കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് 12 സീറ്റ്; അധികാര മാറ്റം സൂചിപ്പിക്കാതെ ഇന്ത്യ ടുഡെ ഫലം

Google Oneindia Malayalam News

ഭോപ്പാല്‍: രാജ്യം ഉറ്റുനോക്കുന്ന മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 12 സീറ്റ് വരെ ലഭിക്കുമെന്ന് ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. ബിജെപിക്ക് 16 സീറ്റ് വരെ കിട്ടും. ഇങ്ങനെയായാല്‍ അധികാര മാറ്റത്തിന് സാധ്യതയില്ല. 28 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. മുഴുവന്‍ സീറ്റിലും ജയിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് അധികാരം തിരിച്ചുലഭിക്കൂ എന്നതാണ് അവസ്ഥ. എക്‌സിറ്റ് പോള്‍ ഫലം പ്രകാരം കാര്യങ്ങള്‍ മറിച്ചാണ്.

X

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 46 ശതമാനം വോട്ട് ലഭിക്കുമെന്നാണ് ഇന്ത്യ ടുഡെ ആക്‌സിസ് ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നത്. അതേസമയം കോണ്‍ഗ്രസിന് 43 ശതമാനം വോട്ട് കിട്ടും. ആറ് ശതമാനം വോട്ട് മായാവതിയുടെ ബിഎസ്പി നേടും. അവര്‍ക്ക് ഒരു സീറ്റാണ് പ്രവചിക്കപ്പെടുന്നത്.

230 അംഗ നിയമസഭയാണ് മധ്യപ്രദേശില്‍. ബിജെപി, കോണ്‍ഗ്രസ് അംഗങ്ങള്‍ മരിച്ചതിനാല്‍ അംഗബലം 228 ആണ്. 115 സീറ്റ് ലഭിച്ചാല്‍ സംസ്ഥാനം ഭരിക്കാന്‍ സാധിക്കും. ബിജെപിക്ക് 107 അംഗങ്ങളുടെ പിന്തുണയുണ്ട്. എട്ട് സീറ്റുകള്‍ കൂടി ലഭിച്ചാല്‍ ബിജെപിക്ക് ആശങ്കയില്ലാതെ ഭരണം നടത്താം. എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത് 16 സീറ്റ് വരെയാണ്.

മഞ്ജുവാര്യരുടെ മൊഴി, ഇരയുടെ വെളിപ്പെടുത്തല്‍... ദിലീപ് കേസില്‍ പ്രതികരണവുമായി കെമാല്‍ പാഷമഞ്ജുവാര്യരുടെ മൊഴി, ഇരയുടെ വെളിപ്പെടുത്തല്‍... ദിലീപ് കേസില്‍ പ്രതികരണവുമായി കെമാല്‍ പാഷ

കോണ്‍ഗ്രസില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് കളംമാറിയതോടെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടരാജി വയ്ക്കുകയായിരുന്നു. 22 എംഎല്‍എമാരാണ് സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ടത്. ഇതോടെ ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു മധ്യപ്രദേശ് രാഷ്ട്രീയം.

28 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപ തിരഞ്ഞെടുപ്പ് നടന്നത്. രാജ്യത്ത് അപൂര്‍വമായിട്ടേ ഇത്രയും സീറ്റുകളിലേക്ക് ഒരു സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്നിട്ടുള്ളൂ. ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നു എന്നതാണ് മധ്യപ്രദേശിന്റെ പ്രത്യേകത. എക്‌സിറ്റ് പോള്‍ ഫലം ശരിയാണെങ്കില്‍ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി ഭരണം തുടരും. നവംബര്‍ 10ന് ഔദ്യോഗിക ഫലം പുറത്തുവരും.

English summary
Madhya pradesh Bypoll Exit Poll: Congress likely to win 10-12 seats, BSP 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X