നിർബന്ധിത മതപരിവർത്തനത്തിന് വധശിക്ഷ ഉറപ്പാക്കാൻ നിയമം കൊണ്ടുവരും; മധ്യപ്രദേശ് മുഖ്യമന്ത്രി
ഡൽഹി: നിർബന്ധിത മതപരിവർത്തനത്തിന് കുറ്റാക്കാരെന്ന് കണ്ടെത്തുന്നവർക്ക് വധശിക്ഷ ഉറപ്പാക്കാൻ തന്റെ സർക്കാർ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് നിർബന്ധിത മതപരിവർത്തനം സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് പറഞ്ഞത്.
" നമ്മുടെ നിരപരാധികളായ പെൺമക്കൾക്ക് നേരെ അതിക്രമം കാണിക്കുന്നവർക്കെതിരെ ഞങ്ങളുടെ സർക്കാർ വളരെ കർശ്ശനമാണ്. അവരെ നിർബന്ധിക്കുന്നവരെ ഞങ്ങൾ വെറുതെ വിടില്ല. അത്തരക്കാരെ ജീവിക്കാൻ അനുവദിക്കില്ല. മതസ്വാതന്ത്ര്യ നിയമത്തിലൂടെ നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്ക് വധശിക്ഷ നൽകാനുള്ള വ്യവസ്ഥകൾ നീട്ടാൻ ഞങ്ങൾ ശ്രമിക്കുന്നു, " അദ്ദേഹം പറഞ്ഞു.

അതേ സമയം ബി ജെ പി സർക്കാരിന്റെ ഈ നീക്കത്തെ കോൺഗ്രസ് ശക്തമായി എതിർത്തിട്ടുണ്ട്. ബി ജെ പി സർക്കാർ ഒരു പ്രത്യേക മതത്തെ ലക്ഷ്യം വെച്ചിരിക്കുകയാണെന്നും ഭരണഘടനയിൽ മാറ്റം വരുത്താൻ ശ്രമിക്കുകയാണോ എന്നും കോൺഗ്രസ് എം എൽ എ ആരിപ് മസൂദ് ചോദിച്ചു. " മൂന്ന് ദിവസമായി ഭോപ്പാലിൽ ഒരു പെൺകുട്ടിയെ കാണാതായിട്ട്. നമുക്ക് അവളെ കണ്ടെത്തണം. എന്നാൽ ഒരു പ്രത്യേക സമൂഹത്തെ ലക്ഷ്യം വെയ്ക്കുന്നത് അവരുടെ ശീലമാണ്, " മസൂദ് പറഞ്ഞു.
നിർബന്ധിത മതപരിവർത്തനത്തിനെതിരായ ബി ജെ പി നിലപാട് കടുപ്പിച്ച് 2021 മാർച്ച് 8 ന് മധ്യപ്രദേശ് നിയമസഭ മതസ്വാതന്ത്ര്യ നിയമം പാസാക്കി. ഹിന്ദു സ്ത്രീകളെ പ്രലോഭിപ്പിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ മുസ്ലിം പുരുഷന്മാർ ഗൂഡാലോചന നടത്തുന്നുണ്ടെന്നും ഇത് ലവ് ജിഹാദ് ആണെന്നും ബി ജെ പി ആരോപിക്കാറുണ്ട്.
ബി ജെ പി സർക്കാരുള്ള ഉത്തർ പ്രദേശിലും ഗുജറാത്തിലും നിർബന്ധിത മതപരിവർത്തനം തടയാൻ എന്ന പേരിൽ സമാനമായ നിയമമുണ്ട്.
മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്നാവിസിന്റെ സർക്കാർ ഭാവിയിൽ നിയമ നിർമാണത്തിൽ ഉൾപ്പെടുത്താവുന്ന വശങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു പാനൽ രൂപീകരിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി മതപരിവർത്തനം നടത്തുന്നവരെ 10 വർഷം വരെ തടവും കനത്ത പിഴയും നൽകി ശിക്ഷിക്കാൻ മധ്യപ്രദേശിലെ നിയമത്തിൽ വ്യവസ്ഥയുണ്ട്. വ്യാജമായ വിവാഹം, തെറ്റിദ്ധരിപ്പിക്കൽ, ഭീഷണിയുടെയോ ബലപ്രയോഗത്തിന്റെയോ ഉപയോഗം.
തുടങ്ങിയ വഞ്ചനാപരമായ മാർഗങ്ങളിലൂടെയുള്ള മതപരിവർത്തനത്തിന് എതിരാണ് നിയമം.
നിയമം ലംഘിച്ച് നടത്തുന്ന ഏതൊരു വിവാഹവും അസാധുവായി പ്രഖ്യാപിക്കുമെന്ന് നിയമം പറയുന്നു. മതം മറച്ചുവെച്ച് വിവാഹം ചെയ്യുന്ന കേസുകളിൽ നിയമ ലംഘകർക്ക് 10 വർഷം വരെ തടവും 50,000 രൂപ പിഴയും ശിക്ഷയും ലഭിക്കും. പരിവർത്തനം ചെയ്യപ്പെട്ട വ്യക്തിയുടെ മാതാപിതാക്കൾക്കോ നിയമപരമായ മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ സഹോദരങ്ങൾക്കോ പരാതി നൽകാൻ നിയമം അനുവദിക്കുന്നു. മതം മാറാൻ തയ്യാറുള്ളവർ 60 ദിവസം മുൻപ് ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകണമെന്ന് നിയമം പറയുന്നു.
വനിതാ ദിനത്തോട് അനുബന്ധിച്ച് ഭോപ്പാലിലെ തന്റെ ഓഫീസിന്റെ ചുമതല മോഹൻ യാദവ് ഇന്ന് ,സ്ത്രീകൾക്ക് കൈമാറ. അദ്ദേഹത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളും വനിതാ പോലീസുകാരാണ് ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ കാർ ഓടിച്ചതും വനിതാ ഡ്രൈവർ ആയിരുന്നു." വനിതാ ദിനത്തിൽ ഇന്ന് എന്റെ ഓഫീസിലെ ഡ്രൈവിംഗ് ഉൾപ്പെടെയുള്ള എല്ലാ ചുമതലകളും സ്ത്രീകളെ ഏൽപ്പിച്ചിരിക്കുന്നു. എനിക്ക് ഇന്ന് ചില സ്ത്രീ കേന്ദ്രീകൃത പരിപാടികളിൽ പങ്കെടുക്കാനുണ്ട്. നമ്മുടെ സഹോദരിമാരുടെ ജീവിതം മെച്ചപ്പെടുത്താനും സ്ത്രീ ശാക്തീകരണത്തിൽ മാതൃകാപരമായ നിരവധി പദ്ധതികളും സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്, അദ്ദേഹം പറഞ്ഞു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications