അധികാരം കൈപ്പിടിയിലാവും. ഈ സാഹചര്യത്തിൽ പഴുതടച്ചുള്ള സ്ഥാനാർത്ഥി നിർണയമാണ് കോൺഗ്രസ് നടത്തിയിരിക്കുന്നത്.

ഭരണം പിടിക്കാൻ

ഭരണം പിടിക്കാൻ

28 അംഗങ്ങളുടെ അഭാവത്തില്‍ 230 അംഗ നിയമസഭയില്‍ 107 അംഗങ്ങളുടെ പിന്തുണയോടെയാണ് മധ്യപ്രദേശില്‍ ബിജെപി ഇപ്പോള്‍ ഭരണം നടത്തുന്നത്.95 പേരാണ് ഇപ്പോള്‍ പ്രതിപക്ഷ നിരയില്‍ ഉള്ളത്. കോണ്‍ഗ്രസിന് 88 ഉം ബിഎസ്പ-2, എസ്പി-1 , സ്വതന്ത്രര്‍-4 എന്നിങ്ങനെയാണ് പ്രതിപക്ഷ നിരയിലെ അംഗബലം.

സിന്ധ്യയും ബിജെപിയും

സിന്ധ്യയും ബിജെപിയും

ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം കൂറുമാറി ബിജെപിയിൽ എത്തിയ 22 പേരുടെ സീറ്റുകൾ ഉൾപ്പെടെ 28 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് വിട്ട് എത്തിയവരെ തന്നെ മത്സരിപ്പിച്ച് വിജയിപ്പിച്ച് കമൽനാഥിനും കോൺഗ്രസിനും പ്രഹരം നൽകാനാണ് ബിജെപി ആലോചിക്കുന്നത്.

പഴുതുകളച്ച് നീക്കം

പഴുതുകളച്ച് നീക്കം

അതേസമയം തങ്ങൾക്ക് പാലം വലിച്ച് ബിജെപിയ്ക്കൊപ്പം പോയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കൂട്ടർക്കും എന്ത് വിലകൊടുത്തും മറുപടി കൊടുക്കാനാണ് കോൺഗ്രസ് കോപ്പ് കൂട്ടുന്നത്. ഇത് മുന്നിൽ കണ്ട് എല്ലാ പഴുതുകളും അടച്ച് മുന്നോട്ട് നീങ്ങുകയാണ് പാർട്ടി.

സ്ഥാനാർത്ഥി നിർണയം

സ്ഥാനാർത്ഥി നിർണയം

ജാതിമത സമവാക്യങ്ങൾ പരിഗണിച്ചും ആഭ്യന്തര സർവ്വേ നടത്തിയുമാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇക്കൂട്ടത്തിൽ കോൺഗ്രസ് തിരഞ്ഞെടുത്ത ഒരു സ്ഥാനാർത്ഥിയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ചൂട് പിടിച്ച ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. സന്യാസിനിയെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

സന്യാസിനിയെ ഇറക്കി

സന്യാസിനിയെ ഇറക്കി

മൽഹാര മണ്ഡലത്തിലാണ് 34കാരിയായ സാധ്വി റാം സിയ ഭാരതി എന്ന സന്യാസിനിയെ കോൺഗ്രസ് മത്സരിപ്പിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന പ്രദ്യുമ്ന്‍ സിങ് ലോധി, കഴിഞ്ഞ ജൂലൈയില്‍ കൂറുമാറി ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മല്‍ഹേരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

കോൺഗ്രസിന്റെ ഉമാ ഭാരതി?

കോൺഗ്രസിന്റെ ഉമാ ഭാരതി?

ബിജെപിയുടെ സന്യാസി നേതാവായിരുന്ന ഉമാ ഭാരതിയുടെ മണ്ഡലമാണ് മൽഹാരയെന്നതും ശ്രദ്ധേയമാണ്. ലോധി വിഭാഗത്തിൽ നിന്നുള്ള ശക്തയായ നേതാവാണ് മധ്യപ്രദേശിന്റെ മുൻ മുഖ്യമന്ത്രിയായ ഉമാഭാരതി. അതേസമയം സിയ ഭാരതിയും ലോധി സമുദായാംഗമാണെന്നതാണ് മറ്റൊരു കാര്യം.

ശക്തമായ സ്വാധീനം

ശക്തമായ സ്വാധീനം

മണ്ഡലത്തിൽ ലോധി, യാദവ സമുദായത്തിന് ശക്തമായ സ്വാധീനമാണ് ഉള്ളത്.ബിജെപിയേയും കോൺഗ്രസിനേയും ജയിപ്പിച്ച് വിട്ട പാരമ്പര്യമുള്ള മണ്ഡലം കൂടിയാണിത്. ഈ ലക്ഷ്യം വെച്ചാണ് കോൺഗ്രസ് സിയയെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ഉമ ഭാരതിയെ പോലെ തന്നെ മത പ്രഭാഷണം നടത്തുന്നയാളാണ് സിയ ഭരതി.

മത പ്രഭാഷണങ്ങൾ

മത പ്രഭാഷണങ്ങൾ

ടികാംഗഢ് ജില്ലയിലെ അത്രാർ ഗ്രാമത്തിൽ ജനിച്ച സിയ ഭാരതി വളരെ ചെറുപ്പം മുതൽ തന്നെ മതപരമായ കാര്യങ്ങളോട് അതീവ താതാപര്യം കാണിച്ചിരുന്ന ആളായിരുന്നു. എട്ടാം വയസിലാണ് ഇവർ സന്യാസിയാകുന്നത്. ഉമ ഭാരതിയെ പോലെ തന്നെ പിന്നീട് ഇവർ മത പ്രഭാഷണങ്ങൾ നടത്തി. തുടർന്നാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്.

സിന്ധ്യയ്ക്കൊപ്പം

സിന്ധ്യയ്ക്കൊപ്പം

നേരത്തേ ജ്യോതിരാദിത്യ സിന്ധ്യയുടെ ഏറ്റവും അടുത്ത ആളായിരുന്ന സിയാ ഭരതി. എന്നാൽ സിന്ധ്യ ബിജെപിയിലേക്ക് പോയപ്പോൾ അവർ കോൺഗ്രസിനൊപ്പം തന്നെ നിലയുറപ്പിച്ചു. ഇതിനോടകം തന്നെ ശ്രീരാമ മന്ത്രം ജപിച്ച് സിയാ ഭാരതി പ്രചരണം ആരംഭിച്ച് കഴിഞ്ഞു.

എതിരാണെന്ന്

എതിരാണെന്ന്

വോട്ടര്‍മാരെ വഞ്ചിക്കുകയും അവരുടെ വിശ്വാസത്തെ തകര്‍ക്കുകയും ചെയ്തവരാണ് ബിജെപി. അവർ നാടിന് വേണ്ടി ഒന്നും ചെയ്തില്ല. മതത്തിന്റേയും പശുവിന്റേയും ഗോമാതാവിന്റേയും പേരിൽ അവർ വോട്ട് തേടി രാജ്യത്ത് കലാപം സൃഷ്ടിക്കുകയാണ്, ഹിന്ദുത്വത്തിന് എതിരാണിത് , സിയ പറഞ്ഞു.

മൃദുഹിന്ദുത്വം

മൃദുഹിന്ദുത്വം

അതേസമയം തെരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസ് മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുകയാണെന്ന വിമർശനം ശക്തമായിട്ടുണ്ട്. നേരത്തേ രാമക്ഷേത്ര നിർമ്മാണം സംബന്ധിച്ചും തിരഞ്ഞെടു്പപ് പ്രചരണങ്ങളിൽ കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.

ഇതാണോ അച്ഛേദിൻ?' ഇന്ത്യക്ക് വിശക്കുന്നു'.ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ സുഡാനൊപ്പം; വിമർശനം

അധികാരം പിടിക്കാൻ പഴയ 'വിജയ തന്ത്രം' പുറത്തെടുത്ത് കോൺഗ്രസ്; ബിഹാറിൽ തുനിഞ്ഞിറങ്ങി പാർട്ടി

ബിജെപി വനിതാ മന്ത്രിയെ 'എന്തൊരു ഐറ്റം' എന്ന് കമൽനാഥ്; മധ്യപ്രദേശിൽ രാഷ്ട്രീയ വിവാദം

സ്വന്തം മകന്റെ പേരിൽ കേസ് കൊടുത്ത ശശി;ഇത്തരം ആളുകളെ ബിജെപിക്കേ കിട്ടൂ,മറുപടിയുമായി പി ജയരാജൻ

English summary
madhya pradesh by poll; Congress fields sadhvi siya bharathi in malhera constituancy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X