കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ 25 മന്ത്രിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും; സിന്ധ്യ പക്ഷം 11 പേരാകുമെന്ന് റിപോര്‍ട്ട്

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഏറെ നാള്‍ക്ക് ശേഷം മന്ത്രിസഭ വികസിപ്പിക്കുന്നു. വ്യാഴാഴ്ച പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. കില്‍ കൊറോണ പ്രചാരണത്തിന് തുടക്കം കുറിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ചൗഹാന്‍.

മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ ആരോഗ്യസ്ഥിതി മോശമായതിനെ ആശുപത്രിയിലാണ്. തുടര്‍ന്നാണ് ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് മധ്യപ്രദേശിന്റെ അധിക ചുമതല നല്‍കിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...

 ഗവര്‍ണര്‍ ചുമതലയേറ്റു

ഗവര്‍ണര്‍ ചുമതലയേറ്റു

ഗവര്‍ണര്‍ ഇന്നാണ് സത്യപ്രതിജ്ഞ ചെയ്തത്. അതുകൊണ്ടാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. 25 മന്ത്രിമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സിന്ധ്യ പക്ഷത്തുള്ളവര്‍ക്ക് ഇത്തവണ മുഖ്യ പരിഗണന നല്‍കുമെന്നാണ് വിവരം.

ബിജെപിയിലെ പ്രമുഖ നേതാക്കളും

ബിജെപിയിലെ പ്രമുഖ നേതാക്കളും

ബിജെപിയിലെ പ്രമുഖ നേതാക്കളും മന്ത്രിപദവിക്ക് വേണ്ടി ചരടുവലി നടത്തിയിരുന്നു. ഇതോടെയാണ് ശിവരാജ് സിങ് ചൗഹാന്‍ വെട്ടിലായത്. മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കുന്നതിന് ചൗഹാന്‍ പലതവണ ദില്ലി യാത്ര നടത്തിയിരുന്നു. കഴിഞ്ഞദിവസം ദില്ലിയില്‍ നിന്ന് വന്ന അദ്ദേഹം മന്ത്രിസഭാ വികസനത്തെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. പിന്നീടാണ് ബുധനാഴ്ച മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന വിവരം വന്നത്.

ഘട്ടങ്ങളായുള്ള വികസനം

ഘട്ടങ്ങളായുള്ള വികസനം

അതിനിടെയാണ് ഗവര്‍ണര്‍ മാറ്റം സംഭവിച്ചത്. മൂന്ന് മാസത്തിന് ശേഷമാണ് ചൗഹാന്‍ മന്ത്രിസഭ വികസിപ്പിക്കുന്നത്. ആദ്യത്തില്‍ ചൗഹാന്‍ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് അഞ്ച് പേര്‍ സത്യപ്രതിജ്ഞ ചെയ്തു. ഇതിന് ശേഷം ഇപ്പോഴാണ് വീണ്ടും വികസിപ്പിക്കുന്നത്.

വിമര്‍ശനം ഉയര്‍ന്നു

വിമര്‍ശനം ഉയര്‍ന്നു

കൊറോണ പ്രതിസന്ധി വേളയിലും അഞ്ച് മന്ത്രിമാരുമായിട്ടാണ് മധ്യപ്രദേശിലെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരണം വേഗത്തിലാക്കാന്‍ കേന്ദ്ര നേതാക്കള്‍ ശിവരാജ് സിങ് ചൗഹാന് നിര്‍ദേശം നല്‍കിയത്.

പിണക്കാന്‍ സാധിക്കില്ല

പിണക്കാന്‍ സാധിക്കില്ല

സിന്ധ്യ പക്ഷത്തെയും ബിജെപിയിലെ പ്രമുഖ നേതാക്കളെയും ഒരു പോലെ ആശ്വസിപ്പിക്കേണ്ടി വരുന്നതാണ് ചൗഹാന് വെല്ലുവിളിയായത്. സിന്ധ്യ പക്ഷത്തെ ഇപ്പോള്‍ പിണക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്ര നേതൃത്വം നല്‍കിയ നിര്‍ദേശം.

 സിന്ധ്യയില്ലെങ്കില്‍ സര്‍ക്കാരില്ല

സിന്ധ്യയില്ലെങ്കില്‍ സര്‍ക്കാരില്ല

സിന്ധ്യ പക്ഷത്തിന്റെ പിന്തുണയോടെയാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. ഈ വേളയില്‍ അവരെ അര്‍ഹമായ പരിഗണന നല്‍കി കൂടെ നിര്‍ത്തണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം കരുതുന്നു. മാത്രമല്ല, 24 മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

സിന്ധ്യ പക്ഷത്തിന്റെ ആവശ്യം

സിന്ധ്യ പക്ഷത്തിന്റെ ആവശ്യം

മന്ത്രിസഭയില്‍ 11 അംഗങ്ങള്‍ വേണമെന്നാണ് സിന്ധ്യ പക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ രണ്ടു പേര്‍ നേരത്തെ മന്ത്രിമാരായി. ഏപ്രില്‍ 21ന് തുളസി സിലാവത്തും ഗോവിന്ദ് സിങ് രജ്പുത്തും സത്യപ്രതിജ്ഞ ചൊല്ലിയിരുന്നു. ഇനി ഒമ്പത് പേര്‍ക്ക് അടുത്ത മന്ത്രിസഭാ വികസനത്തില്‍ പങ്കാളിത്തം നല്‍കുമെന്നാണ് വിവരം.

ബിജെപിയുടെ കിടിലന്‍ നീക്കം; കോണ്‍ഗ്രസ് സഖ്യം മൂക്കുംകുത്തി വീഴും... വേറിട്ട രാഷ്ട്രീയ നീക്കങ്ങള്‍ബിജെപിയുടെ കിടിലന്‍ നീക്കം; കോണ്‍ഗ്രസ് സഖ്യം മൂക്കുംകുത്തി വീഴും... വേറിട്ട രാഷ്ട്രീയ നീക്കങ്ങള്‍

Recommended Video

cmsvideo
കോറോണക്ക് കാരണം ഭഗവാന്‍ കൃഷ്ണന്‍ | Oneindia Malayalam

കൂട്ടപ്പൊരിച്ചിലിനിടെ കോണ്‍ഗ്രസിന് ജയം; ബിജെപി അംഗങ്ങള്‍ കൂറുമാറി, കൂടെ ജെഡിഎസും സ്വതന്ത്രനുംകൂട്ടപ്പൊരിച്ചിലിനിടെ കോണ്‍ഗ്രസിന് ജയം; ബിജെപി അംഗങ്ങള്‍ കൂറുമാറി, കൂടെ ജെഡിഎസും സ്വതന്ത്രനും

English summary
Madhya Pradesh Cabinet Expansion will take place on Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X