കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുൻ ബിജെപി മന്ത്രി കോൺഗ്രസിലേക്കോ?..തിരഞ്ഞെടുപ്പിന് മുൻപ് നേതൃത്വത്തെ വിറപ്പിച്ച് ശക്തി പ്രകടനം

Google Oneindia Malayalam News

ഭോപ്പാൽ; മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ് പടിവാതിൽ എത്തി നിൽക്കുകയാണ്. ഭരണം നിലനിർത്താനുള്ള തീവ്രശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെങ്കിലും വരാനിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിഞ്ഞില്ലേങ്കിൽ പാർട്ടി തട്ടകമായ സംസ്ഥാനം വീണ്ടും നഷ്ടമാവും. അതുകൊണ്ട് തന്നെ എല്ലാ പഴുതകളും അടച്ചുള്ള പോരാട്ടത്തിനാണ് ബിജെപി ഒരുങ്ങുന്നത്.
എന്നാൽ കൂറുമാറിയെത്തിവരോടുള്ള അതൃപ്തി തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്ത് ബിജെപിയുടെ പ്രാണനെടുക്കുകയാണ്. വിശദാംശങ്ങളിലേക്ക്

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്

22 എംഎല്‍എമാരുമായി ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയതോടെയാണ് മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീണത്. തുടര്‍ന്ന് 107 അംഗങ്ങളുടെ പിന്തുണയില്‍ ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ വരികയും ചെയ്തു.

കൂടുതൽ പരിഗണന

കൂടുതൽ പരിഗണന

കോൺഗ്രസിൽ നിന്ന് കൂറുമാറിയെത്തിവർക്ക് മുന്തിയ പരിഗണനയാണ് ബിജെപിയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നൽകിയത്. മന്ത്രിസഭ വികസനത്തിലും വകുപ്പ് വിഭജനത്തിലുമെല്ലാം കൂടുതൽ പരിഗണന നേതാക്കൾക്ക് നൽകി. ഉപതിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് കൊണ്ടായിരുന്നു മുതിർന്ന ബിജെപി നേതാക്കളെ പോലും തഴഞ്ഞ് കൊണ്ടുള്ള ബിജെപി നീക്കം.

അതൃപ്തി ശക്തം

അതൃപ്തി ശക്തം

എന്നാൽ ഇതിനെതിരെ പാർട്ടിയിൽ അതൃപ്തി ശക്തമായി. പാർട്ടിക്ക് വേണ്ടി രാപ്പകൽ അധ്വാനിച്ചവരെ പുറത്ത് നിർത്തുന്ന സമീപനം അംഗീകരിക്കില്ലെന്നായിരുന്നു നേതാക്കൾ വ്യക്തമാക്കിയത്. അർഹമായ സ്ഥാനത്തിനായി നേതാക്കൾ ശബ്ദമുയർത്തിയെങ്കിലും പാർട്ടി പരിഗണിച്ചില്ല. ഇതോടെ ഇതോടെ ബിജെപിയിൽ നിന്ന് 4 മുതിർന്ന നേതാക്കളാണ് പാർട്ടി വിട്ട് കോൺഗ്രസിൽ എത്തിയത്.

മുൻ മന്ത്രിയും പാർട്ടി വിടും?

മുൻ മന്ത്രിയും പാർട്ടി വിടും?

ഏറ്റവും ഒടുവിലായി ബിജെപിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന കൈലാഷ് ജോഷിയുടെ മകൻ ദീപക് ജോഷി കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. കൂറുമാറ്റക്കാരുടെ വരവിൽ ആദ്യം വിതമസ്വരം ഉയർത്തിയ നേതാവായിരുന്നു ജോഷി. കഴിഞ്ഞ ബിജെപി സർക്കാരിൽ മന്ത്രിയായിരുന്ന ജോഷി 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മനോജ് ചൗധരിയോടാണ് പരാജയപ്പെട്ടത്.

നാല് പേർ പാർട്ടി വിട്ടു

നാല് പേർ പാർട്ടി വിട്ടു

നിലവിൽ സിന്ധ്യയ്ക്കൊപ്പം ചൗധരിയും ബിജെപിയിൽ എത്തിയിട്ടുണ്ട് ഉപതിരഞ്ഞെടുപ്പിൽ ഹട്പിപ്ലിയ മണ്ഡലത്തിൽ ചൗധരിയെ തന്നെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ തിരുമാനം. ഇതോടെ തനിക്ക് തന്റെ വഴി നോക്കാനറിയാമെന്നാണ് ദീപക് ജോഷി വെല്ലുവിളിച്ചത്. സിന്ധ്യയുടേയും കൂട്ടരുടേയും വരവ് പാർട്ടിയിൽ തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കുമെന്നാണ് ദീപക് ജോഷി ആശങ്കപ്പെടുന്നത്.

കോൺഗ്രസുമായി അടുക്കുന്നു

കോൺഗ്രസുമായി അടുക്കുന്നു

ഇതോടെ ജോഷി കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനിടെ ഹട്പാളയിൽ നിന്ന് നിന്ന് കോൺഗ്രസ് മറ്റൊരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഇതോടെ ജോഷിയുടെ മുന്നിലുള്ള സാധ്യതകൾ മങ്ങിയെന്നാണ് ബിജെപി നിലപാട്. അതുകൊണ്ട് തന്നെ ജോഷിയുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടാനുള്ള സാധ്യകൾ കുറവാണെന്ന വികാരവും അനുയായികൾക്കിടയിൽ ശക്തമാണ്.

ശക്തി പ്രകടനം

ശക്തി പ്രകടനം

ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം പാർട്ടി പ്രവർത്തകർക്കൊപ്പം ശക്തിപ്രകടവുമായി ജോഷി മുഖ്യമന്ത്രി ചൗഹാന്റെ വസതിയിലെത്തി. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്ക് അർഹമായ പരിഗണന വേണമെന്നായിരുന്നു ജോഷിയുടെ ആവശ്യം. പാർട്ടിയിൽ ജോഷിക്ക് അർഹമായ സ്ഥാനം ലഭിക്കണമെന്നാണ് അനുയായികൾ ആവശ്യപ്പെടുന്നത്.

കോൺഗ്രസിലേക്കെത്തുമോ?

കോൺഗ്രസിലേക്കെത്തുമോ?

അർഹമായ പരിഗണന ലഭിച്ചാൽ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലങ്ങളിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ തയ്യാറാണെന്നും നേതാക്കൾ വ്യക്തമാക്കുന്നു. അതേസമയം മറിച്ചാണ് തിരുമാനമെങ്കിൽ ബിജെപിക്ക് ജോഷിയും കൂട്ടരും പാലം വലിച്ചേക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പരിഹാരം കാണാനായില്ലേങ്കിൽ ജോഷി കോൺഗ്രസിലേക്ക് ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമാണ്.

ഭരണം താഴെ വീഴും

ഭരണം താഴെ വീഴും

230 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 116 അംഗങ്ങളുടെ പിന്തുണയാണ് വേണ്ട്. ഇപ്പോള്‍ 107 അംഗങ്ങളുടെ പിന്തുണയുള്ള ബിജെപിക്ക് തനിച്ച് കേവല ഭൂരിപക്ഷത്തില്‍ എത്താന്‍ ഏറ്റവും കുറഞ്ഞത് 9 സീറ്റിലെങ്കിലും വിജയിക്കേണ്ടതുണ്ട്. മറിച്ച് സംഭവിച്ചാല്‍ ഭരണം താഴെ പോവും

ഫോണുകൾ ലക്കി ഡ്രോ വഴി സമ്മാനം; പക്ഷെ ക്യാപ്സ്യൂളുകൾ പരക്കുന്നത് കണ്ടില്ലേയെന്ന് വിടി ബൽറാംഫോണുകൾ ലക്കി ഡ്രോ വഴി സമ്മാനം; പക്ഷെ ക്യാപ്സ്യൂളുകൾ പരക്കുന്നത് കണ്ടില്ലേയെന്ന് വിടി ബൽറാം

സുദര്‍ശന്‍ ടിവിയുടെ 'യുപിഎസ്‌സി ജിഹാദ്'; കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചിൽ മാറ്റംസുദര്‍ശന്‍ ടിവിയുടെ 'യുപിഎസ്‌സി ജിഹാദ്'; കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചിൽ മാറ്റം

ഡോ: അനൂപിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് സാമൂഹ്യമാധ്യമങ്ങിലൂടെയുണ്ടായ വ്യക്തിഹത്യ: ഐഎംഎഡോ: അനൂപിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് സാമൂഹ്യമാധ്യമങ്ങിലൂടെയുണ്ടായ വ്യക്തിഹത്യ: ഐഎംഎ

English summary
madhya pradesh by poll; Deepak joshi met shivaraj singh chauhan with his supporters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X