കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് 132 കോടി രൂപ: പ്രഖ്യാപനവുമായി കമല്‍നാഥ്

  • By S Swetha
Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ കന്നുകാലികളെ വളര്‍ത്തുന്നതിനും കന്നുകാലി സംരക്ഷണത്തിനുമായി 132 കോടി രൂപ വകയിരുത്തി. പശു സംരക്ഷണത്തിനായി പ്രതിദിനം 20 രൂപ നല്‍കാനും അദ്ദേഹം തീരുമാനിച്ചു. നേരത്തെ ഇത് ഒരു രൂപയായിരുന്നു.

എന്തുകൊണ്ട് രാഹുൽ ഗാന്ധി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ല? വിശദീകരണവുമായി അശോക് ഗെലോട്ട്എന്തുകൊണ്ട് രാഹുൽ ഗാന്ധി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ല? വിശദീകരണവുമായി അശോക് ഗെലോട്ട്

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി തരുണ്‍ ഭനോട്ട് ബുധനാഴ്ചയാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികള്‍ക്കായി 1,204 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മൃഗസംരക്ഷണ ആശുപത്രികള്‍ക്കായി 230 കോടി രൂപ വകയിരുത്താനും വ്യവസ്ഥ ചെയ്തു. പരിപാടിയുടെ ആദ്യ ഘട്ടത്തില്‍ ഒരു ലക്ഷം പശുക്കള്‍ക്ക് അഭയം നല്‍കുന്നതിനായി സംസ്ഥാനത്തൊട്ടാകെ 1,000 ഗോശാലകളോ പശു ഷെല്‍ട്ടറുകളോ തുറക്കുന്ന ഒരു പദ്ധതി ജനുവരിയില്‍ നിര്‍ദ്ദേശിച്ചിരുന്നു.

kamal1-156171800

സംസ്ഥാനത്തെ കര്‍ഷകരുടെ ബാക്കി വായ്പ എഴുതിത്തള്ളാന്‍ 8,000 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 128 ദിവസത്തിനുള്ളില്‍ 20 ലക്ഷം കര്‍ഷകരുടെ 7,000 കോടി രൂപ എഴുതി തള്ളിയതായി അദ്ദേഹം അറിയിച്ചു. നൈപുണ്യ പരിശീലന പരിപാടിക്ക് പ്രചോദനം നല്‍കുന്ന യുവാക്കള്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള വ്യവസ്ഥയും ബജറ്റിലുണ്ട്. മധ്യപ്രദേശ് വഖഫ് ബോര്‍ഡിനും ഹജ്ജ് കമ്മിറ്റിക്കും വേണ്ടിയുള്ള ഗ്രാന്റുകള്‍ വര്‍ധിപ്പിക്കുകയും 821 കോടിയിലധികം രൂപ ഒബിസി, ന്യൂനപക്ഷ വകുപ്പിനായി നീക്കിവെക്കുകയും ചെയ്തു.

സ്വകാര്യ മേഖലയെ പങ്കാളികളാക്കി കൊണ്ട് പശുക്കളെ സംരക്ഷിക്കാനായി 132 കോടി രൂപ നീക്കിവെച്ചതായി മന്ത്രി അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത ക്ഷേത്രങ്ങളിലെ പൂജാരികള്‍ക്ക് ഓണറേറിയം മൂന്നിരട്ടിയായി വര്‍ധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Madhya Pradesh CM Kamalnath announces 132 crore rupee to promote cattle farming
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X