കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

28 ൽ 12 ഉം കൊണ്ടു പോയി സിന്ധ്യ പക്ഷം; മന്ത്രിസഭ വികസനത്തിൽ മധ്യപ്രദേശ് ബിജെപിയിൽ കൂട്ടപൊരിച്ചൽ

Google Oneindia Malayalam News

ഭോപ്പാൽ; മധ്യപ്രദേശിൽ രണ്ടാംഘട്ട മന്ത്രിസഭ വികസനം പൂർത്തിയായി. ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം കോൺഗ്രസിൽ നിന്നും കൂറുമാറിയെത്തിയ 12 പേരെയാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ഇവർ ഉൾപ്പെടെ 28 എംഎൽഎമാർ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 ന് മധ്യപ്രദേശ് രാജ്ഭവനിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ. മധ്യപ്രദേശിന്റെ ചുമതലകൂടിയുള്ള ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലിന്റെ മുമ്പാകെയാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

മുത്തച്ഛനെ കൊലപ്പെടുത്തിയത് പോലീസെന്ന് മൂന്ന് വയസുകാരൻ; 60 കാരന്റെ മരണത്തിൽ ദുരൂഹതമുത്തച്ഛനെ കൊലപ്പെടുത്തിയത് പോലീസെന്ന് മൂന്ന് വയസുകാരൻ; 60 കാരന്റെ മരണത്തിൽ ദുരൂഹത

പുതിയ മന്ത്രിസഭയിൽ 11 പേർ പുതുമുഖങ്ങളാണ്. കമൽനാഥ് മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന നാല് പേരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടുന്നു. മുൻ ചൗഹാൻ മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന അഞ്ച് പേർക്ക് ഇത്തവണയും അവസരം ലഭിച്ചു. രണ്ട് ദിവസത്തോളം ദില്ലി കേന്ദ്രനേതൃത്വവുമായി നടത്തിയ ചർച്ചയ്ക്ക് ഒുവിലാണ് മന്ത്രിസഭ വികസിപ്പിച്ചത്. അതേസമയം അവസാന നിമിഷം തഴയപ്പെട്ടതിൽ ബിജെപി നേതാക്കൾ കടുത്ത അതൃപ്തിയിലാണ്.

madhyapradesh-

മന്ത്രിസ്ഥാനത്തിനായി നിരവധി മുതിർന്ന ബിജെപി നേതാക്കൾ ചൗഹന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇവരിൽ പലർക്കും അവസരം ലഭിച്ചിട്ടില്ല. ഉപതിരഞ്ഞെടുപ്പിൽ കൂറുമാറിയെത്തിയ തന്നെ മത്സരിപ്പിക്കാൻ ബിജെപി തിരുമാനിച്ച സാഹചര്യത്തിൽ മന്ത്രിസഭയിൽ ഇവർക്ക് കൂടുതൽ പ്രാതിനിധ്യം നൽകേണ്ടതില്ലെന്നായിരുന്നു നേതാക്കളുടെ നിലപാട്. തന്റെ അനുയായികളായ നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആഗ്രഹിത്തിലായിരുന്നു ചൗഹാനും.

'എഴുതി വെച്ചോളു, മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലേറും'; ബിജെപിക്ക് പണിവെച്ച് കമൽനാഥ്'എഴുതി വെച്ചോളു, മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലേറും'; ബിജെപിക്ക് പണിവെച്ച് കമൽനാഥ്

Recommended Video

cmsvideo
കോറോണക്ക് കാരണം ഭഗവാന്‍ കൃഷ്ണന്‍ | Oneindia Malayalam

എന്നാൽ സിന്ധ്യപക്ഷത്തിന് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നും കൂടുതൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തണമെന്നും കേന്ദ്ര നേതൃത്വമാണ് നിർദ്ദേശിച്ചതെന്നാണ് സൂചന. അതേസമയം പുതിയ നീക്കത്തോടെ ഉപതിരഞ്ഞെടുപ്പിന് മുൻപ് മധ്യപ്രദേശ് ബിജെപിയിൽ വലിയ പൊട്ടിത്തെറി തന്നെ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. തഴയപ്പെട്ട നേതാക്കളിൽ പലരും ഇതിനോടകം നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

അതേസമയം ബിജെപി ക്യാമ്പിലെ നീക്കങ്ങളിൽ കണ്ണും നട്ടിരിക്കുകയാണ് കോൺഗ്രസ്.മുതിർന്ന നേതാക്കളെ ഒഴിവാക്കണമെന്ന നിർദ്ദേശം പാർട്ടിയിൽ വലിയ രീതിയിൽ കൊഴിഞ്ഞ് പോക്കിന് വഴ വെച്ചേക്കുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ഇവരെ പാർട്ടിയിലെത്തിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.തിനോടകം തന്നെ എംഎപിമാരും എംഎൽഎമാരും ഉൾപ്പെടെ നിരവധി പേർ കോൺഗ്രസിൽ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തിയേക്കുമെന്നും കോൺഗ്രസ് അവകാശപ്പെടുന്നുണ്ട്.

യുഡിഎഫിന്റെ ഉപാധികള്‍ക്ക് നോ പറഞ്ഞ് ജോസ് വിഭാഗം....സാങ്കേതിക തിരുത്തല്‍ മാത്രം!!യുഡിഎഫിന്റെ ഉപാധികള്‍ക്ക് നോ പറഞ്ഞ് ജോസ് വിഭാഗം....സാങ്കേതിക തിരുത്തല്‍ മാത്രം!!

English summary
Madhya pradesh cabinet expansion; scindia gets lion's share
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X