മധ്യപ്രദേശില്‍ കളിമാറി; കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്, വിശ്വാസ വോട്ടെടുപ്പില്‍ ഗവര്‍ണര്‍ ഇടപെടേണ്ട
ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനോട് വിശ്വാസ വോട്ട് തേടാന്‍ നിര്‍ദേശിച്ച ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്. ശനിയാഴ്ച രാത്രിയാണ് വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശം ഗവര്‍ണര്‍ നല്‍കിയത്. തിങ്കളാഴ്ച ബജറ്റ് സമ്മേളനം ആരംഭിക്കുമ്പോള്‍ തന്നെ വിശ്വാസ വോട്ട് തേടണമെന്നാണ് നിര്‍ദേശം.
ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ സ്പീക്കറോടും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. നടപടികള്‍ സുതാര്യമായിരിക്കണമെന്നും തല്‍സമയം സംപ്രേഷണം ചെയ്യണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ബട്ടണ്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്തണം. മറ്റു രീതികള്‍ പാടില്ലെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. എന്നാല്‍ വിശ്വാസ വോട്ട് എപ്പോള്‍ നടത്തണമെന്ന് തീരുമാനിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. വിശദാംശങ്ങള്‍...

സ്പീക്കര്‍ക്കാണ് അധികാരം
വിശ്വാസ വോട്ടെടുപ്പ് എപ്പോള്‍ നടത്തണമെന്ന കാര്യത്തില്‍ സ്പീക്കറാണ് അന്തിമ നിലപാട് എടുക്കേണ്ടത് എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. ഈ വിഷയം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കുക എന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ മധ്യപ്രദേശ് രാഷ്ട്രീയത്തിലെ വിവാദങ്ങള്‍ ഉടന്‍ തീരില്ലെന്ന് വ്യക്തം.

ഇത് ക്രമിനില്‍ പ്രവര്‍ത്തനം
കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയി. ഭീഷണിപ്പെടുത്തി തടവില്‍ പാര്‍പ്പിച്ചു, ബന്ധുക്കളെ മര്‍ദ്ദിച്ചു. ഇതെന്ത് രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. ഈ ക്രമിനല്‍ പ്രവര്‍ത്തനത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

എംഎല്‍എമാര്‍ തിരിച്ചെത്തുന്നു
നിയമസഭാ സമ്മേളനം തുടങ്ങുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജസ്ഥാനില്‍ നിന്ന് ഭോപ്പാലിലെത്തി. ബിജെപി അംഗങ്ങള്‍ മനേസറില്‍ നിന്ന് ഉടനെ ഭോപ്പാലിലെത്തും. കോണ്‍ഗ്രസും ബിജെപിയും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി. അടുത്ത മാസം 13 വരെ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഹാജരുണ്ടാകണമെന്നും പാര്‍ട്ടിക്ക് നിലപാടിനോട് യോജിച്ചു നില്‍ക്കണമെന്നുമാണ് വിപ്പ്.

കോണ്‍ഗ്രസിന് ആത്മവിശ്വാസം
ബെംഗളൂരുവില്‍ കഴിയുന്ന വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ വൈകീട്ടോടെ എത്തുമെന്നാണ് വിവരം. ജയ്പൂരില്‍ നിന്ന് ഭോപ്പാലിലെത്തിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കമല്‍നാഥ് സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടുമെന്നു അവര്‍ പറയുന്നു. ബെംഗളൂരുവിലെ ചില വിമതര്‍ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടുവെന്നാണ് വിവരം.

ആശങ്ക ഇങ്ങനെ
കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പുറമെ സ്വതന്ത്രരും ജയ്പൂരിലേക്ക് മാറിയിരുന്നു. ഇവരും തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം, എസ്പിയുടെയും ബിഎസ്പിയുടെയും എംഎല്‍എമാര്‍ ജയ്പൂരിലേക്ക് പോയിരുന്നില്ല. ഇവര്‍ കമല്‍നാഥ് സര്‍ക്കാരിനെ പിന്തുണച്ചിരുന്നവരാണ്. ഇവരുടെ നിലപാടില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ട്.

ചോദ്യം ബാക്കി
230 അംഗ നിയമസഭയാണ് മധ്യപ്രദേശിലേത്. രണ്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. കോണ്‍ഗ്രസ് 121 അംഗങ്ങളുടെ പിന്തുണയോടെയാണ് ഭരിച്ചിരുന്നത്. 22 കോണ്‍ഗ്രസ് അംഗങ്ങള്‍ രാജി സ്പീക്കര്‍ സ്വീകരിച്ചാല്‍ കോണ്‍ഗ്രസ് അംഗബലം 92 ആയി കുറയും. പിന്നെ എങ്ങനെ ഭൂരിപക്ഷം തെളിയിക്കുമെന്ന ചോദ്യം ബാക്കിയാണ്.












Click it and Unblock the Notifications