കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യയെ പൂട്ടാൻ പതിവുകൾ തെറ്റിച്ച് കോൺഗ്രസ്; സ്ഥാനാർത്ഥി നിർണയത്തിലും പഴുതടച്ച നീക്കം

Google Oneindia Malayalam News

ഭോപ്പാൽ; ഉപതിരഞ്ഞെടുപ്പിന് ബിജെപിയെക്കാൾ ഒരു മുഴം മുൻപേ എറിഞ്ഞായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ മാത്രമേ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കൂവെന്നാണ് ബിജെപി വ്യക്തമാക്കിയത്. എന്നാൽ പാർട്ടിയിലെ ഭിന്നതയാണ് ബിജെപിയുടെ തിര‍ഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വൈകിക്കുന്നത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതേസമയം സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ കൃത്യമായ കണക്ക് കൂട്ടലുകളോടെയാണ് കോൺഗ്രസ് നീക്കം.

കോൺഗ്രസിന് നിർണായകം

കോൺഗ്രസിന് നിർണായകം

അധികാരം നഷ്ടപ്പെടാൻ കാരണക്കാരനായ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മറുപടി നൽകണം, വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ച് അതുകൊണ്ട് തന്നെ നിർണായകമാണ്. എന്ത് വിലകൊടുത്തം പാർട്ടിയെ ചതിച്ചവർക്ക് മറുപടി നൽകുമെന്നാണ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ് ആവർത്തിക്കുന്നത്.

സർക്കാരിന്റെ നിലനിൽപ്

സർക്കാരിന്റെ നിലനിൽപ്

ഉപതിരഞ്ഞെടുപ്പ് ബിജെപി-കോൺഗ്രസ് പോരാട്ടം എന്നതിനപ്പുറം സിന്ധ്യ-കോൺഗ്രസ് പോരാട്ടം എന്ന നിലയിലാണ് കാര്യങ്ങൾ. സർക്കാരിന്റെ ഭാവി തന്നെ നിശ്ചയിക്കപ്പെടുന്ന ഗ്വാളയാർ-ചമ്പൽ പ്രദേശത്തെ 16 ഓളം മണ്ഡലങ്ങളാണ് കോൺഗ്രസും ബിജെപിയും ലക്ഷ്യം വെയ്ക്കുന്നത്. സിന്ധ്യയുടെ ശക്തി കേന്ദ്രങ്ങളാണ് ഈ മണ്ഡലങ്ങൾ.

സ്ഥാനാർത്ഥി നിർണയം

സ്ഥാനാർത്ഥി നിർണയം

എല്ലാ പഴുതും അടച്ചുകൊണ്ടാണ് ഇവിടത്തെ മണ്ഡലങ്ങളിൽ ഉൾപ്പെടെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയിരിക്കുന്നത്. ഇതിനകം 15 സ്ഥാനാർത്ഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ജാതി-മത സമവാക്യങ്ങൾ കൂടി പരിഗണിച്ചാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചിരിക്കുന്നത്.

ഗ്വാളിയാർ ചമ്പൽ പ്രദേശത്ത്

ഗ്വാളിയാർ ചമ്പൽ പ്രദേശത്ത്

മുൻ ബിഎസ്പി പ്രസിഡന്റ് ഫുൽ സിംഹ് ബാരയ്യ ഉൾപ്പെടെയുള്ള ബിഎസ്പി നേതാക്കൾ അടക്കം ഈ 15 പേരുടെ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഒമ്പത് പേർ ഗ്വാളിയർ-ചമ്പൽ മേഖലയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കും - നാല് പേർ മുൻ ബിഎസ്പി നേതാക്കളും മൂന്ന് പേർ മുൻ ബിജെപി നേതാക്കളുമാണ്. ഭണ്ഡറിൽ നിന്നാണ് ബാരയ്യ മത്സരിക്കുന്നത്.

മത്സരിക്കുക ഇവർ

മത്സരിക്കുക ഇവർ

മുൻ ബി‌എസ്‌പി നേതാക്കളായ പ്രഗിലാൽ ജാതവ്, സത്യപ്രകാശ് ശേഖർവർ, മേവരം ജാതവ് എന്നിവർ യഥാക്രമം കരേര, അംബ, ഗോഹാദ് എന്നിവിടങ്ങളിൽ മത്സരിക്കും. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ നേതാക്കൾക്കും പാർട്ടി ടിക്കറ്റ് നൽകിയിട്ടുണ്ട്. സിന്ധ്യ വിശ്വസ്തനായ സിസോദിയയ്ക്കെതിരെയാണ് മുൻ ബിജെപി മന്ത്രിയായ കനയ്യ അഗർവാൾ മത്സരിക്കുന്നത്.

മുൻ ബിജെപി നേതാക്കളും

മുൻ ബിജെപി നേതാക്കളും

ആരോഗ്യമന്ത്രിയായ ഇമർതി ദേവിക്കെതിരെ മുൻ ബിജെപി നേതാവായ സുരേഷ് രാജേ മത്സരിക്കും. നേരത്തേ കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തി സിന്ധ്യയുടെ വരവോടെ വീണ്ടും കോൺഗ്രസിലേക്ക് മടങ്ങിയ പ്രേംചന്ദ് ഗുഡ്ഡു മന്ത്രി തുളസിറാം സിലാവത്തിനെതിരെ രംഗത്തിറങ്ങും.

സർവ്വേ അടിസ്ഥാനമാക്കി

സർവ്വേ അടിസ്ഥാനമാക്കി

പ്രാദേശിക തലത്തിൽ നനിന്നുള്ള സർവ്വേ അടിസ്ഥാനമാക്കിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം നടത്തിയത്. മൂന്ന് സ്വകാര്യ ഏജൻസികളാണ് ഇത് സംനബന്ധിച്ച സർവ്വേ നടത്തിയതെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. ജാതി സമവാക്യങ്ങളും ഘടകമായിരുന്നു. നിലവിൽ സംസ്ഥാനത്ത് ബിജെപിക്ക് 107 എംഎൽമാരും കോൺഗ്രസിന് 88 പേരുടെ പിന്തുണയുമാണ് ഉള്ളത്. തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 9 സീറ്റ് നേടിയാൽ ബിജെപിക്ക് അധികാരം നിലനിർത്താൻ സാധിക്കും.

പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; ജമ്മു കശ്മീരിനെക്കുറിച്ചുള്ള തെറ്റായ വിവരണങ്ങൾ പ്രചരിപ്പിക്കുന്നുപാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; ജമ്മു കശ്മീരിനെക്കുറിച്ചുള്ള തെറ്റായ വിവരണങ്ങൾ പ്രചരിപ്പിക്കുന്നു

ലൈഫ് പദ്ധതിയെ കുറിച്ച് ചോദിച്ചാൽ പിണറായിക്ക് ബീഭത്സരൂപമെന്ന് കെ സുരേന്ദ്രൻലൈഫ് പദ്ധതിയെ കുറിച്ച് ചോദിച്ചാൽ പിണറായിക്ക് ബീഭത്സരൂപമെന്ന് കെ സുരേന്ദ്രൻ

അടിക്ക് തിരിച്ചടി നല്‍കാന്‍ ഡികെ; യഡ്ഡിക്കെതിരെ അവിശ്വാസം പ്രമേയം, ലക്ഷ്യം ബിജെപിയിലെ ഭിന്നതഅടിക്ക് തിരിച്ചടി നല്‍കാന്‍ ഡികെ; യഡ്ഡിക്കെതിരെ അവിശ്വാസം പ്രമേയം, ലക്ഷ്യം ബിജെപിയിലെ ഭിന്നത

'ചിന്ന പയ്യൻ താനെ.. അന്തം വിട്ട് നിന്ന എന്‍റെ തോളിൽ പിടിച്ച് എസ്പിബി പറഞ്ഞ വാക്കുകൾ'; എംഎ നിഷാദ്'ചിന്ന പയ്യൻ താനെ.. അന്തം വിട്ട് നിന്ന എന്‍റെ തോളിൽ പിടിച്ച് എസ്പിബി പറഞ്ഞ വാക്കുകൾ'; എംഎ നിഷാദ്

'ദളിത് സ്ത്രീയുടെ പോരാട്ടം തുടരുകയാണ്;ചിത്രലേഖയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കൊടിക്കുന്നിൽ സുരേഷ്'ദളിത് സ്ത്രീയുടെ പോരാട്ടം തുടരുകയാണ്;ചിത്രലേഖയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കൊടിക്കുന്നിൽ സുരേഷ്

English summary
madhya pradesh; congess conducted survey for selecting candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X