കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ഒരുമുഴം മുൻപേ എറിഞ്ഞ് കോൺഗ്രസ്;തുടക്കം ബിജെപി തട്ടകത്തിൽ നിന്ന്,രണ്ടും കൽപ്പിച്ച് കമൽനാഥ്

Google Oneindia Malayalam News

ദില്ലി; നവംബറിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മധ്യപ്രദേശിൽ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ്. സംസ്ഥാനത്തെ 27 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതുവരെ തീയതി പ്രഖ്യാപിച്ചിട്ടില്ലേങ്കിലും ചിട്ടയായ പ്രവർത്തനങ്ങളാണ് പാർട്ടി ക്യാമ്പ് നടത്തുന്നത്.

വിജയത്തിൽ കുറഞ്ഞതൊന്നും കോൺഗ്രസ് സംസ്ഥാനത്ത് സ്വപ്നം കാണുന്നില്ല. കാലുവാരിയ സിന്ധ്യയ്ക്കും കൂട്ടർക്കും തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നാണ് കമൽനാഥ് ആവർത്തിക്കുന്നത്. ബിജെപിക്ക് മുൻപ് തന്നെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് പാർട്ടി. ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

നിർണായകമായ തിരഞ്ഞെടുപ്പ്

നിർണായകമായ തിരഞ്ഞെടുപ്പ്

മധ്യപ്രദേശിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് നിയമസഭ തിരഞ്ഞെടുപ്പിനോളം പ്രധാനപ്പെട്ടതാണ്. അധികാര കസേര നിലനിർത്തണമെങ്കിൽ ബിജെപിക്ക് തിരഞ്ഞെടുപ്പ് ജയിച്ചേ മതിയാകൂ. തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിൽ വിജയിക്കാനായാൽ കോൺഗ്രസിനെ സംബന്ധിച്ച് നഷ്ടപ്പെട്ട അധികാരം തിരികെ പിടിക്കാൻ സാധിക്കും. കേവല ഭൂരിപക്ഷം നേടണമെങ്കിൽ ബിജെപിക്ക് വെറും 9 സീറ്റ് മതിയാകും. അത് തന്നെയാണ് കോൺഗ്രസിന്റെ നെഞ്ചിടിപ്പ് ഉയർത്തുന്നതും.

സിറ്റിങ്ങ് സീറ്റുകൾ

സിറ്റിങ്ങ് സീറ്റുകൾ

തിരഞ്ഞെടുപ്പ് നടക്കാനരിക്കുന്ന 27 ൽ 26 സീറ്റും കോൺഗ്രസിന്റെ സിറ്റിങ്ങ് സീറ്റുകളാണ്. എന്നാൽ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വൻ മുന്നേറ്റം ഉണ്ടായ ഗ്വാളിയാർ-ചമ്പൽ മേഖലയിലെ സ്വാധീന ശക്തിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ ഇപ്പോൾ കോൺഗ്രസിനൊപ്പമില്ല, എന്നു മാത്രമല്ല ശത്രുപക്ഷത്താണ് താനും.

ഭിന്നത രൂക്ഷം

ഭിന്നത രൂക്ഷം

സിന്ധ്യയുടെ കൂട്ടരുടേയും വരവ് ബിജെപിയിൽ ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്. അതൃപ്തി പുകഞ്ഞതോടെ ചില നേതാക്കൾ ബിജെപി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറുകയും ചെയ്തു. ഇത് കോൺഗ്രസിന്റെ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുക്കവെ കൂടുതല് പേർ കോൺഗ്രസിലേക്ക് ചേക്കേറുമെന്നും നേതാക്കൾ അവകാശപ്പെടുന്നുണഅട്.

സ്ഥാനാർത്ഥി പ്രഖ്യാപനം

സ്ഥാനാർത്ഥി പ്രഖ്യാപനം

അതിനിടെ ബിജെപിയേക്കാൾ മുൻപ് തന്നെ 15മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ച് കഴിഞ്ഞു. ബിജെപി വിട്ട് വന്ന മുൻ എംപി കൂടിയായ പ്രേമചന്ദ് ഗുഡ്ഡു ഉൾപ്പെടെയുള്ളവരെയാണ് കോൺഗ്രസ് അണിനിരത്തുന്നത്. സിന്ധ്യ വിരോധിയായ മുൻ ബിഎസ്പി സംസ്ഥാന അധ്യക്ഷൻ സത്യപ്രകാശ് ശെഖാവരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

തുടക്കം കുറിച്ചു

തുടക്കം കുറിച്ചു

പ്രചരണ പരിപാടികൾക്കും ഔദ്യോഗികമായി പാർട്ടി തുടക്കം കുറിച്ചിരിക്കുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റായ മാൽവ ജില്ലയിലെ അഗർ മണ്ഡലത്തിൽ നിന്നാണ് കോൺഗ്രസ് പ്രചരണത്തിന് തുടക്കം കുറിച്ചത്. മുൻ മുഖ്യമന്ത്രി കൂടിയായ കമൽനാഥിന്റെ നേതൃത്വത്തിലായിരുന്നു ഇത്.

പ്രാർത്ഥന നടത്തി തുടക്കം

പ്രാർത്ഥന നടത്തി തുടക്കം


മണ്ഡലത്തിലെ പ്രമുഖ ക്ഷേത്രമായ ബാഗ്മുഗിയിൽ പ്രാർത്ഥന നടത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് പ്രചരണം കോൺഗ്രസ് തുടങ്ങിയതായി കമൽനാഥ് പ്രഖ്യാപിച്ചു. അഗർ നിയോജകമണ്ഡലത്തിൽ നിന്നുള്ള പാർട്ടി സ്ഥാനാർത്ഥി വിപിൻ വാങ്കഡെയെ പിന്തുണച്ച് നടന്ന പൊതുയോഗത്തിലും കമൽനാഥ് സംസാരിച്ചു.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കട്ടെ

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കട്ടെ

2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വാങ്കഡെയെ പരാജയപ്പെടുത്തിയ ബിജെപി എംഎൽഎയായ മനോഹർ ഉൻത്വാളിന്റെ മരണത്തെത്തുടർന്നാണ് അഗർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനിടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ മാത്രമേ സ്ഥാനാർത്ഥി പ്രഖ്യാപനവും ഔദ്യോഗികമായി പ്രചരണവും തുടങ്ങുകയുള്ളുവെന്ന് ബിജെപി നേതാവ് വിജയ് വർഗിയ പറഞ്ഞു.

ബിജെപി പ്രതിസന്ധിയിൽ

ബിജെപി പ്രതിസന്ധിയിൽ

അതേസമയം സിന്ധ്യ പക്ഷത്തെ നേതാക്കൾക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങാൻ മുതിർന്ന നേതാക്കൾ തയ്യാറാവാത്തതാണ് ബിജെപിയിലെ പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ബിജെപി പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. മുതിർന്ന നേതാക്കൾക്കാണ് ഇതിന്റെ ചുമതല.

മുന്നറിയിപ്പുമായി നേതൃത്വം

മുന്നറിയിപ്പുമായി നേതൃത്വം

ബിജെപി മുൻ എംപിയായ ജയ്ഭാൻ സിംഗ് പവയ്യ, മായാ സിംഗ്, ലാൽ സിംഗ് ആര്യ തുടങ്ങിയ നേതാക്കൾക്കാണ് തിരഞ്ഞെടുപ്പ് കമ്മിറ്റികളുടെ ചുമതല നൽകിയിരിക്കുന്നത്. ഇവർ ആരും തന്നെ സിന്ധ്യ പക്ഷത്തിന് വേണ്ടി പ്രചരണം നടത്തില്ലെന്ന നിലപാടിലാണ്. അതേസമയം നേതാക്കളുടെ നടപടിക്കെതിരെ ബിജെപി നേതൃത്വം രംഗത്തെത്തി.

Recommended Video

cmsvideo
കോണ്‍ഗ്രസില്‍ രാഹുലിന്റെ പുത്തന്‍ ചാണക്യതന്ത്രങ്ങള്‍ | Oneindia Malayalam
നടപടിയെടുക്കും

നടപടിയെടുക്കും

പ്രചപണത്തിന് ഇറങ്ങാൻ നേതാക്കൾ തയ്യാറായില്ലേങ്കിൽ കടുത്ത നടപടി നേരിടാൻ തയ്യാറാകേണ്ടി വരുമെന്ന് ബിജെപി ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് പറഞ്ഞു. പാർട്ടി നേതാക്കളുടെ യോഗത്തിലായിരുന്നു സന്തോഷ് മുന്നറിയിപ്പ് നൽകിയത്. തിരഞ്ഞെടുപ്പില് വൈര്യം മറന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് നേരത്തേ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

കർണാടകയിൽ വൻ ട്വിസ്റ്റ്?അടച്ചിട്ട മുറിയിൽ യെഡ്ഡി-കുമാരസ്വാമി കൂടിക്കാഴ്ച!ജെഡിഎസ് ബിജെപിയിൽ ലയിക്കും?കർണാടകയിൽ വൻ ട്വിസ്റ്റ്?അടച്ചിട്ട മുറിയിൽ യെഡ്ഡി-കുമാരസ്വാമി കൂടിക്കാഴ്ച!ജെഡിഎസ് ബിജെപിയിൽ ലയിക്കും?

കേരളത്തിൽ ഇന്ന് 2885 പേർക്ക് കൊവിഡ്!!2640 പേര്‍ക്ക് സമ്പർക്കത്തിലൂടെ!! ഇന്ന് 15 മരണംകേരളത്തിൽ ഇന്ന് 2885 പേർക്ക് കൊവിഡ്!!2640 പേര്‍ക്ക് സമ്പർക്കത്തിലൂടെ!! ഇന്ന് 15 മരണം

കെടി ജലീൽ ഇഡി നൽകിയ മൊഴി പുറത്ത്;ആകെയുളളത് 19 സെന്റ് വീടും സ്ഥലും,മതഗ്രന്ഥംവിതരണം ചെയ്തതിൽ തെറ്റില്ലകെടി ജലീൽ ഇഡി നൽകിയ മൊഴി പുറത്ത്;ആകെയുളളത് 19 സെന്റ് വീടും സ്ഥലും,മതഗ്രന്ഥംവിതരണം ചെയ്തതിൽ തെറ്റില്ല

English summary
Madhya pradesh by poll; Congress starts poll campaign from bjp sitting seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X