കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്; തോല്‍വി സമ്മതിച്ച് കമല്‍നാഥ്, ജനവിധി മാനിക്കുന്നു
ഭോപ്പാല്‍: മധ്യപ്രദേശില്‍ നിര്‍ണായകമായ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് തോല്‍വി സമ്മതിച്ചു. ജനവികാരം മാനിക്കുന്നു എന്ന് കമല്‍നാഥ് പറഞ്ഞു. എല്ലാ വോട്ടര്‍മാര്‍ക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു. 28 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 20ലും ബിജെപി മികച്ച ലീഡ് നിലനിര്‍ത്തുന്ന സാഹചര്യത്തിലാണ് കമല്‍നാഥിന്റെ തോല്‍വി സമ്മതം.