കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് ഗ്വാളിയോര്‍ പിടിക്കാന്‍ പികെ ഇല്ല, 2 വഴികള്‍, സിന്ധ്യക്ക് പൂട്ട് വേറെ, ഒരൊറ്റ വിഷയം!!

Google Oneindia Malayalam News

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യയെ എങ്ങനെ നേരിടുമെന്ന് കോണ്‍ഗ്രസും അതേപോലെ കോണ്‍ഗ്രസിനെ എങ്ങനെ നേരിടുമെന്ന കാര്യത്തില്‍ സിന്ധ്യയും ആശയക്കുഴപ്പത്തില്‍. പക്ഷേ കോണ്‍ഗ്രസ് മറ്റൊരു തരത്തിലാണ് സിന്ധ്യയെ സ്വന്തം കോട്ടയില്‍ തളയ്ക്കാന്‍ ഒരുങ്ങുന്നത്. അതേസമയം കഴിഞ്ഞ ദിവസം ടൈഗര്‍ സിന്ദാ ഹെ എന്ന ക്യാച്ച് ലൈനുമായി സിന്ധ്യ എത്തിയത് മറ്റൊരു സൂചനയായിട്ടാണ് കാണുന്നത്. കോണ്‍ഗ്രസിനെ ഉപതിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം സഹായിക്കുമെന്ന സൂചനകളും ഇതിലുണ്ടെന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍ അതൊന്നും നോക്കാതെ സിന്ധ്യയെ തളയ്ക്കണമെന്നാണ് കമല്‍നാഥ് അടക്കമുള്ളവരുടെ വാദം.

ഒറ്റയടിക്ക് രണ്ട് പേര്‍

ഒറ്റയടിക്ക് രണ്ട് പേര്‍

ജ്യോതിരാദിത്യ സിന്ധ്യ കരുതുന്നത് പോലെയുള്ള നേട്ടം ഉറപ്പായും ബിജെപിയില്‍ ലഭിക്കില്ലെന്ന് നേതാക്കള്‍ പറയുന്നു. തുടക്കത്തില്‍ സിന്ധ്യയെ ഉപതിരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി ഉപയോഗപ്പെടുത്തുകയാണെന്ന് ഇവര്‍ പറയുന്നു. അതിലൂടെ രണ്ട് പേരെയാണ് ഇല്ലാതാക്കാന്‍ പോകുന്നത്. ശിവരാജ് സിംഗ് ചൗഹാന്‍ ഈ മന്ത്രിസഭാ വിപുലീകരണത്തോടെ പാര്‍ട്ടിയില്‍ ദുര്‍ബലനായിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ നരോത്തം മിശ്രയെ മുന്നിലെത്തിക്കാനുള്ള നീക്കം കൂടിയാണ് കഴിഞ്ഞ ദിവസം നടന്നത്.

ചൗഹാന്റെ പതനം

ചൗഹാന്റെ പതനം

ഗ്വാളിയോര്‍ മേഖലയ്ക്ക് മാത്രമാണ് മന്ത്രിസഭാ വിപുലീകരണത്തില്‍ പ്രാധാന്യം ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ പോര് തുടങ്ങി കഴിഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ ചൗഹാന്റെ സ്വാധീനം ഇതോടെ ഇല്ലാതാവും. നിമര്‍, മാല്‍വ തുടങ്ങിയവ മേഖലയിലുള്ളവരൊക്കെ ഇടഞ്ഞിരിക്കുകയാണ്. ദളിതുകള്‍ക്കും പ്രാമുഖ്യമില്ല. ഉമാഭാരതിയുടെ വെല്ലുവിളിയൊക്കെ സിന്ധ്യക്കുള്ള പരസ്യമായ താക്കീതാണ്. സര്‍ക്കാര്‍ ഉപതിരഞ്ഞെടുപ്പ് വിജയിച്ചാല്‍ ആറ് മാസത്തിനുള്ളില്‍ തന്നെ എല്ലാ പക്ഷവും കളം മാറും. ഇതിലൂടെ നേട്ടം നരോത്തം മിശ്രയ്ക്ക് മാത്രമാണ്.

നേതൃത്വത്തിന് കത്ത്

നേതൃത്വത്തിന് കത്ത്

ബിജെപിയില്‍ വിമത നീക്കം തുടങ്ങിയിരിക്കുകയാണ്. ബിജെപി സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയയുടെയും ഗോപാല്‍ ഭാര്‍ഗവയുടെയും നേതൃത്വത്തിലാണ് വിമത നീക്കം. നടപടി ഒരിക്കലും അംഗീകരിക്കില്ലെന്ന് വിജയ് വര്‍ഗീയ പറയുന്നു. സിന്ധ്യ എത്തിയതില്‍ തന്നെ വലിയ താല്‍പര്യം വിജയ് വര്‍ഗീയക്കില്ല. പ്രധാന കാരണം ബിജെപിയില്‍ ഇപ്പോഴുള്ള പ്രാധാന്യം നഷ്ടമാകുമെന്ന് വിജയ് വര്‍ഗീയ കരുതുന്നുണ്ട്.

തുടങ്ങാന്‍ കോണ്‍ഗ്രസ്

തുടങ്ങാന്‍ കോണ്‍ഗ്രസ്

ബിജെപിയില്‍ ഒരറ്റത്ത് നിന്ന് പ്രശ്‌നങ്ങള്‍ ആരംഭിച്ചെങ്കിലും സിന്ധ്യയുടെ പ്രസ്താവനകള്‍ കോണ്‍ഗ്രസ് ഗൗരവത്തോടെ കാണുന്നുണ്ട്. കോണ്‍ഗ്രസിന് ആവശ്യമുള്ളപ്പോള്‍ തന്റെ സേവനം ലഭിക്കുമെന്ന സൂചനകളാണ് കഴിഞ്ഞ ദിവസത്തെ പ്രസ്താവനകളില്‍ ഉള്ളതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഇത് മുതിര്‍ന്ന നേതാക്കള്‍ തള്ളി. ഒരു കാട്ടില്‍ ഒരു കടുവ മാത്രമേ ഉണ്ടാവൂ എന്ന് ദിഗ് വിജയ് മറുപടിയുമായി എത്തിയിട്ടുണ്ട്. സിന്ധ്യയുടെ പിതാവ് മാധവറാവുവും ഞാനും ചേര്‍ന്ന് മുമ്പ് കടുവകളെ വേട്ടയാടാന്‍ പോയിട്ടുണ്ട്. എന്നാല്‍ ഇന്ദിരാ ഗാന്ധി കടുവാ വേട്ട നിയമവിരുദ്ധമാക്കിയതിന് ശേഷം ഞാന്‍ ക്യാമറകളില്‍ മാത്രമാണ് അതിനെ പകര്‍ത്താറുള്ളതെന്നും ദിഗ് വിജയ് സിംഗ് തിരിച്ചടിച്ചു.

Recommended Video

cmsvideo
Indian army deploys ghatak force in Ladakh | Oneindia Malayalam
പികെ ഇല്ല

പികെ ഇല്ല

കോണ്‍ഗ്രസിന് തന്ത്രമൊരുക്കാന്‍ പ്രശാന്ത് കിഷോര്‍ ഉണ്ടാവില്ലെന്ന് ഐപാക് വ്യക്തമാക്കി. കോണ്‍ഗ്രസിന് 24 സീറ്റില്‍ വിജയിക്കുക ദുഷ്‌കരമാണെന്നും കിഷോര്‍ സൂചിപ്പിച്ചു. സോഷ്യല്‍ മീഡിയ ക്യാമ്പയിനിംഗായിരുന്നു കമല്‍നാഥ് മുന്നില്‍ കണ്ടിരുന്നത്. എന്നാല്‍ വിജയസാധ്യത ഇല്ലാത്തത് കൊണ്ട് ഏറ്റെടുക്കാനാവില്ലെന്ന് കിഷോര്‍ കമല്‍നാഥിനെ അറിയിച്ചു. ഇത് അവരുടെ കമ്പനിയുടെ വിജയശരാശരി നിലനിര്‍ത്തുന്നതിന് വേണ്ടിയാണ്. പക്ഷേ കിഷോര്‍ ചതിച്ചെന്ന മനോഭാവമാണ് കോണ്‍ഗ്രസിനുള്ളത്. ഇതിന് കണക്ക് തീര്‍ക്കാനും കമല്‍നാഥ് തീരുമാനിച്ചിട്ടുണ്ട്.

കമല്‍നാഥ് നയിക്കും

കമല്‍നാഥ് നയിക്കും

കോണ്‍ഗ്രസിനെ കമല്‍നാഥ് തന്നെ നയിക്കും. പ്രതിപക്ഷ നേതാവായി ഗോവിന്ദ് സിംഗ് തന്നെ എത്തുമെന്നാണ് സൂചന. ഗോവിന്ദ് സിംഗായിരിക്കും ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖം. ഗ്വാളിയോര്‍ മേഖലയില്‍ നിന്നുള്ള അതിശക്തനായ നേതാവാണ് അദ്ദേഹം. പുതിയ ട്രഷററായി പ്രകാശ് ജെയിനുമെത്തിയിട്ടുണ്ട്. ദിഗ് വിജയ് സിംഗിനെ പരമാവധി അകറ്റി നിര്‍ത്താനാണ് പ്ലാന്‍.

സിന്ധ്യക്ക് റോളുണ്ടാവില്ല

സിന്ധ്യക്ക് റോളുണ്ടാവില്ല

ഉപതിരഞ്ഞെടുപ്പിന് ശേഷം സിന്ധ്യക്ക് ബിജെപിയില്‍ റോളുണ്ടാവില്ലെന്ന് നേതാക്കള്‍ തുറന്ന് സമ്മതിക്കുന്നു. യെഡിയൂരപ്പ, വസുന്ധര രാജെ, രമണ്‍ സിംഗ് എന്നിവരെ ഒതുക്കിയതാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. മധ്യപ്രദേശില്‍ ബിജെപിയുടെ മുഖമായി സിന്ധ്യയെ കാണിക്കാനും അമിത് ഷായ്ക്ക് താല്‍പര്യമില്ല. കോണ്‍ഗ്രസിന് നമ്പര്‍ ത്രീയായിരുന്നു സിന്ധ്യ. എന്നാല്‍ സിന്ധ്യയെ മുന്‍നിരയിലേക്ക് പോലും വരാന്‍ ബിജെപി അനുവദിക്കില്ല. സിന്ധ്യയുടെ മുത്തശ്ശി കോണ്‍ഗ്രസ് വിടുമ്പോള്‍ ജനസംഘിന് അവരെ ആവശ്യമായിരുന്നു. കാരണം വേറെ നേതാക്കളില്ലായിരുന്നു. പക്ഷേ ജ്യോതിരാദിത്യ സിന്ധ്യ അങ്ങനെയല്ല. ബിജെപി ഇപ്പോള്‍ നിരവധി നേതാക്കളുള്ള പാര്‍ട്ടിയാണ്.

കര്‍ഷകര്‍ കോണ്‍ഗ്രസിനൊപ്പം

കര്‍ഷകര്‍ കോണ്‍ഗ്രസിനൊപ്പം

കോണ്‍ഗ്രസ് നടത്തിയ ഡാറ്റാ ശേഖരണത്തില്‍ കമല്‍നാഥ് സര്‍ക്കാര്‍ തിരിച്ചുവരണമെന്നാണ് ആഗ്രഹിക്കുന്നത്. ഇത് സംസ്ഥാനത്ത് വലിയ ടേണിംഗ് പോയിന്റായി മാറും. നേരത്തെ കമല്‍നാഥ് സര്‍ക്കാര്‍ എഴുതി തള്ളിയ വായ്പകള്‍ തിരിച്ചടയ്ക്കാനാണ് കര്‍ഷകരോട് ബാങ്കുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാട്ടീദാര്‍ വിഭാഗം ഇതിലൂടെ ബിജെപിയുമായി ഇടഞ്ഞിരിക്കുകയാണ്. 22 ലക്ഷം കര്‍ഷകരാണ് സര്‍ക്കാരിനെതിരെ രംഗത്തുള്ളത്. ഇവരുടെ വോട്ടുകള്‍ മാത്രം മതി വിജയിക്കാനെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്.

English summary
congress have hope in by election because bjp have split in their party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X