കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീരാമന് ആരതി, മധ്യപ്രദേശില്‍ ആഘോഷങ്ങളുമായി കമല്‍നാഥ്, കോണ്‍ഗ്രസ് ഓഫീസില്‍....

Google Oneindia Malayalam News

ഭോപ്പാല്‍: രാമക്ഷേത്രത്തില്‍ ബിജെപിയുടെ രാഷ്ട്രീയത്തിനൊപ്പമെന്ന് സൂചിപ്പിച്ച് കമല്‍നാഥ്. എത്രയോ കാലമായി ആഗ്രഹിച്ച കാര്യമാണ് അയോധ്യയില്‍ സാധ്യമായതെന്ന് കമല്‍നാഥ് പറഞ്ഞു. മധ്യപ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന സമിതിയുടെ ഓഫീസില്‍ വമ്പന്‍ ആഘോഷങ്ങളാണ് നടന്നത്. ദീപാവലിക്ക് സമാനമായ ആഘോഷമാണ് ഭൂമി പൂജയുടെ ദിവസം നടന്നത്. നേരത്തെ രാമക്ഷേത്ര നിര്‍മാണത്തെ ആദ്യം സ്വാഗതം ചെയ്തതും കമല്‍നാഥായിരുന്നു. ശ്രീരാമന് ആരതി ഉഴിഞ്ഞാണ് ക്ഷേത്ര നിര്‍മാണത്തെ ഇന്നലെ കമല്‍നാഥ് സ്വാഗതം ചെയ്തത്.

1

Recommended Video

cmsvideo
I am not among that 130 crore people - Viral Campaign | Oneindia Malayalam

ബിജെപിയുടെ രാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസ് വീണെന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് ഈ നീക്കങ്ങള്‍. കോണ്‍ഗ്രസ് ഓഫീസില്‍ പടക്കം പൊട്ടിച്ചും, സംഗീതോപകരണങ്ങള്‍ വായിച്ചുമാണ് പ്രവര്‍ത്തകര്‍ ശിലാന്യാസത്തെ വരവേറ്റത്. ചടങ്ങിന് എല്ലാ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിരുന്നെങ്കില്‍ ഞാന്‍ സന്തോഷവാനായേനെ എന്നും കമല്‍നാഥ് പറഞ്ഞു. രാം ദര്‍ബാറും സംസ്ഥാന സമിതിയില്‍ ഒരുക്കിയിരുന്നു. പ്രതിഷ്ഠയില്‍ തിലകകുറിയും കമല്‍നാഥ് ചാര്‍ത്തി. കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ വലിയ പോസ്റ്ററുകളും കട്ടൗട്ടുകളും ശ്രീരാമന്റേതായി ഒരുങ്ങിയിരുന്നു.

കോണ്‍ഗ്രസിന്റെ സുപ്രധാന നേതാക്കളെല്ലാം ക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്തിരുന്നു. നേരത്തെ രാഹുലും പ്രിയങ്കയും ക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു. ഇത് ചരിത്ര ദിനമാണ്. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ രാമക്ഷേത്ര നിര്‍മാണത്തില്‍ ഏറ്റവുമധികം സന്തോഷിക്കുക രാജീവ് ഗാന്ധിയായിരിക്കും. ഇത് എല്ലാ ഇന്ത്യക്കാരുടെയും ആഗ്രഹവും പ്രതീക്ഷയുമാണ്. ഞങ്ങള്‍ ഒരുപാട് പ്രതീക്ഷിച്ച കാര്യമാണിത്. ഇന്ന് അതിനായുള്ള ശ്രം ആരംഭിച്ചു. 1985ല്‍ രാജീവ് ഗാന്ധിയാണ് അയോധ്യ തുറന്നുകൊടുത്തത്. 1989ല്‍ രാമരാജ്യം യാഥാര്‍ത്ഥ്യമാകുമെന്ന് പറഞ്ഞത് രാജീവാണ്. ഇത് പുതിയ വിഷയമല്ല. ഇതിന്റെ ക്രെഡിറ്റ് ആരെങ്കിലും ഏറ്റെടുക്കാന്‍ ശ്രമിച്ചാലും തെറ്റാണ്. എല്ലാവര്‍ക്കുമുള്ള നേട്ടമാണ് ഇതെന്നും കമല്‍നാഥ് പറഞ്ഞു.

അതേസമയം മധ്യപ്രദേശിലെ ബിജെപിയുടെ ഓഫീസിലും സമാന ആഘോഷങ്ങളാണ് നടന്നത്. എല്ലാ ഇന്ത്യക്കാരും കാലങ്ങളായി കാത്തിരുന്നത് ഈ ക്ഷേത്ര നിര്‍മാണമാണ്. അതാണ് യാഥാര്‍ത്ഥ്യമായതെന്ന് ബിജെപി പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും ഒരേവിഷയത്തില്‍ മധ്യപ്രദേശില്‍ യോജിപ്പുണ്ടായിരിക്കുന്നത് ഇത് ആദ്യമായിട്ടാണ്. രാജ്യത്ത് എല്ലാ ഭാഷ സംസാരിക്കുന്ന മുഖ്യമന്ത്രിമാരെയും ചടങ്ങിന് ക്ഷണിച്ചിരുന്നെങ്കില്‍ അത് വളരെ നന്നാകുമായിരുന്നു. കാരണം ഇത് ഒരു വ്യക്തിയുടെ നേട്ടമല്ല. രാമക്ഷേത്രം ഒരു രാജ്യത്തിന് മുഴുവനായിട്ടുള്ളതാണ്. എല്ലാവരും വന്നിരുന്നെങ്കില്‍ ഇത് അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന വിഷമാകുമായിരുന്നെന്ന് കമല്‍നാഥ് പറഞ്ഞു.

English summary
madhya pradesh congress celebrates ayodhya ram mandir bhoomi pujan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X