കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിന്ദ്വാര മോഡലുമായി കോണ്‍ഗ്രസ്, മധ്യപ്രദേശ് ട്രംപ് കാര്‍ഡ്, സിന്ധ്യക്ക് ഗെയിം പ്ലാന്‍, ഇനി കളി മാറും

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ തിരിച്ചെത്തിയതിന് പിന്നാലെ പുതിയ തന്ത്രങ്ങളൊരുക്കി കമല്‍നാഥ്. കോണ്‍ഗ്രസിന്റെ ട്രംപ് കാര്‍ഡായി ചിന്ദ്വാര മോഡലിനെ കൊണ്ടുവരാനുള്ള തന്ത്രമാണ് ആദ്യ പദ്ധതി. നിരന്തരം ബിജെപി നേതാക്കളില്‍ നിന്ന് തന്നെ എതിരാളികളുടെ തിരഞ്ഞെടുപ്പ് തന്ത്രം ചോര്‍ത്തി ലഭിക്കുന്നുണ്ട് കമല്‍നാഥിന്. ബിജെപി കോട്ടകളില്‍ പല പ്രമുഖ നേതാക്കളും പ്രചാരണത്തിന് ഇറങ്ങില്ലെന്നും സൂചനയുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. അതുകൊണ്ടാണ് തന്റെ മണ്ഡലത്തില്‍ നടപ്പാക്കിയ കാര്യങ്ങള്‍ ഉപയോഗിച്ച് സിന്ധ്യയെ പൂട്ടാനായി കമല്‍നാഥ് ഇറങ്ങുന്നത്.

തിരഞ്ഞെടുപ്പ് വിവരം ചോര്‍ത്തും

തിരഞ്ഞെടുപ്പ് വിവരം ചോര്‍ത്തും

ബിജെപി ക്യാമ്പിലെ ഓരോ വിവരങ്ങളും ഒന്നൊഴിയാതെ കമല്‍നാഥിന് ലഭിക്കുന്നുണ്ട്. ഒരുവശത്ത് പ്രേംചന്ദ് ഗുഡ്ഡുവുമായി ചര്‍ച്ചയും നടക്കുന്നുണ്ട്. കോണ്‍ഗ്രസിലെ തന്നെ അറിയപ്പെടുന്ന നേതാക്കളെ സര്‍വേയിലൂടെ കണ്ടെത്തി സ്ഥാനാര്‍ത്ഥിയാക്കാനാണ് കമല്‍നാഥിന്റെ പ്ലാന്‍. അതേസമയം സിന്ധ്യക്ക് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ വിഭാഗം പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിന്റെ മുഖമായി സിന്ധ്യയെ കൊണ്ടുവരുന്നതിനോടും വിയോജിപ്പാണുള്ളത്. ഇവര്‍ നടത്തിയ സര്‍വേയില്‍ 18 മണ്ഡലങ്ങള്‍ കൈവിടുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ചിന്ദ്വാര മോഡല്‍

ചിന്ദ്വാര മോഡല്‍

മധ്യപ്രദേശില്‍ ഏറ്റവും വികസനമുള്ള മേഖലയാണ് ചിന്ദ്വാര ഭോപ്പാലും ഗ്വാളിയോറുമൊന്നും ഇതിന് അടുത്തെത്തില്ല. ഈ മോഡലിന്റെ നേട്ടങ്ങള്‍ ഇപ്പോള്‍ പ്രചാരണത്തിനായി കോണ്‍ഗ്രസ് ഉപയോഗിക്കുന്നുണ്ട്. ഇതിനൊപ്പം ബദലായി ചേര്‍ത്തിരിക്കുന്നത് എന്താണ് സിന്ധ്യയുടെ നേട്ടമെന്നാണ്. ഗ്വാളിയോറില്‍ മേഖലയില്‍ സിന്ധ്യ കൊണ്ടുവന്ന വികസനം എന്താണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നു. എന്നാല്‍ സിന്ധ്യ മൗനത്തിലാണ്. ഏറ്റവും വലിയ പോഷകാഹാര കുറവുള്ള മേഖലയായ ഗ്വാളിയോറും ചമ്പലും മാറിയത് സിന്ധ്യ എംപിയായ ശേഷമാണ്.

മഹാരാജാവിന്റെ മേന്മ മായുന്നു

മഹാരാജാവിന്റെ മേന്മ മായുന്നു

ബിജെപിയില്‍ സിന്ധ്യയുടെ മധുവിധു അവസാനിക്കുകയാണ്. വന്ന് മാസങ്ങളായിട്ടും സിന്ധ്യയും അനുയായികളും ഓരോ ആവശ്യങ്ങള്‍ മാത്രമാണ് ഉന്നയിക്കുന്നത്. എന്താണ് ഇതുവരെ പ്രവര്‍ത്തിച്ചതെന്ന് നേതാക്കള്‍ ചോദിക്കുന്നു. യഥാര്‍ത്ഥത്തില്‍ മാധവ റാവു സിന്ധ്യ ഉണ്ടാക്കിയ ജനപ്രീതിയിലാണ് ജ്യോതിരാദിത്യ പിടിച്ച് നില്‍ക്കുന്നത്. മറ്റ് നേട്ടങ്ങളൊന്നും കരിയറില്‍ ഇല്ല. ഗ്വാളിയോറില്‍ കാര്‍ഷിക ഹബ്ബും ടൗണ്‍ഷിപ്പുമെല്ലാം നേരത്തെ തന്നെ ജനങ്ങള്‍ സിന്ധ്യയോട് ആവശ്യപ്പെട്ടെങ്കിലും തിരിഞ്ഞ് നോക്കിയിരുന്നില്ല.

ഗെയിം മാറുന്നു

ഗെയിം മാറുന്നു

ചിന്ദ്വാര മോഡല്‍ വികസനാണ് കമല്‍നാഥ് ഗ്വാളിയോറിന് വാഗ്ദാനം ചെയ്യുന്നത്. കമല്‍നാഥ് കഴിഞ്ഞ ദിവസം ചിന്ദ്വാരയില്‍ വന്‍ ജനക്കൂട്ടമാണ് അദ്ദേഹത്തെ കാത്തിരുന്നത്. കമല്‍നാഥിനെ കാണാനില്ലെന്ന പോസ്റ്റര്‍ ശരിക്കും സിന്ധ്യക്കെതിരെയുള്ള വികാരം മണ്ഡലത്തില്‍ കനപ്പെടുത്തിയിരിക്കുകയാണ്. ബിജെപി പലവട്ടം ശ്രമിച്ചിട്ടും കിട്ടാതിരുന്ന മണ്ഡലമാണ് ചിന്ദ്വാര. ഇവിടെ രാവിലെ മുതല്‍ കമല്‍നാഥിനെ കണ്ട് പരാതി പറയാനായി നിരവധി പേരുണ്ടാവും. കമല്‍നാഥാണ് ഇപ്പോഴും മുഖ്യമന്ത്രിയെന്ന് ഇവര്‍ വിശ്വസിക്കുന്നു. എല്ലാ പരാതിയും 48 മണിക്കൂറില്‍ പരിഹരിക്കുന്നതാണ് കമല്‍നാഥിന്റെ സ്റ്റൈല്‍.

എന്തുകൊണ്ട് ചിന്ദ്വാര

എന്തുകൊണ്ട് ചിന്ദ്വാര

ചിന്ദ്വാര മധ്യപ്രദേശിന്റെ തന്നെ മോഡലായ മണ്ഡലമാണ്. 1980 മുതല്‍ ഇവിടെ നിന്ന് കമല്‍നാഥ് തിരഞ്ഞെടുക്കപ്പെടുന്നുണ്ട്. ഏറ്റവുമധികം തൊഴില്‍ സാധ്യതകളുള്ള മണ്ഡലമായി ചിന്ദ്വാര എപ്പോഴോ മാറിയിരുന്നു. വന്‍ വ്യാവസായിക വളര്‍ച്ചയും ഇതേ മണ്ഡലത്തിലുണ്ട്. മികച്ച ഗതാഗത സംവിധാനവും ചിന്ദ്വാരയിലുണ്ട്. ഇതാണ് വ്യാവസായിക വളര്‍ച്ച കൂടുതല്‍ എളുപ്പമാക്കിയത്. ഇത് പൊളിക്കാനാണ് ബിജെപി അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ ബിജെപി എന്ത് കളിച്ചാലും ഇവിടെ കമല്‍നാഥിന്റെ ജനപ്രീതിയെ പൊളിക്കാനാവില്ല. കമല്‍നാഥ് അല്ലാതെ മറ്റൊരു നേതാവിനെ പോലും ഇവിടെ വേണ്ടെന്നാണ് ജനങ്ങള്‍ തുറന്ന് പറയുന്നത്.

സിന്ധ്യക്ക് കടുപ്പം

സിന്ധ്യക്ക് കടുപ്പം

ചിന്ദ്വാര മോഡലിനെ സിന്ധ്യ ശരിക്കും ഭയപ്പെടുന്നുണ്ട്. എന്തുകൊണ്ട് സിന്ധ്യക്ക് ഇതൊന്നും സാധിക്കുന്നില്ല എന്ന ചോദ്യം നേരത്തെ ഉയര്‍ന്നതാണ്. 10 മന്ത്രിസ്ഥാനം എന്ന സിന്ധ്യ ഗ്രൂപ്പിന്റെ മോഹം ചൗഹാന്‍ തകര്‍ത്തതും ഒരു പണി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ്. ചൗഹാന് സിന്ധ്യയെ ഒതുക്കുകയും അതേസമയം അദ്ദേഹം പാര്‍ട്ടിയില്‍ വളരാനും പാടില്ല. ദേശീയ നേതൃത്വവുമായി സിന്ധ്യ അടുക്കുന്നത് ചൗഹാന് താല്‍പര്യമില്ല. മറ്റൊരു പ്രധാന കാരണം ഭോപ്പാലില്‍ 25ലധികം നേതാക്കള്‍ ചൗഹാന്റെ വീടിന് സമീപം കറങ്ങി കൊണ്ടിരിക്കുകയാണ്. ഇവര്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നിലനില്‍ക്കില്ലെന്ന് ചൗഹാന് ഉറപ്പാണ്.

സിന്ധ്യ തിരിച്ചെത്തുന്നു

സിന്ധ്യ തിരിച്ചെത്തുന്നു

സിന്ധ്യ ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് തിരിച്ചെത്തും. ഭോപ്പാല്‍, ഇന്‍ഡോര്‍, ഗ്വാളിയോര്‍ മേഖലകളില്‍ വന്‍ പടയൊരുക്കത്തിനാണ് സിന്ധ്യ പ്ലാന്‍ ചെയ്യുന്നത്. സിന്ധ്യ പ്രവര്‍ത്തകരുടെ ആശയങ്ങള്‍ കേള്‍ക്കാനായി സമയം ചെലവിടുമെന്ന് സിന്ധ്യയുടെ അനുയായി രാജു ചൗഹാന്‍ പറഞ്ഞു. ശിവരാജ് സിംഗ് ചൗഹാന്‍, ബിഡി ശര്‍മ, എന്നിവരെ കാണാന്‍ കൂടിയാണ് വരുന്നത്. ജൂണ്‍ അഞ്ച് വരെ ഗ്വാളിയോറില്‍ സിന്ധ്യ ഉണ്ടാവുമെന്നാണ് സൂചന. വിമത എംഎല്‍എമാരെയും കാണുന്നുണ്ട്. കമല്‍നാഥിനെ വിലകുറച്ച് കാണരുതെന്ന് സിന്ധ്യ നേരത്തെ തന്നെ ടീമിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് പ്രചാരണത്തിന് ഇറങ്ങാനും നിര്‍ദേശിച്ചിട്ടുണ്ട്.

English summary
chhindwara model may create trouble for jyotiraditya scindia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X