കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 വെല്ലുവിളികള്‍, ചൗഹാന് മുന്നില്‍, സിന്ധ്യയെ ചതിച്ച് ബിജെപി, കമല്‍നാഥിന് ചിരി, ഇനി കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ഭോപ്പാല്‍: ബിജെപിയില്‍ പിടിമുറുക്കാനുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ ഓരോ നീക്കങ്ങളും പൊളിഞ്ഞിരിക്കുകയാണ്. മണ്ഡലത്തില്‍ തിരിച്ചെത്തിയ കമല്‍നാഥിന് സന്തോഷിക്കാനുള്ള വക കൂടിയാണ് ബിജെപിയില്‍ നിന്ന് ലഭിക്കുന്നത്. മന്ത്രിസഭാ പുനസംഘടന ഇനിയും നീളുമെന്നാണ് സൂചനകള്‍. അതുകൊണ്ട് സിന്ധ്യ വിചാരിച്ച കാര്യങ്ങളൊക്കെ പൊളിഞ്ഞിരിക്കുകയാണ്. പത്ത് മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിന്ധ്യ. അതേസമയം കമല്‍നാഥ് ബിജെപിയില്‍ നിന്ന് പ്രേംചന്ദ്ര് ഗുഡ്ഡു കൂടി എത്തിയതോടെ കൂടുതല്‍ ശക്തനായിരിക്കുകയാണ്. സിന്ധ്യയെ തകര്‍ക്കുമെന്നാണ് ഗുഡ്ഡു പറയുന്നത്.

Recommended Video

cmsvideo
madyapradhesh bjp leaders joining in congress
മോഹം തകര്‍ന്നു

മോഹം തകര്‍ന്നു

സിന്ധ്യ ഗ്രൂപ്പ് ദിവസങ്ങളായി ഭോപ്പാലില്‍ ക്യാമ്പ് ചെയ്ത് മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദം ചെലുത്തുകയാണ്. എന്നാല്‍ മന്ത്രിസഭാ വികസനം തന്നെ മാറ്റിവെച്ചിരിക്കുകയാണ് ശിവരാജ് സിംഗ് ചൗഹാന്‍. മന്ത്രിസഭാ പുനസംഘടനയ്ക്കായി യാതൊരു തിരക്കുമില്ലെന്ന് ചൗഹാന്‍ പറഞ്ഞു. അതേസമയം മന്ത്രിമാരുടെ പട്ടികയുമായി താന്‍ ദില്ലി പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചൗഹാന്‍ ഇന്ന് പോകുമെന്ന പ്രതീക്ഷയിലായിരുന്നു സിന്ധ്യ.

രാഹുലിനെ ഇറക്കി കോണ്‍ഗ്രസ്

രാഹുലിനെ ഇറക്കി കോണ്‍ഗ്രസ്

രാഹുലിനെ ഇറക്കിയുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് പ്ലാന്‍ ചെയ്യുന്നത്. കര്‍ഷക വായ്പാ പ്രഖ്യാപനങ്ങളില്‍ കോണ്‍ഗ്രസ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇന്ന് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജില്‍ പോലും കര്‍ഷകര്‍ക്കുള്ള ആനുകൂല്യമാണ് ഉള്ളത്. ഇതെല്ലാം മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ്. എന്നാല്‍ ഛത്തീസ്ഗഡില്‍ പ്രഖ്യാപിച്ച ന്യായ് പദ്ധതി കോണ്‍ഗ്രസിന്റെ ഗെയിം ചേഞ്ചറായി മാറിയിരിക്കുകയാണ്. ഇതിന്റെ സ്വാധീനം മധ്യപ്രദേശിലും അലയടിക്കുന്നുണ്ട്.

ചേരി തിരിഞ്ഞ് ബിജെപി

ചേരി തിരിഞ്ഞ് ബിജെപി

ബിജെപിയില്‍ ചേരി തിരിഞ്ഞുള്ള പോരാണ് നടക്കുന്നത്. കോണ്‍ഗ്രസിനുള്ള ഏറ്റവും വലിയ പ്രതീക്ഷയും ഇത് തന്നെയാണ്. ചൗഹാന്‍ നാളെയായിരുന്നു മന്ത്രിസഭാ വികസിപ്പിക്കേണ്ടിയിരുന്നത്. ഇത് വൈകിപ്പിച്ചത് സിന്ധ്യയുമായുള്ള പ്രശ്‌നങ്ങളാണ്. സിന്ധ്യയെ പൂട്ടാന്‍ സീനിയര്‍ നേതാക്കളുടെ വലിയൊരു നിര തന്നെ ക്യാബിനറ്റിലുണ്ടാവും. ഗോപാല്‍ ഭാര്‍ഗവ, ഭൂപേന്ദ്ര സിംഗ്, യശോദര രാജ സിന്ധ്യ എന്നിവരാണ് പ്രധാനികള്‍. പുതുമുഖങ്ങള്‍ ഉണ്ടാവുമെന്നാണ് ചൗഹാന്‍ നല്‍കുന്ന സൂചന.

ചൗഹാന് വേണ്ടത്....

ചൗഹാന് വേണ്ടത്....

ചൗഹാന് അരവിന്ദ് ബാദോരിയയെ മന്ത്രിസഭയില്‍ എത്തിക്കണമെന്നുണ്ട്. ഇതിനെ തടയുന്നത് സിന്ധ്യയാണ്. ബിജെപിയുടെ ഉപതിരഞ്ഞെടുപ്പ് നീക്കങ്ങളെ തടയുന്നതും ഈ പ്രശ്‌നമാണ്. കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തിയത് ബാദോരിയയാണ്. നരേന്ദ്ര സിംഗ് തോമര്‍, വിഡി ശര്‍മ എന്നിവരും ശക്തമായി ബാദോരിയയെ എതിര്‍ക്കുന്നു. ബാദോരിയ നേതൃത്വുവുമായും സിന്ധ്യയുമായും ഇടഞ്ഞിരിക്കുകയാണ്. കമല്‍നാഥ് നോട്ടമിട്ടിരിക്കുന്ന നേതാവാണ് ബാദോരിയ. ദേശീയ നേതൃത്വവും ബാദോരിയയെ പരിഗണിക്കുന്നില്ല.

സിന്ധ്യയെ ചതിച്ചു

സിന്ധ്യയെ ചതിച്ചു

സിന്ധ്യയെ ചതിക്കണമെന്ന ആവശ്യം നേരത്തെ തന്നെ സീനിയര്‍ നേതാക്കള്‍ക്കിടയില്‍ ഉയര്‍ന്ന് വന്ന കാര്യമാണ്. ഗ്വാളിയോറില്‍ നിന്ന് ഗോവിന്ദ് സിംഗ് രജപുത്തിനെ മന്ത്രിസഭയില്‍ കൊണ്ടുവന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഈ മേഖലയില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് ഇനി മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കാനാവില്ല. ബിജെപിയിലെ നയമാണിത്. എട്ട് പേര്‍ ഈ മേഖലയില്‍ നിന്ന് മൊത്തത്തിലുണ്ടാവും. രാജേന്ദ്ര ശുക്ല, ഗിരീഷ് ഗൗതം, അജയ് വിഷ്‌ണോയ് എന്നിവരെ മന്ത്രിസഭയില്‍ എത്തിക്കണമെന്ന ചൗഹാന്റെ മോഹം പോലും ഈ നീക്കത്തില്‍ തകര്‍ന്ന് പോയി. ഇതിനെല്ലാം ചേര്‍ത്താണ് ഇപ്പോള്‍ ബിജെപിയിലെ സീനിയര്‍ ടീം സിന്ധ്യക്കെതിരെ പണിഞ്ഞിരിക്കുന്നത്.

വകുപ്പിനും അടി

വകുപ്പിനും അടി

മന്ത്രിസഭയില്‍ വിവിധ വകുപ്പുകള്‍ക്കായി വലിയൊരു അടി തന്നെ നടക്കുന്നുണ്ട്. ഇത് മന്ത്രിസ്ഥാനം കിട്ടാത്തവരെയാണ് കൂടുതല്‍ ചൊടിപ്പിക്കുന്നത്. സിന്ധ്യ നേരിട്ടാണ് വകുപ്പുകള്‍ നേടി കൊടുക്കാനായി രംഗത്തുള്ളത്. മുമ്പ് ലഭിച്ചിരുന്ന അതേ വകുപ്പുകള്‍ക്കായി ബിജെപിയിലെ നേതാക്കളും രംഗത്തുണ്ട. ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പോലും ഇവര്‍ ഇറങ്ങാതിരിക്കുന്നതിന് പ്രധാന കാരണം ഇതാണ്. അതേസമയം സിന്ധ്യയുടെ കരുത്ത് പരിശോധിക്കാനായി വലിയൊരു ടീമിനെ തന്നെ ചൗഹാന്‍ നിയോഗിച്ചിട്ടുണ്ട്.

കലങ്ങി മറിഞ്ഞ് ഗ്വാളിയോര്‍

കലങ്ങി മറിഞ്ഞ് ഗ്വാളിയോര്‍

സിന്ധ്യ കാലിടറുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുവരെ പരസ്യമായ പ്രചാരണത്തിനൊന്നും അദ്ദേഹം തയ്യാറായിട്ടില്ല. താന്‍ ഒന്നും ചെയ്യാതെ തന്നെ വിജയിക്കുമെന്ന് കമല്‍നാഥ് പറയുന്നു. അതേസമയം ഉപതിരഞ്ഞെടുപ്പില്‍ കഴിവ് തെളിയിച്ചാല്‍ മന്ത്രിസ്ഥാനം പ്രേംചന്ദ് ഗുഡ്ഡുവിന് കമല്‍നാഥ് ഓഫര്‍ ചെയ്തിട്ടുണ്ട്. സിന്ധ്യയെ വീഴ്ത്താനുള്ള അടവ് തയ്യാറാക്കുന്നതും ഗുഡ്ഡുവാണ്. നിരവധി ബിജെപി നേതാക്കള്‍ ഗുഡ്ഡുവുമായി ചര്‍ച്ചയിലാണ്. കൈലാഷ് വിജയ് വര്‍ഗീയയുമായി അടുപ്പമുള്ളവരാണ് ഇവര്‍. ചൗഹാന്‍ ഗ്രൂപ്പും കോണ്‍ഗ്രസിലേക്കാണ് ചേക്കേറാന്‍ ഒരുങ്ങുന്നത്.

English summary
madhya pradesh cabinet expansion postponed, setback for jyotiraditya scindia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X