ജനങ്ങളെ സന്തോഷിപ്പിക്കാനും വകുപ്പുമായി മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപ്പാല്‍: ജനങ്ങളെ സന്തോഷിപ്പാന്‍ പുതിയ വകുപ്പ് കൊണ്ടുവരാന്‍ ആലോചിക്കുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍. 'ഉല്ലാസ വകുപ്പാണ്' മധ്യപ്രദേശ് സര്‍ക്കാര്‍ ജനങ്ങളെ സന്തോഷിപ്പിക്കാനായി കൊണ്ട് വരുന്നത്.
പൗരന്മാര്‍ക്ക് പരമാവധി ക്ഷേമം ഉറപ്പ് വരുത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന ആപ്തവാക്ക്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഉല്ലാസ വകുപ്പുമായി മധ്യപ്രദേശ് സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത്. ജനങ്ങളുടെ സന്തോഷം വര്‍ധിപ്പിക്കുന്നതിനായി നയം രൂപീകരിക്കുകയാണ് പുതിയ വകുപ്പിന്റെ ചുമതല.

മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ രാജ്യത്ത് ആദ്യമായി ഉല്ലാസ വകുപ്പ് രൂപീകരിക്കുന്ന സംസ്ഥാനമായി മാറുകയാണ് മധ്യപ്രദേശ്. വകുപ്പിന്റെ പ്രവര്‍ത്തനത്തിനായി 'ആനന്ദ് വിഭഗ്' സമാഹരിക്കുന്നതിനായി പ്രാഥമിക ഘട്ടമെന്ന നിലയില്‍ 3.80 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു.
ഭൗതിക പുരോഗതികൊണ്ട് മാത്രം പൗരന്മാര്‍ക്ക് ആനന്ദം നല്‍കാനാകില്ല. മൂല്യാധിഷ്ഠിത വികസനം ഇതിന് വേണം. വകുപ്പിലൂടെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള എല്ലാ മാര്‍ഗങ്ങളും സംതൃപ്തിയും സന്തോഷവും നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.












Click it and Unblock the Notifications