കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യ വീഴും... കോണ്‍ഗ്രസിന്റെ എട്ടംഗ ടീം വരുന്നു, കമല്‍നാഥിന്റെ പ്ലാന്‍ മാറും, കോട്ട പൊളിയും!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ മഹാരാജാവിന് ജനങ്ങളുടെ പണി കൊടുക്കാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ വല്ലാതെ ടാര്‍ഗറ്റ് ചെയ്യുന്ന സിന്ധ്യയുടെ ടീമിനെ പൊളിക്കാന്‍ വലിയ സന്നാഹത്തെ ഗ്വാളിയോറില്‍ ഇറക്കിയിരിക്കുകയാണ് കമല്‍നാഥ്. നേരിട്ട് ഏറ്റുമുട്ടാന്‍ തന്നെയാണ് നീക്കം. ഗ്വാളിയോറില്‍ യാത്ര അടക്കമുള്ള പ്ലാന്‍ കമല്‍നാഥിന് മുന്നിലുണ്ട്. ബിജെപിയിലെ മൂന്ന് തട്ടിലുള്ള പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിനെ സഹായിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ശിവരാജ് സിംഗ് ചൗഹാന് പകരം ജ്യോതിരാദിത്യ സിന്ധ്യക്ക് തിരഞ്ഞെടുപ്പ് ചുമതല നല്‍കാനുള്ള നീക്കം ബിജെപി നേതൃത്വത്തെ അടിമുടി ചൊടിപ്പിച്ചിരിക്കുകയാണ്.

കളി മാറുന്നു

കളി മാറുന്നു

ഗ്വാളിയോറില്‍ കളത്തിലിറങ്ങി കളിക്കാനാണ് കോണ്‍ഗ്രസ് സംസ്ഥാന സമിതിയിലെ തീരുമാനം. ഇതിനായി പൂര്‍ണ പിന്തുണ ഹൈക്കമാന്‍ഡില്‍ നിന്നുണ്ട്. എട്ട് നേതാക്കളെയാണ് ഇവിടെ ഇറക്കിയിരിക്കുന്നത്. ഗ്വാളിയോറിനെ ഇഴകീറി പഠിച്ചവരാണ് ഇവര്‍. ഇവരായിരിക്കും ഇനി കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താക്കള്‍. കമല്‍നാഥിന്റെ മാസ്റ്റര്‍ പ്ലാനാണ് ഇത്. ഇവരാണ് ഉപതിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ നാവായി പ്രവര്‍ത്തിക്കുക.

കമല്‍നാഥിന്റെ മൈക്രോ മാനേജ്‌മെന്റ്

കമല്‍നാഥിന്റെ മൈക്രോ മാനേജ്‌മെന്റ്

കോണ്‍ഗ്രസിനെ അടിത്തട്ടില്‍ മുതല്‍ പൊളിച്ച് പണിത് ശക്തമാക്കുന്ന മൈക്രോ മാനേജ്‌മെന്റ് പദ്ധതിയാണ് കമല്‍നാഥ് ഇപ്പോള്‍ നടപ്പാക്കുന്നത്. വിശ്വസ്തനായ. കെകെ മിശ്ര ഗ്വാളിയോറിലെ വക്താവായി തിരിച്ചെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് സിന്ധ്യയെ പ്രകോപിപ്പിച്ച് വീഴ്ത്താനുള്ള തന്ത്രമാണ് പയറ്റുന്നത്. എന്താണ് ഭരണനേട്ടമെന്ന് അറിയാത്ത ടീമാണ് സിന്ധ്യക്കൊപ്പമുള്ളത്. ഇവരുടെ വീഴ്ച്ചകളുടെ പട്ടിക തയ്യാറായിട്ടുണ്ട്. കൃത്യമായ ഗൃഹപാഠം ചെയ്താണ് കോണ്‍ഗ്രസിന്റെ വരവ്.

ഗ്വാളിയോറില്‍ തേരോട്ടം

ഗ്വാളിയോറില്‍ തേരോട്ടം

ഗ്വാളിയോറില്‍ ചിന്ദ്വാര മോഡലാണ് കമല്‍നാഥ് നടപ്പാക്കുന്നത്. കമല്‍നാഥ് ഇത്രയും കാലത്തെ ഭരണം കൊണ്ട് വികസനമേറെയുള്ള മേഖലയായി ചിന്ദ്വാരയെ മാറ്റിയിട്ടുണ്ട്. എന്നാല്‍ ഗ്വാളിയോര്‍-ചമ്പല്‍ മേഖല ഇപ്പോഴും വികസനത്തില്‍ പിന്നിലാണ്. മാധവ റാവു ഉണ്ടായിരുന്നപ്പോള്‍ ഗ്വാളിയോര്‍ വികസനത്തില്‍ മുന്‍പന്തിയിലായിരുന്നു. ഇത് ഉപയോഗപ്പെടുത്താനാണ് കമല്‍നാഥിന്റെ തീരുമാനം. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്ക് യാത്ര ചെയ്യാനാണ് കമല്‍നാഥിന്റെ തീരുമാനം. ഗ്രൗണ്ടില്‍ ഇറങ്ങിയുള്ള കളിയാണിത്.

മാറേണ്ടത് ഇക്കാര്യം

മാറേണ്ടത് ഇക്കാര്യം

ഗ്വാളിയോര്‍ രാജകുടുംബത്തില്‍ നിന്ന് ഒരംഗമില്ലാതെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന് സിന്ധ്യയെയല്ല വേണ്ടതെന്നും, സിന്ധ്യക്കാണ് കോണ്‍ഗ്രസിനെ വേണ്ടതെന്നും തെളിയിക്കാനാണ് കമല്‍നാഥ് ഒരുങ്ങുന്നത്. സിന്ധ്യക്ക് ഗ്വാളിയോറില്‍ കരുത്തില്ലെന്ന് തെളിയിക്കാന്‍ സാധിച്ചാല്‍ ബിജെപിയില്‍ അദ്ദേഹത്തിന്റെ കരിയര്‍ അവസാനിക്കും. ഇതാണ് വ്യക്തിപ്രഭാവം തകര്‍ക്കാനുള്ള നീക്കത്തിന് പിന്നില്‍. പോസ്റ്റര്‍ പ്രചാരണമൊക്കെ ഇതിന്റെ ഭാഗമാണ്.

വരുന്നത് വിവാദ നായകര്‍

വരുന്നത് വിവാദ നായകര്‍

സിന്ധ്യയെ പൂട്ടാനായി എത്തുന്നത് വാക്കുകള്‍ കൊണ്ട് വിവാദമുണ്ടാക്കുന്ന നേതാക്കളാണ്. കെകെ മിശ്ര ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ ബിജെപി നേതാക്കളെ നിര്‍ത്തിപ്പൊരിക്കുന് നേതാവാണ്. ഗ്വാളിയോര്‍ മേഖലയുടെ ചുമതലയാണ് മിശ്രയ്ക്ക് നല്‍കിയിരിക്കുന്നത്. മൊറേന, ഭീണ്ഡ്, ദാത്തിയ, ഗ്വാളിയോര്‍, ഗുണ, ശിവപുരി, അശോക് നഗര്‍ എന്നിവയാണ് ശര്‍മയുടെ പരിധിയില്‍ വരുന്നത്. പുതിയതായി നിയമിതരായ ദുര്‍ഗേഷ് ശര്‍മ, രവി സക്‌സേന, രാം പാണ്ഡെ എന്നിവര്‍ ശര്‍മയ്‌ക്കൊപ്പമുണ്ടാവും.

ഒന്നും അവസാനിച്ചിട്ടില്ല

ഒന്നും അവസാനിച്ചിട്ടില്ല

സംസ്ഥാന മീഡിയ ഉപാധ്യക്ഷന്‍ ഭൂപേന്ദ്ര ഗുപ്തയ്ക്ക് സുര്‍ക്കിയും സാഞ്ചിയുടെയും ചുമതലയാണ് ഉള്ളത്. ഗോവിന്ദ് സിംഗ് രജപുത്, പ്രഭുറാം ചൗധരി എന്നിവരെ പൂട്ടാനാണ് ഗുപ്തയെ കളത്തില്‍ ഇറക്കിയത്. സന്‍വര്‍, സേവസര, ബദ്‌നാവര്‍ മണ്ഡലങ്ങളുടെ ചുമത നരേന്ദ്ര സലൂജയ്ക്കാണ് നല്‍കിയിരിക്കുന്നത്. അനുപ്പൂരിന്റെ ചുമതല സയ്യദ് ജാഫറിനും നല്‍കി. ഗ്ലാമര്‍ മണ്ഡലമായ ആഗര്‍, ഹാത്പിപാലിയ എന്നീ മണ്ഡലങ്ങളില്‍ സംസ്ഥാന മീഡിയ വൈസ് പ്രസിഡന്റ് അബാരി ദുബെ തന്ത്രമൊരുക്കും.

കോണ്‍ഗ്രസ് ഉറപ്പിച്ച് തന്നെ

കോണ്‍ഗ്രസ് ഉറപ്പിച്ച് തന്നെ

ഉപതിരഞ്ഞെടുപ്പില്‍ പതിനെട്ടില്‍ കൂടുതല്‍ സീറ്റ് സ്വന്തമാക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. കരേരയിലെ മുന്‍ എംഎല്‍എ ജസ്വന്ത് ജാദവ് പറയുന്നത് സിന്ധ്യയാണ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖമെന്നാണ്. ചൗഹാനെ ഒതുക്കിയിരിക്കുകയാണ് ഇതിലൂടെ സിന്ധ്യ. ബിജെപിയില്‍ കടുത്ത ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഈ തീരുമാനം. എന്തുകൊണ്ടാണ് സി്ന്ധ്യക്ക് ഇത്ര പ്രാധാന്യം ദേശീയ നേതൃത്വം നല്‍കുന്നതെന്നും ചോദ്യമുയര്‍ന്നിട്ടുണ്ട്. ഇതെല്ലാം തോല്‍വിയുടെ ലക്ഷണമായിട്ടാണ് കമല്‍നാഥ് ഉറപ്പിക്കുന്നത്. ബിജെപിയിലെ പല നേതാക്കളും സിന്ധ്യക്ക് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന വാശിയിലാണ്.

പ്രിയങ്ക ഗെയിം മാറ്റുന്നു, യുപിയില്‍ ദളിത് നീക്കം, ആദ്യം ആവശ്യം ഇങ്ങനെ, ഒറ്റക്കെട്ടായി സീനിയര്‍ ടീംപ്രിയങ്ക ഗെയിം മാറ്റുന്നു, യുപിയില്‍ ദളിത് നീക്കം, ആദ്യം ആവശ്യം ഇങ്ങനെ, ഒറ്റക്കെട്ടായി സീനിയര്‍ ടീം

English summary
congress appoints 8 spokesmen in gwalior, increasing pressure for jyotiraditya scindia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X