കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ സസ്‌പെന്‍സ്, ഗ്വാളിയോറില്‍ മറുപണിയുമായി കോണ്‍ഗ്രസ്, സിന്ധ്യയെ പൂട്ടാന്‍ ടീം സോണിയ!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ സീനിയര്‍ ടീം തിരഞ്ഞെടുപ്പ് കാര്യങ്ങളെ നിയന്ത്രിക്കും. സോണിയ ഗാന്ധി വ്യക്തിപരമായ പോരാട്ടമായിട്ടാണ് ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. ജ്യോതിരാദിത്യ സിന്ധ്യ പോയത് രാഹുല്‍ ക്യാമ്പിന് വലിയ ക്ഷീണമായ സാഹചര്യത്തില്‍ യുവനേതാക്കള്‍ കൂടുതലായി ഉപതിരഞ്ഞെടുപ്പിനുണ്ടാവില്ല. രാഹുല്‍ ഗാന്ധി മാത്രമായിരിക്കും താരപ്രചാരകന്‍. സച്ചിന്‍ പൈലറ്റിനെ പോലുള്ളവര്‍ പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തില്ലെന്നാണ് സൂചന. വ്യക്തിപരമായി സിന്ധ്യയുമായുള്ള അടുപ്പമാണ് പൈലറ്റ് അടക്കമുള്ള യുവനേതാക്കളെ ഇത്തരമൊരു നീക്കത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.

കമല്‍നാഥിനുള്ള പ്രശ്‌നം

കമല്‍നാഥിനുള്ള പ്രശ്‌നം

സിന്ധ്യ പെട്ടെന്ന് പാര്‍ട്ടി വിട്ടത് കമല്‍നാഥിനെ പ്രധാനമായി ഒരൊറ്റ കാര്യം മാറ്റുന്നതിന് പ്രേരിപ്പിച്ചിരിക്കുകയാണ്. ഗ്വാളിയോര്‍-ചമ്പല്‍ മേഖല മാധവ റാവു സിന്ധ്യയുടെ കോട്ടയായിരുന്നു. ഇവിടെ സീനിയര്‍ നേതാക്കള്‍ക്ക് നോ എന്‍ട്രി സോണായിരുന്നു. കമല്‍നാഥും ദിഗ് വിജയ് സിംഗും ഇവിടെ വന്ന് രാഷ്ട്രീയം കളിക്കാറില്ലായിരുന്നു. സിന്ധ്യ പാര്‍ട്ടി വിട്ടതോടെ ഇവിടെ സ്വന്തമായൊരു പ്രതിച്ഛായ കമല്‍നാഥിന് ഉണ്ടാക്കിയെടുക്കണം. പക്ഷേ കോണ്‍ഗ്രസിന് ഇവിടെ വര്‍ഷങ്ങളായി വേരോട്ടമുണ്ട്. അതാണ് കമല്‍നാഥിന് ചിരിക്കാനുള്ള വക നല്‍കുന്നത്.

കോണ്‍ഗ്രസ് ഗെയിം

കോണ്‍ഗ്രസ് ഗെയിം

ഗ്വാളിയോര്‍ മേഖലയില്‍ നിന്നുള്ള ഒരു നേതാവ് പോലും മാസ് അപ്പീലുള്ള നേതാക്കളല്ല. ബിജെപിയില്‍ ഒരു നേതാവ് പോലും അത്തരത്തിലുള്ളതല്ല. നരേന്ദ്ര സിംഗ് തോമര്‍, നരോത്തം മിശ്ര, അനൂപ് മിശ്ര, പ്രഭാത് ജാ, യശോദര രാജ സിന്ധ്യ, ജയ്ഭന്‍ പാവയ്യ എന്നിവരാണ് ബിജെപിയിലെ ഗ്വാളിയോര്‍ നേതാക്കള്‍. ഇവര്‍ക്കൊന്നും സ്വന്തമായി തിരഞ്ഞെടുപ്പ് വിജയിപ്പിക്കാന്‍ ശേഷിയില്ലാത്തവരാണ്. ജ്യോതിരാദിത്യ സിന്ധ്യക്ക് മാത്രമാണ് ഇതില്‍ കരുത്തുള്ളത്. പക്ഷേ അത് കോണ്‍ഗ്രസില്‍ നിന്നത് കൊണ്ടുണ്ടായതാണ്. കാരണം മേഖലയില്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഘടകം അതിശക്തമാണ്. വോട്ടര്‍മാരുടെ കൂറും കോണ്‍ഗ്രസിനൊപ്പമാണ്.

ടീം സോണിയ

ടീം സോണിയ

ഉപതിരഞ്ഞെടുപ്പില്‍ യാതൊരു വിട്ടുവീഴ്ച്ചയും കോണ്‍ഗ്രസ് നടത്തില്ല. മുതിര്‍ന്ന നേതാക്കളെ തന്നെ നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. അജയ് സിംഗ്, രാം നിവാസ് റാവത്ത് എന്നിവരെ കമല്‍നാഥ് മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ സിന്ധ്യയുടെ അടുപ്പക്കാരാണ്. ചൗധരി രാകേഷ് സിംഗ് ചതുര്‍വേദി, പ്രേംചന്ദ് ഗുഡ്ഡു എന്നിവരെയും കമല്‍നാഥിന് മത്സരിപ്പിക്കാന്‍ താല്‍പര്യമുണ്ട്. എന്നാല്‍ ഇവര്‍ മുമ്പ് പാര്‍ട്ടിയെ കൈവിട്ട് ബിജെപിയില്‍ പോയവരാണ്. അതുകൊണ്ട് മുതിര്‍ന്ന നേതാക്കള്‍ എതിര്‍ക്കുന്നുണ്ട്. സോണിയക്കും ഇവരെ മത്സരിപ്പിക്കേണ്ട, പകരം ഇവരുടെ മണ്ഡലങ്ങളിലെ ശക്തി ഉപയോഗപ്പെടുത്താനാണ് ആവശ്യപ്പെടുന്നത്.

18 സീറ്റുകള്‍

18 സീറ്റുകള്‍

സിന്ധ്യ ഗ്രൂപ്പിനായി പ്രവര്‍ത്തിക്കാന്‍ ബിജെപിക്കിടയില്‍ വലിയ എതിര്‍പ്പുണ്ട്. സിന്ധ്യ ഇപ്പോഴും മനസ്സ് കൊണ്ട് കോണ്‍ഗ്രസുകാരനാണെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. പാര്‍ട്ടിക്കുള്ളില്‍ കോണ്‍ഗ്രസിന്റെ ഗ്വാളിയോര്‍ രാജകുടുംബ ലോബി ഉണ്ടാക്കാനാണ് സിന്ധ്യ ശ്രമിക്കുന്നതെന്ന് ഇവര്‍ പറയുന്നു. ഇത് ഏകദേശം ശരിയാണ്. എല്ലാ ജില്ലാ സമിതികളിലും സിന്ധ്യ ഗ്രൂപ്പിനാണ് പ്രാമുഖ്യം ലഭിച്ചിരിക്കുന്നത്. സംസ്ഥാന സമിതിയിലും ഏകദേശം സിന്ധ്യ പിടിമുറുക്കിയിരിക്കുകയാണ്. 18 സീറ്റുകളില്‍ കോണ്‍ഗ്രസ് ഈ പ്രശ്‌നം ബിജെപിയെ വേട്ടയാടുന്നുവെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ശിവപുരി, ഗ്വാളിയോര്‍, ഗുണ, ചമ്പല്‍ മേഖലകളിലായിട്ടാണ് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്.

രാഹുലിന്റെ തയ്യാറെടുപ്പുകള്‍

രാഹുലിന്റെ തയ്യാറെടുപ്പുകള്‍

മധ്യപ്രദേശിലെ രണ്ട് വിഷയങ്ങള്‍ ഉപതിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്താനാണ് രാഹുലിന്റെ പ്ലാന്‍. കര്‍ഷകര്‍ക്ക് നേരിട്ടുള്ള ധനസഹായമാണ് ഇതില്‍ പ്രധാനം. ഇപ്പോള്‍ തന്നെ ഭോപ്പാലില്‍ ഇത്തരമൊരു ആവശ്യം ഉയര്‍ന്നിട്ടുണ്ട്. രണ്ടാമത്തേത് അന്യസംസ്ഥാന തൊഴിലാളികളെ പുനരധിവസിപ്പിക്കലാണ്. ശിവരാജ് സിംഗ് ചൗഹാന്‍ നട്ടം തിരിഞ്ഞിരിക്കുന്ന വിഷയമാണിത്. ബിജെപി അവഗണിക്കുന്ന വിഷയമാണിത്. രാഹുലിന്റെ വിശ്വസ്തയായ മീനാക്ഷി നടരാജനെ ഇതിന് പുറമേ മത്സരിപ്പിക്കുന്നുണ്ട്.

സിന്ധ്യക്ക് ഇഷ്ടക്കേട്

സിന്ധ്യക്ക് ഇഷ്ടക്കേട്

ഉപതിരഞ്ഞെടുപ്പ് താന്‍ വിചാരിച്ച രീതിയില്‍ മുന്നോട്ട് പോകില്ലെന്നാണ് സിന്ധ്യ തിരിച്ചറിഞ്ഞിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള പോരാട്ടം സിന്ധ്യ ഇഷ്ടപ്പെടുന്നില്ല. പ്രധാന കാരണം രാഹുലുമായി സിന്ധ്യക്ക് യാതൊരു പ്രശ്‌നങ്ങളുമില്ല എന്നതാണ്. ദിഗ് വിജയ് സിംഗാണ് പ്രധാന എതിരാളി. രാഹുലുമായി ഗ്ലാമര്‍ പോരാട്ടമുണ്ടായാല്‍ എല്ലാ സീറ്റിലും തോല്‍വി ഉറപ്പാണെന്ന് സിന്ധ്യ തന്റെ ടീമിനെ അറിയിച്ചിട്ടുണ്ട്. 2018ല്‍ രാഹുല്‍ പ്രചാരണം നടത്തിയപ്പോള്‍ സിന്ധ്യയുടെ കോട്ടയിലെ എല്ലാ സീറ്റിലും കൂടുതല്‍ വോട്ടുശതമാനം രേഖപ്പെടുത്തിയിരുന്നു. മുമ്പ് ഇത്തരത്തിലൊരു കുതിപ്പ് ഇല്ലായിരുന്നു.

കമല്‍നാഥ് തുടങ്ങി

കമല്‍നാഥ് തുടങ്ങി

കമല്‍നാഥ് ശക്തമായ പ്രചാരണം തുടങ്ങി കഴിഞ്ഞു. കര്‍ഷക വായ്പ എഴുതി തള്ളിയതാണ് പ്രധാന വിഷയം. ബിജെപിയില്‍ നിന്ന് വരുന്ന വിമതരെ ഉപയോഗിച്ച് സര്‍ക്കാരിനെ പൂട്ടാന്‍ കമല്‍നാഥ് കാത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സിന്ധ്യ ഗ്രൂപ്പിലുള്ള നേതാക്കളെ പദവിയില്‍ നിന്ന് നീക്കിയത്. ബിജെപിയില്‍ നിന്നെത്തുന്നവരെ ഇവിടെ നിയമിക്കും. കമല്‍നാഥ് ജയ് കിസാന്‍ വായ്പ എഴുതി തള്ളുന്ന പദ്ധതിയും, വൈദ്യുതി നിരക്കുകളും ശക്തമായി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി സിന്ധ്യയെ കാണാനില്ലെന്ന പോസ്റ്റുകള്‍ ഗ്വാളിയോറില്‍ ഉയര്‍ന്നിരിക്കുകയാണ്. കണ്ടുകിട്ടുന്നവര്‍ക്ക് 5100 രൂപ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ ചിന്ദ്വാരയില്‍ കിട്ടിയതിനുള്ള തിരിച്ചടിയാണിത്. ചിന്ദ്വാരയില്‍ കമല്‍നാഥിനെയും മകനെയും മണ്ഡലത്തില്‍ കാണാനില്ലെന്ന് പോസ്റ്റര്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നില്‍ സിന്ധ്യയായിരുന്നു.

രാഹുലിന്റെ ടേണിംഗ് പോയിന്റ്, ആ കളി തുടരും, വന്‍ വിജയം, വിശ്വാസം ഡബിള്‍ സ്‌ട്രോംഗ്, ലക്ഷ്യമിടുന്നത്!രാഹുലിന്റെ ടേണിംഗ് പോയിന്റ്, ആ കളി തുടരും, വന്‍ വിജയം, വിശ്വാസം ഡബിള്‍ സ്‌ട്രോംഗ്, ലക്ഷ്യമിടുന്നത്!

റായ്ബറേലിയില്‍ ഗെയിം മാറുന്നു, അദിതിയെ പൂട്ടും, പ്രിയങ്കയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്, വിശ്വസ്തര്‍!!റായ്ബറേലിയില്‍ ഗെയിം മാറുന്നു, അദിതിയെ പൂട്ടും, പ്രിയങ്കയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്, വിശ്വസ്തര്‍!!

English summary
congress trying to break bjp's strategy in mp bypolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X