• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആ മണ്ഡലങ്ങളില്‍ സിന്ധ്യ നിലം തൊടില്ല, കോണ്‍ഗ്രസ് രണ്ടടി മുന്നില്‍, പ്രതീക്ഷ 26 ലക്ഷത്തില്‍!!

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് പുഷ്പം പോലെ വിജയിക്കുമെന്ന ബിജെപി വാദങ്ങള്‍ ദുര്‍ബലമാകുന്നു. പാര്‍ട്ടിക്കുള്ളില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ ടീമിനെ 95 ശതമാനം സീനിയര്‍ നേതാക്കളും ഇടഞ്ഞ് നില്‍ക്കുകയാണ്. സംഘടനാ ചുമതലയുള്ള ആര്‍എസ്എസ് നേതാക്കളും ബിഎല്‍ സന്തോഷും ഇക്കാര്യം സമ്മതിക്കുന്നു. നേതാക്കള്‍ക്ക് പരസ്യമായ മുന്നറിയിപ്പും സന്തോഷ് നല്‍കി.

ജയിച്ചില്ലെങ്കില്‍ എല്ലാവര്‍ക്കെതിരെയും നടപടിയെന്നാണ് ഭീഷണി. ഇത് തോല്‍വിയുടെ വ്യാപതി വര്‍ധിപ്പിക്കുമെന്ന് നേതാക്കള്‍ പറയുന്നു. ടീം സിന്ധ്യക്ക് ബിജെപിയിലുള്ള ആധിപത്യമാണ് ശിവരാജ് സിംഗ് ചൗഹാന് ഭീഷണിയാവുന്നത്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം ശക്തിപ്പെടുത്തിയത് ബിജെപിക്ക് വലിയ ഭീഷണിയാണ്.

കോട്ട കാക്കാനാവില്ല

കോട്ട കാക്കാനാവില്ല

ഗ്വാളിയോറില്‍ ജ്യോതിരാദിത്യ സിന്ധ്യക്ക് വേരോട്ടമുണ്ടായത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലാണ്. ബിജെപിയിലുള്ളവര്‍ ആ പേരിലുമാണ് നേതാവായത്. സിന്ധ്യ പെട്ടെന്ന് ബിജെപി പാളയത്തിലേക്ക് പോയത് ശരിയായി വിശദീകരിക്കാന്‍ ബിജെപി നേതാക്കള്‍ക്ക് സാധിച്ചിട്ടില്ല. അതിലുപരി ഗ്വാളിയോര്‍ രാജുകുടുംബത്തിന്റെ സ്വാധീനം മധ്യപ്രദേശില്‍ വളരെ പിന്നിലായിരിക്കുകയാണ്. കോണ്‍ഗ്രസ് ഇത് നേരത്തെ തിരിച്ചറിഞ്ഞത് കൊണ്ടാണ് സിന്ധ്യയെ ദേശീയ തലത്തിലേക്ക് കൊണ്ടുവന്നത്. ചൗഹാനും ബിജെപിയിലെ സീനിയര്‍ നേതാക്കളും ഇത് തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്.

കമല്‍നാഥിന്റെ ചോദ്യങ്ങള്‍

കമല്‍നാഥിന്റെ ചോദ്യങ്ങള്‍

26 ലക്ഷം കര്‍ഷകരുടെ വായ്പകളാണ് കോണ്‍ഗ്രസ് 15 മാസത്തെ ഭരണത്തില്‍ എഴുതി തള്ളിയത്. ഇത് ബിജെപി അല്ല എന്ന് പറഞ്ഞാലും ജനങ്ങള്‍ വിശ്വാസത്തിലെത്തിക്കുക ബുദ്ധിമുട്ടാണ്. 26 ലക്ഷം കര്‍ഷകരുടെ വായ്പ എഴുതി തള്ളിയില്ലെന്ന് തെളിയിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യയെ കമല്‍നാഥ് വെല്ലുവിളിച്ചിരിക്കുകയാണ്. പ്രേംചന്ദ് ഗുഡ്ഡുവിന് വേണ്ടി പ്രചാരണത്തിനിറങ്ങിയപ്പോഴാണ് കമല്‍നാഥ് ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ചൗഹാനെയും കമല്‍നാഥ് വെല്ലുവിളിച്ചിട്ടുണ്ട്.

ബിജെപിയില്‍ റോളില്ല

ബിജെപിയില്‍ റോളില്ല

സിന്ധ്യക്ക് ബിജെപിയില്‍ വലിയ റോളില്ലാത്ത അവസ്ഥയാണ്. ശിവരാജ് സിംഗ് ചൗഹാനും നരേന്ദ്ര തോമറും കേന്ദ്ര നേതൃത്വവും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ബിജെപിയില്‍ കാലങ്ങളായുള്ള പലരും അദ്ദേഹത്തെ അവഗണിക്കുകയാണ്. ഗ്വാളിയോറില്‍ നിന്ന് ഒരു നേതാവ് കൂടി ബിജെപിയില്‍ പിടിമുറുക്കുമെന്ന ഭയവും സീനിയര്‍ നേതാക്കള്‍ക്കിടയിലുണ്ട്. നരോത്തം മിശ്ര അപ്രതീക്ഷിതമായി മുന്‍നിരയിലെത്തിയതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. സിന്ധ്യയെ വിജയിപ്പിക്കില്ലെന്ന പിടിവാശിയിലാണ് ബിജെപിയുടെ സാധാരണ പ്രവര്‍ത്തകര്‍.

പാര്‍ട്ടിയുടെ മുന്നറിയിപ്പ്

പാര്‍ട്ടിയുടെ മുന്നറിയിപ്പ്

ആര്‍എസ്എസ് നല്‍കുന്ന മുന്നറിയിപ്പ് പ്രകാരം ബിജെപി പരാജയപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. 22 സീറ്റുകളില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളേക്കാള്‍ പിന്നിലാണ് ബിജെപിയുള്ളത്. പ്രധാന കാരണം ബിജെപിയുടെ കോര്‍ വോട്ടര്‍മാര്‍ കമല്‍നാഥിനെയാണ് ഇപ്പോള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. കമല്‍നാഥ് ചുരുങ്ങിയ മാസത്തിനുള്ളില്‍ പെട്ടെന്ന് മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്നാണ് വിലയിരുത്തല്‍. ബിജെപി ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് സിന്ധ്യയുടെ അനുകൂലികള്‍ തോറ്റാല്‍ ചുമതലയുള്ളവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന്് മുന്നറിയിപ്പ് നല്‍കി. ഇത് തന്നെ സീനിയര്‍ നേതാക്കള്‍ പലരും വിട്ടുനില്‍ക്കുന്നുവെന്ന സൂചനയാണ് നല്‍കുന്നത്.

മൂന്ന് പേരെ ഭയം

മൂന്ന് പേരെ ഭയം

ബിജെപിയുടെ എല്ലാ സാധ്യതയും തകര്‍ക്കുന്നത് മൂന്ന് നേതാക്കളാണ്. ജയ്ഭന്‍ സിംഗ് പാവയ്യ, മായാ സിംഗ്, ലാല്‍ സിംഗ് ആര്യ എന്നിവര്‍ക്ക് മണ്ഡലങ്ങളുടെ ചുമതലയുണ്ട്. എന്നാല്‍ ഇവരാരും പ്രവര്‍ത്തനത്തില്‍ സജീവമല്ല. സിന്ധ്യയുമായി സംസാരിക്കാന്‍ പോലും ഇവര്‍ തയ്യാറല്ല. സിന്ധ്യയെ പാമ്പിനോട് ഉപമിച്ച് പല സമയത്തായി പാവയ്യ രംഗത്ത് വരികയും ചെയ്തു. ഈ മൂന്ന് പേരും മന്ത്രി സ്ഥാനം ഇല്ലാത്തവരാണ്. അതിലുപരി സിന്ധ്യയെ പാര്‍ട്ടിയില്‍ വേണ്ട എന്ന നിലപാടുകള്ളവരാണ്. ഇവര്‍ പ്രാദേശിക തലത്തില്‍ ബിജെപിയുടെ വിജയ ഘടകങ്ങളാണ്.

ഒമ്പത് ദളിത് സീറ്റുകള്‍

ഒമ്പത് ദളിത് സീറ്റുകള്‍

ബിജെപി ഒമ്പത് സീറ്റുകളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പല പ്രവര്‍ത്തകരും പിന്നോക്കം നില്‍ക്കുകയാണ്. ഈ ഒമ്പത് സീറ്റും ദളിത് മേഖലയിലുള്ളതാണ്. അനുപൂര്‍ സീറ്റിലും ബിജെപി പ്രതിരോധത്തിലാണ്. ഇവിടെ പ്രമുഖ നേതാവ് രാംലാല റൗട്ടേലയ്ക്കാണ് ചുമതല. സിന്ധ്യയുടെ ടീമിലുള്ളയാളാണ് ഇവിടെ മത്സരിക്കുന്നത്. എന്നാല്‍ രാംലാല്‍ റൗട്ടേലയുടെ സിറ്റിംഗ് മണ്ഡലമാണിത്. ഇവിടെ സിന്ധ്യ വിഭാഗത്തിന് മത്സരിക്കാന്‍ നല്‍കുന്നതില്‍ റൗട്ടേലയ്ക്ക് താല്‍പര്യമില്ല. അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നാണ് സൂചന.

കോണ്‍ഗ്രസിന് ശുഭസൂചന

കോണ്‍ഗ്രസിന് ശുഭസൂചന

കോണ്‍ഗ്രസ് ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്. വിഭാഗീയത ബിജെപിയെ വീഴ്ത്തുമെന്ന് ഉറപ്പാണ്. ആര്‍എസ്എസ് സര്‍വേയില്‍ 22 സീറ്റ് കോണ്‍ഗ്രസ് നേടുമെന്നാണ് പറയുന്നത്. ഗ്വാളിയോറില്‍ സതീഷ് സികര്‍വാറും വിമത നീക്കം നടത്തിയത് കമല്‍നാഥിന് കാര്യങ്ങള്‍ കൂടുതല്‍ ഗുണകരമാകുകയാണ്. 15 സ്ഥാനാര്‍ത്ഥികളെ നേരത്തെ തന്നെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച് കഴിഞ്ഞു. സിന്ധ്യ വഞ്ചകനാണെന്ന് കമല്‍നാഥ് പറയുന്നു. നേരത്തെ കര്‍ഷക വായ്പയെ പുകഴ്ത്തിയ സിന്ധ്യ ബിജെപിയിലെത്തിയപ്പോള്‍ ആ വാക്ക് മാറ്റിയെന്നും കമല്‍നാഥ് പറഞ്ഞു. ചൗഹാന്‍ വ്യാജ പ്രഖ്യാപനങ്ങള്‍ മാത്രം നടത്തുന്നയാളാണെന്നും കമല്‍നാഥ് തുറന്നടിച്ചു.

English summary
madhya pradesh: congress focusing on farm loan waiver to beat bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X