Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണയെ തുരത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം' സംഗീതം യോഗ ശ്ലോകം'; കൂടുതല്‍ നിര്‍ദേശം സ്വീകരിക്കും

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയിരിക്കുകയാണ്. രാജ്യത്താകമാനം കെറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്നതിനിടയിലായിരുന്നു മധ്യപ്രദേശിലെ രാഷ്ട്രീയ അട്ടിമറി. എന്നാല്‍ അധികാരത്തിലെത്തി ആഴ്ച്ചകള്‍ പിന്നിട്ടിട്ടും ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ ആരോഗ്യമന്ത്രിയെ പോലും നിയമിക്കാത്തതില്‍ സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് നരോത്തം മിശ്രയെ ആരോഗ്യമന്ത്രിയായി നിയമിക്കുന്നത്.

എന്നാല്‍ ആരോഗ്യമന്ത്രിയായി ചുമതലയേറ്റ നരോത്തം മിശ്ര ലോക്ക്ഡൗണ്‍ ലംഘിച്ച് ജന്മ നാട്ടില്‍ സ്വീകരണപരിപാടിയില്‍ പങ്കെടുത്തതും മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ചതുമെല്ലാം സര്‍ക്കാരിന് വലിയ മങ്ങലേല്‍പ്പിച്ചിരുന്നു. എന്തിരുന്നാലും കൊറോണക്കെതിരെ രാജ്യത്താകമാനം വലിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതിനിടെ പുതിയ നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവരാജ് സിംഗ് ചൗഹാന്‍.

കൊറോണയെ പ്രതിരോധിക്കാന്‍ യോഗ

കൊറോണയെ പ്രതിരോധിക്കാന്‍ യോഗ

കൊറോണ ചികിത്സക്കായി യോഗയും മന്ത്രങ്ങളും സംഗീതവും ഉപയോഗിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി 50 ഗ്രാം വരുന്ന ഒരു കോടി മരുന്നുകളുടെ കിറ്റ് വിതരണം ചെയ്യാമെന്ന് ബിജെപി സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ശിവരാജ് സിംഗ് ചൗഹാന്റെ ഈ നിര്‍ദേശം.

പാരമ്പര്യ ചികിത്സാ രീതി

പാരമ്പര്യ ചികിത്സാ രീതി

പല രോഗങ്ങളും സ്‌നേഹം കൊണ്ട് മാറിയിട്ടുണ്ട്. പക്ഷെ കൊറോണ പോലുള്ള ഒരു രോഗം ബാധിച്ച് കഴിഞ്ഞാല്‍ അമ്മക്ക് പോലും മകനെ തൊടാന്‍ കഴിയില്ല. അതിനാല്‍ തന്നെ നിലവില്‍ രാജ്യത്തുള്ള ചികിത്സക്കൊപ്പം ഇന്ത്യയിലുള്ള മറ്റ് പാരമ്പര്യ ചികിത്സാ രീതികളും പരീക്ഷിക്കാം. ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്് ചെയ്യുന്നു. മത നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുമ്പോഴായിരുന്നു ശിവരാജ് സിംഗ് ചൗഹാന്റെ പ്രതികരണം.

മരണനിരക്ക് കുറക്കും

മരണനിരക്ക് കുറക്കും

ഇത്തരത്തില്‍ വ്യത്യസ്തമായ ചികിത്സാ രീതികള്‍ നിര്‍ദേശിക്കാനും ശിവരാജ് സിംഗ് ചൗഹാന്‍ നേതാക്കളോട് ആവശ്യപ്പെട്ടു. 'ചിലപ്പോള്‍ മറ്റൊരു ചികിത്സാരീതികളുമായി മുന്നോട്ട് വരാന്‍ നമുക്ക് സാധിക്കുമായിരിക്കും. ഇത് മരണനിരക്ക് കുറക്കും. രോഗികളുടെ മാനസിക ആരോഗ്യം വര്‍ധിപ്പിക്കുന്നതിന് സംഗീതവും ഭജനയും ശ്ലോകവും പ്രോത്സാഹിപ്പിക്കുന്നതാണ്.' ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

കിറ്റ് വിതരണം

കിറ്റ് വിതരണം

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി ആരോഗ്യ മരുന്നുകളുടെ കിറ്റ് വിതരണം ചെയ്യുമെന്ന് ശിവരാജ് സിംഗ് പ്രഖ്യാപിച്ചിരുന്നു. 'നമ്മുടെ ആയുര്‍വേദ ഡോക്ടര്‍മാര്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ആരോഗ്യവാനായി ഇരിക്കുന്നതിനുമായി ഒരു ഔഷധം നിര്‍മ്മിച്ചിട്ടുണ്ട്. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി ഈ പ്രത്യേകചൂര്‍ണ്ണം ഫലപ്രദമായിരിക്കും.' ശിവരാജ് സിംഗ ചൗഹാന്‍ പറഞ്ഞു.

ചൗഹാന്റെ ഫോട്ടോ

ചൗഹാന്റെ ഫോട്ടോ

ഇത്തരത്തില്‍ വിതരണത്തിനെത്തിയ ആയുര്‍വേദ മരുന്നുകളുടെ പാക്കറ്റില്‍ ശിവരാജ് സിംഗ് ചൗഹാന്റെ ഫോട്ടോ അച്ചടിച്ചതും സര്‍ക്കാരിന്റെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. ഒരു കോടി പാക്കറ്റുകള്‍ വിതരണം ചെയ്യാനായിരുന്നു സര്‍ക്കാരിന്റെ പദ്ധതി. ഇതിനെതിരെ രാജ്യസഭ എംപിയായ വിവേക് തന്‍ഖ രംഗത്തെത്തി.

Recommended Video

cmsvideo
    ഇങ്ങനെയൊരു മുഖ്യമന്ത്രിയെ വേറെ എവിടെകിട്ടും ? | Oneindia Malayalam
    ശിക്ഷ ലഭിക്കുന്ന കുറ്റം

    ശിക്ഷ ലഭിക്കുന്ന കുറ്റം

    'ക്ഷമിക്കണം ശിവരാജ് ജി, സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മരുന്ന് പാക്കറ്റിന് മുകളില്‍ നിങ്ങളുടെ ചിത്രം പതിപ്പിച്ചത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. അങ്ങനെ ചെയ്യുന്നത് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. നിങ്ങളുടെ അനുവാദത്തോട് കൂടിയാണോ ഇത് സംഭവിച്ചത്. അങ്ങനെയല്ലെങ്കില്‍ അത് ചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണം.' വിവേക് തന്‍ഖ പറഞ്ഞു. മരുന്നുകളിലൂടെ പോലും പാര്‍ട്ടി പ്രചാരണം നടത്തുന്നത് തെറ്റാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രതികരിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+