കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് മുക്തി; ആശുപത്രിവിട്ടു

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കൊവിഡ് മുക്തനായി ആശുപത്രിവിട്ടു. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഭോപ്പാലിലെ ചിരയൂ ആശുപത്രിയിലായിരുന്നു ശിവരാജ് സിംഗ് ചൗഹാനെ പ്രവേശിപ്പിച്ചിരുന്നത്. ഇപ്പോള്‍ കൊവിഡ് ഫലം ഗെറ്റീവായെങ്കിലും അദ്ദേഹം ഏഴ് ദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിയും.

covid

ആശുപത്രിയിലെ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. കൊവിഡിനെ പേടിക്കേണ്ട ആവശ്യമില്ലെന്നും എന്നാല്‍ അശ്രദ്ധ ഉണ്ടാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ ബാധില്ലവര്‍ ഒരു തരത്തിലും ഭയപ്പെടേണ്ട ആവശ്യമില്ല. എല്ലാരും മാസ്‌ക് നിര്‍ബന്ധമായി ധരിക്കുക. സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് എല്ലാവരും ഉറപ്പാക്കണമെന്നും അദ്ദേഹം അറിയിച്ചു.

ജൂലൈ 25നാണ് ശിവരാജ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും പരിശോധനാ ഫലം പോസിറ്റീവ് ആണെന്നും ചൗഹാന്‍ ട്വീറ്റിലൂടെയാണ് അറിയിച്ചത്. താനുമായി ഇടപഴകിയ എല്ലാ ആളുകളും കൊവിഡ് പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. തന്നോട് അടുത്ത് ബന്ധപ്പെട്ട ആളുകളെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നും ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം, കേന്ദ്രമന്ത്രി അമിത് ഷാ, കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ, കോണ്‍ഗ്രസ് നേതാവായ സിദ്ധരാമയ്യ എന്നിവര്‍ക്കും കൊവിഡ് സ്തിരീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പിന്നാലെയാണ് യെഡിയൂരപ്പയ്ക്കും രോഗം സ്ഥിരീകരിച്ചത്. യെഡിയൂരപ്പയുടെ ഓഫീസിലുള്ള ആറ് പേര്‍ക്ക് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. യെഡിയൂരപ്പ നിലവില്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതിനിടെ ഇന്ന് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഉത്തര്‍പ്രദേശ് മന്ത്രി കമല്‍ റാണി വരുണ്‍ (62) മരിച്ചിരുന്നു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു അവര്‍. യുപിയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ മന്ത്രിയാണ് ഇവര്‍.

English summary
Madhya Pradesh Chief Minister Shivraj Singh Chouhan Recover from covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X