കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യയെ പുകഴ്ത്തി ശിവരാജ് സിംഗ് ചൗഹാന്‍, ആയിരക്കണക്കിന് കോൺഗ്രസുകാർ ബിജെപിയിൽ

Google Oneindia Malayalam News

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യയെ പുകഴ്ത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സിന്ധ്യയുടെ നേതൃത്വത്തിന് കീഴില്‍ ബിജെപിയുടെ കരുത്ത് വര്‍ധിക്കുന്നതായി ചൗഹാന്‍ ഗ്വാളിയോറില്‍ പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തി കേന്ദ്രമായ ഗ്വാളിയോറില്‍ ബിജെപി കഴിഞ്ഞ ദിവസം മെഗാ മെമ്പര്‍ഷിപ്പ് ക്യാംപെയ്ന്‍ സംഘടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം നിരവധി പേരാണ് പരിപാടിയില്‍ വെച്ച് ബിജെപി അംഗത്വമെടുത്തത്.

ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിന് കീഴില്‍ നിരവധി പുതിയ സുഹൃത്തുക്കളാണ് ബിജെപിയുടെ ഭാഗമാകുന്നത്. ഇത് കാരണം ബിജെപി കുടുംബം വിശാലമാവുകയാണ്. പാര്‍ട്ടിയുടെ കരുത്തും കൂടുന്നു. ബിജെപിയിലേക്ക് എത്തുന്ന എല്ലാവരേയും തങ്ങള്‍ സ്വാഗതം ചെയ്യുകയാണ്. രണ്ട് ദിവസം കൂടി ഗ്വാളിയോറില്‍ മെമ്പര്‍ഷിപ്പ് പരിപാടി നടക്കുമെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

mp

ഗ്വോളിയോര്‍-ചമ്പല്‍ മേഖലയില്‍ നിന്നും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ബിജെപിയില്‍ അംഗത്വമെടുത്തിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമാര്‍ പറഞ്ഞു. ഗണേശ ചതുര്‍ത്ഥി ദിവസത്തില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്നും എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇത് ബിജെപിക്ക് ഗുണം ചെയ്യും. എല്ലാ സീറ്റുകളിലും ബിജെപി വിജയിക്കുമെന്നും നരേന്ദ്ര സിംഗ് തോമാര്‍ പറഞ്ഞു.

ജോസ് കെ മാണിക്ക് യുഡിഎഫിന്റെ അന്ത്യശാസനം! തിരുത്തില്ലെങ്കിൽ മുന്നണിയിൽ നിന്ന് പുറത്താക്കും!ജോസ് കെ മാണിക്ക് യുഡിഎഫിന്റെ അന്ത്യശാസനം! തിരുത്തില്ലെങ്കിൽ മുന്നണിയിൽ നിന്ന് പുറത്താക്കും!

മധ്യപ്രദേശിൽ 27 സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ 16 സീറ്റുകളും ഉൾപ്പെടുന്നത് ഗ്വോളിയോർ-ചമ്പൽ മേഖലയിൽ ആണ്. കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് എത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയാണ് ഗ്വോളിയോർ-ചമ്പൽ മേഖല. അതുകൊണ്ട് തന്നെ ബിജെപിക്ക് ഇവിടങ്ങളിൽ വലിയ വിജയ പ്രതീക്ഷയുണ്ട്. സിന്ധ്യയ്ക്കൊപ്പം 22 കോൺഗ്രസ് എംഎൽഎമാരാണ് ബിജെപിയിൽ ചേർന്നത്. ഇതോടെ കമൽനാഥ് സർക്കാർ അട്ടിമറിക്കപ്പെടുകയും ശിവരാജ് സിംഗ് ചൌഹാന്റെ നേതൃത്വത്തിൽ മധ്യപ്രദേശിൽ ബിജെപി സർക്കാർ രൂപീകരിക്കപ്പെടുകയും ചെയ്തു. സർക്കാരിനെ നിലനിർത്താൻ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വിജയം അത്യാവശ്യമാണ്.

'ഉപതിരഞ്ഞെടുപ്പിൽ 27 സീറ്റുകളിലും വിജയിക്കും', സിന്ധ്യയുടെ ഗ്വാളിയോറിൽ കരുത്ത് കാട്ടി കോൺഗ്രസ്!'ഉപതിരഞ്ഞെടുപ്പിൽ 27 സീറ്റുകളിലും വിജയിക്കും', സിന്ധ്യയുടെ ഗ്വാളിയോറിൽ കരുത്ത് കാട്ടി കോൺഗ്രസ്!

യുപിയിലെ പ്രയാഗ് രാജിൽ മുസ്ലീം പളളി തകർത്തതായി വീഡിയോ പ്രചാരണം, സത്യം ഇങ്ങനെയുപിയിലെ പ്രയാഗ് രാജിൽ മുസ്ലീം പളളി തകർത്തതായി വീഡിയോ പ്രചാരണം, സത്യം ഇങ്ങനെ

 5 ലക്ഷം കേന്ദ്രങ്ങൾ, 20 ലക്ഷത്തിലധികം ആളുകൾ, കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധ സത്യാഗ്രഹവുമായി സിപിഎം 5 ലക്ഷം കേന്ദ്രങ്ങൾ, 20 ലക്ഷത്തിലധികം ആളുകൾ, കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധ സത്യാഗ്രഹവുമായി സിപിഎം

English summary
Madhya Pradesh Chief Minister Shivraj Singh Chouhan praises Jyotiraditya Scindia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X