കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നീക്കം തകര്‍ത്ത് കോണ്‍ഗ്രസ്; സ്വതന്ത്ര എംഎല്‍എമാരും കൂടെ, മധ്യപ്രദേശ് ഓഫീസില്‍ സദ്യ

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസ വോട്ട് തേടണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരിക്കെ ശക്തി തെളിയിച്ച് കോണ്‍ഗ്രസ്. മുഖ്യമന്ത്രി കമല്‍നാഥ് മുഴുവന്‍ എംഎല്‍എമാരെയും വിളിച്ചുവരുത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. സ്വതന്ത്ര എംഎല്‍എമാരും യോഗത്തിനെത്തി. ഗവര്‍ണര്‍ക്ക് കത്ത് കൈമാറിയതിന് പിന്നാലെ ബിജെപി കുതിരക്കച്ചവടത്തിന് ഒരുങ്ങുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

10 ഭരണകക്ഷി എംഎല്‍എമാരെ ബിജെപി നേതൃത്വം ബന്ധപ്പെട്ടുവെന്നും മുഖ്യമന്ത്രി കമല്‍നാഥ് ആരോപിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരികയും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്താല്‍ ദേശീയ ശ്രദ്ധ ഒരു പക്ഷേ മധ്യപ്രദേശിലേക്ക് കേന്ദ്രീകരിച്ചേക്കാം. ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലം വന്നതിന് പിന്നാലെയാണ് മധ്യപ്രദേശില്‍ രാഷ്ട്രീയ നീക്കം അവര്‍ ശക്തമാക്കിയത്.....

ഡിസംബറില്‍ സംഭവിച്ചത്

ഡിസംബറില്‍ സംഭവിച്ചത്

ബിജെപിയുടെ 15 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചാണ് മധ്യപ്രദേശില്‍ കഴിഞ്ഞ ഡിസംബറില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ലെങ്കിലും കമല്‍നാഥ് നടത്തിയ നീക്കങ്ങള്‍ കോണ്‍ഗ്രസിന് എളുപ്പവഴി ഒരുങ്ങുകയായിരുന്നു.

ചാക്കിട്ടുപിടിക്കാന്‍ ശ്രമം

ചാക്കിട്ടുപിടിക്കാന്‍ ശ്രമം

എസ്പി, ബിഎസ്പി, സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് ഭരണം. കമല്‍നാഥ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണെന്ന് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതിന് പിന്നാലെ ഭരണകക്ഷിയിലെ ചില എംഎല്‍എമാരെ ചാടിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് ആരോപണം.

പണവും പദവിയും വാഗ്ദാനം

പണവും പദവിയും വാഗ്ദാനം

പണവും പദവിയും വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി നേതാക്കള്‍ സമീപിച്ചതെന്ന് കമല്‍നാഥ് പറയുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഭോപ്പാലിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് എല്ലാ എംഎല്‍എമാരെയും വിളിച്ചുചേര്‍ത്തത്.

പിന്തുണ ഉറപ്പാക്കി

പിന്തുണ ഉറപ്പാക്കി

കോണ്‍ഗ്രസിന്റെ മുഴുവന്‍ എംഎല്‍എമാരും എത്തി. കൂടാതെ നാല് സ്വതന്ത്രരും വന്നു. എല്ലാവരുമായും മുഖ്യമന്ത്രി സംസാരിച്ചു പിന്തുണ ഉറപ്പാക്കി. ഉച്ചഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നു. തങ്ങള്‍ ഒറ്റക്കെട്ടാണെന്നും ബിജെപിയുടെ മോഹം നടക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

 ആറ് പേര്‍ കൂടി മന്ത്രിമാരാകും

ആറ് പേര്‍ കൂടി മന്ത്രിമാരാകും

മന്ത്രിസഭ പുനസംഘടിപ്പിച്ച് ആറ് പേര്‍ക്ക് കൂടി മന്ത്രി പദവി നല്‍കാന്‍ കമല്‍നാഥ് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ബിഎസ്പിക്ക് മന്ത്രിപദവി നല്‍കും. കൂടാതെ സ്വതന്ത്രരില്‍ ഒരാള്‍ക്കും മന്ത്രിപദവി നല്‍കും. നിലവില്‍ 26 മന്ത്രിമാരാണ് മധ്യപ്രദേശിലുള്ളത്. ബിഎസ്പിക്ക് 2 അംഗങ്ങളും എസ്പിക്ക് ഒരംഗവുമാണ് മധ്യപ്രദേശിലുള്ളത്. എല്ലാവരെയും തൃപ്തിപ്പെടുത്തിയാകും മന്ത്രിസഭാ വികസനം.

മോദിയെ വെട്ടി ഗഡ്കരി പ്രധാനമന്ത്രിയാകുമോ? അഭ്യൂഹം പരത്തി ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ചമോദിയെ വെട്ടി ഗഡ്കരി പ്രധാനമന്ത്രിയാകുമോ? അഭ്യൂഹം പരത്തി ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച

English summary
Madhya Pradesh CM Kamal Nath Invites Party MLAs, Independents to Cong Office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X