കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിൽ കോൺഗ്രസിനും ബിജെപിക്കും അഭിമാന പോരാട്ടം, ചൗഹാന്‍ സർക്കാരിന്റെ വിധി നിർണയം

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ വീഴുമോ വാഴുമോ എന്നാണ് ഇന്നത്തെ ഉപതിരഞ്ഞെടുപ്പ് ഫലം തീരുമാനിക്കാന്‍ പോകുന്നത്. രാജ്യത്തെ പത്ത് സംസ്ഥാനങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഏറെ നിര്‍ണായകം മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് തന്നെയാണ്. മധ്യപ്രദേശിലെ 28 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

യുഡിഎഫിന് വേണ്ട, ജയിക്കാന്‍ പിസി ജോർജ്ജിന് പുതിയ ഫോര്‍മുല, തിരഞ്ഞെടുപ്പിൽ തനിവഴിയേ ജനപക്ഷംയുഡിഎഫിന് വേണ്ട, ജയിക്കാന്‍ പിസി ജോർജ്ജിന് പുതിയ ഫോര്‍മുല, തിരഞ്ഞെടുപ്പിൽ തനിവഴിയേ ജനപക്ഷം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ 15 വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ചാണ് കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മധ്യപ്രദേശില്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ കമല്‍നാഥിനോട് ഉടക്കി ജ്യോതിരാദിത്യ സിന്ധ്യയും അണികളും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെ സര്‍ക്കാര്‍ വീണു. 22 എംഎല്‍എമാരാണ് സിന്ധ്യയ്‌ക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നത്.

bypoll

പിന്നീട് മൂന്ന് എംഎല്‍എമാര്‍ കൂടി സിന്ധ്യയുടെ വഴിയേ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഈ എംഎല്‍എമാരുടെ 25 സീറ്റുകളിലേക്കും 3 എംഎല്‍എമാര്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 15 മാസം മാത്രം പ്രായമുണ്ടായിരുന്ന തന്റെ സര്‍ക്കാരിനെ അട്ടിമറിച്ചതില്‍ സിന്ധ്യയോടും ബിജെപിയോടും പകരം വീട്ടാനുളള അവസരമാണ് കമല്‍നാഥിന് ഈ തിരഞ്ഞെടുപ്പ്.

അത്തരത്തില്‍ കോണ്‍ഗ്രസിന് അഭിമാന പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. മാത്രമല്ല വീണ്ടും അധികാരത്തില്‍ തിരിച്ചെത്താനുളള അവസരം കൂടിയാണ്. കോണ്‍ഗ്രസ് വിട്ട് എത്തിയവരില്‍ ചിലര്‍ക്ക് ബിജെപി മന്ത്രിസ്ഥാനം നല്‍കിയിരുന്നു. 12 മന്ത്രിമാരുടെ വിധിയാണ് നാളെ എഴുതപ്പെടുക. കോണ്‍ഗ്രസിനെ കാലുവാരി എത്തിയ എംഎല്‍എമാര്‍ക്ക് ഈ തിരഞ്ഞെടുപ്പ് തിരിച്ചടിയാണ് നല്‍കുന്നത് എങ്കില്‍ അവരുടെ രാഷ്ട്രീയ ഭാവി തന്നെ ഇരുട്ടിലായേക്കും.

'കെഫോണിനെ അംബാനിക്ക് വേണ്ടി അട്ടിമറിക്കാൻ നോക്കുന്നേ', കമ്മികളുടെ പുതിയ ക്യാപ്സ്യൂളെന്ന് ബൽറാം'കെഫോണിനെ അംബാനിക്ക് വേണ്ടി അട്ടിമറിക്കാൻ നോക്കുന്നേ', കമ്മികളുടെ പുതിയ ക്യാപ്സ്യൂളെന്ന് ബൽറാം

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് വലിയ സ്വാധീനമുളള ഗ്വാളിയോര്‍-ചമ്പാരന്‍ മേഖലയില്‍ ആണ് നിര്‍ണായകമായ 16 സീറ്റുകള്‍. അത് തന്നെയാണ് ബിജെപിക്ക് പ്രതീക്ഷ വര്‍ധിപ്പിക്കുന്നതും. ഈ മേഖല കേന്ദ്രീകരിച്ച് കോണ്‍ഗ്രസും ശക്തമായ പ്രചാരണം തന്നെ നടത്തിയിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയെ കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസിന്റെ ആക്രമണങ്ങളെല്ലാം. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിന്ധ്യ നാക്ക് പിഴയായി കോണ്‍ഗ്രസിന് വോട്ട് ചോദിച്ചത് അടക്കം പാര്‍ട്ടി വന്‍ പ്രചാരണ വിഷയമാക്കിയിരിക്കുകയാണ്.

എന്നിട്ടും മൂപ്പത്തിക്ക് മുറുമുറുപ്പ്... ഷാർജഷേക്കിൽ പണികിട്ടിയപ്പോൾ ഇരയുടെ ഉഡായിപ്പെന്ന്; അധിക്ഷേപംഎന്നിട്ടും മൂപ്പത്തിക്ക് മുറുമുറുപ്പ്... ഷാർജഷേക്കിൽ പണികിട്ടിയപ്പോൾ ഇരയുടെ ഉഡായിപ്പെന്ന്; അധിക്ഷേപം

Recommended Video

cmsvideo
Jyothiradhithya Scindia's tongue slip goes viral

English summary
Madhya Pradesh Bypoll Results will decide the future of Shivraj Singh Chouhan Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X