കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവെച്ചു... വിശ്വാസ വോട്ടിന് മുമ്പേ സര്‍ക്കാരിന്റെ പടിയിറക്കം!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ രാജിവെച്ചു. പ്രതീക്ഷിച്ചത് പോലെ തന്നെ വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പടിയിറക്കം. ബിജെപിക്കെതിരെ വലിയ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. ഗവര്‍ണര്‍ക്ക് ഉച്ചയ്ക്ക് ഒരു മണിയോടെ തന്നെ രാജിക്കത്ത് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് സംസ്ഥാനം ഭരിക്കാന്‍ 15 വര്‍ഷം ലഭിച്ചു എന്നാല്‍ തനിക്ക് ലഭിച്ചത് വെറും 15 മാസവുമാണെന്ന് കമല്‍നാഥ് ആരോപിച്ചു. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ താന്‍ മധ്യപ്രദേശിനെ മികച്ച സംസ്ഥാനമാക്കി മാറ്റിയെന്ന് കമല്‍നാഥ് അവകാശപ്പെട്ടു.

Recommended Video

cmsvideo
Kamal Nath steps down as CM Of Madhya Pradesh.| Oneindia Malayalam
 kamal-nath

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ജ്യോതിരാദിത്യ സിന്ധ്യയെയും കമല്‍നാഥ് വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഒരിക്കലും കൊട്ടാരത്തിലല്ല ഉള്ളത്. കൊട്ടാരം കോണ്‍ഗ്രസിലേക്ക് വരാറാണ് പതിവെന്നും സിന്ധ്യയെ ഉദ്ദേശിച്ച് കമല്‍നാഥ് പറഞ്ഞു. സത്യം എപ്പോഴാണെങ്കിലും പുറത്തുവരും. ബംഗളൂരുവില്‍ എന്തിനാണ് എംഎല്‍എമാരെ തടഞ്ഞുവെച്ചതെന്ന് ഈ രാജ്യത്തെ ജനങ്ങള്‍ ഒരുകാലത്ത് അറിയും. ബിജെപിയോട് ജനം ഒരിക്കലും ക്ഷമിക്കില്ലെന്നും കമല്‍നാഥ് പറഞ്ഞു.

ബിജെപി മഹാരാജ സിന്ധ്യയോടൊപ്പം ചേര്‍ന്നാണ് തന്റെ സര്‍ക്കാരിനെ വീഴ്ത്താന്‍ ഗൂഢാലോചന നടത്തിയത്. 22 വിമതരും സിന്ധ്യക്കൊപ്പമുണ്ടായിരുന്നുവെന്നും കമല്‍നാഥ് പറഞ്ഞു. തന്റെ 15 മാസത്തെ ഭരണനേട്ടങ്ങളും അദ്ദേഹം അവതരിപ്പിച്ചു. ഗോസംരക്ഷണത്തിനായി തന്റെ സര്‍ക്കാര്‍ പ്രത്യേകം പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു. ഇത് ബിജെപിക്ക് വലിയ രീതിയില്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അവര്‍ തന്നെ കുറ്റപ്പെടുത്താന്‍ തുടങ്ങി. കര്‍ഷകര്‍ക്ക് ഒരുപാട് സാമ്പത്തിക സഹായങ്ങള്‍ തന്റെ സര്‍ക്കാര്‍ നല്‍കി. 20 ലക്ഷം കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളി. മാഫിയ ഭരണം അവസാനിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ബിജെപിക്ക് മാഫിയകളെ തുരത്തുന്നത് ഇഷ്ടമല്ലായിരുന്നു. അവരുടെ 15 വര്‍ഷത്തിലാണ് മാഫിയകള്‍ തഴച്ചുവളര്‍ന്നതെന്നും കമല്‍നാഥ് ആരോപിച്ചു.

യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനായി യുവ സ്വാഭിമാന്‍ യോജന ആരംഭിച്ചു. വൈദ്യുത നിരക്ക കുറച്ചതിലൂടെ ഒരു കോടി പേര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചെന്നും കമല്‍നാഥ് പറഞ്ഞു. അതേസമയം താനൊരിക്കലും എംഎല്‍എമാരെ വിലയ്ക്ക് വാങ്ങുന്ന രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നില്ല. എന്റെ 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഒരാള്‍ക്ക് പോലും അത്തരമൊരു കാര്യം നടന്നെന്ന് പറയാനാവില്ലെന്ന് കമല്‍നാഥ് വ്യക്തമാക്കി. എന്റെ രാഷ്ട്രീയം എന്റെ മൂല്യങ്ങള്‍ക്ക് മേല്‍ പണിതതാണ്. അത് ഒരിക്കലും ബിജെപിക്ക് ഇല്ലാതാക്കാനാവില്ല. അവരൊരിക്കലും വിജയിക്കാന്‍ പോകുന്നില്ലെന്ന് കമല്‍നാഥ് പറഞ്ഞു.

ബിജെപി ജനാധിപത്യത്തെ കൊലപ്പെടുത്തിയിരിക്കുകയാണ്. ഈ 15 മാസവും അവര്‍ എന്റെ ഭരണത്തെ വീഴ്ത്താന്‍ ഗൂഢാലോചന നടത്തുകയായിരുന്നു. അത് ഞാന്‍ അധികാരത്തിലെത്തിയ അന്ന് മുതല്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തെ തന്നെ ഞങ്ങള്‍ സഭയില്‍ ഭൂരിപക്ഷം തെളിയിച്ചതാണ്. എന്നാല്‍ ബിജെപി കുറുക്കുവഴിയിലൂടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കാണ് ശ്രമിക്കുന്നതെന്നും കമല്‍നാഥ് പറഞ്ഞു.

English summary
madhya pradesh cm kamal nath resigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X