കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ 'പൊളിച്ച്' കോണ്‍ഗ്രസ്!! 'ഓപ്പറേഷന്‍ പഞ്ച', 6 ബിജെപി എംഎല്‍എമാരെ ബന്ധപ്പെട്ടു, നിര്‍ണായകം

  • By Aami Madhu
Google Oneindia Malayalam News

ഭോപ്പാല്‍: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കിയതിന് സമാനമായ 'ഓപ്പറേഷന്‍ ലോട്ടസ്' ബിജെപി മധ്യപ്രദേശിലും പുറത്തെടുത്തിരിക്കുകയാണ്. ഇന്നലെ അര്‍ധരാത്രിയോടെ എട്ട് ഭരണകക്ഷി എംഎല്‍എമാരെ ഗുരുഗ്രാമിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതോടെയാണ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമം ശക്തമാക്കിയതായി കോണ്‍ഗ്രസ് ആരോപിച്ചത്. 10 എംഎല്‍എമാരെയാണ് ബിജെപി കടത്താന്‍ ശ്രമിച്ചതെന്നും ഇതില്‍ നാല് പേരെ തിരിച്ചെത്തിച്ചുവെന്നും കോണ്‍ഗ്രസ് പറയുന്നു.

അതേസമയം ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസിനെ പ്രതിരോധിക്കാന്‍ മധ്യപ്രദേശില്‍ 'ഓപ്പറേഷന്‍ പഞ്ച' പുറത്തെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ്. 6 ബിജെപി എംഎല്‍എമാരെ കോണ്‍ഗ്രസ് ബന്ധപ്പെട്ടുവെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

 25 മുതല്‍35 കോടി വരെ

25 മുതല്‍35 കോടി വരെ

രാജ്യസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നീക്കങ്ങള്‍ സജീവമാക്കിയതായി മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ് ആരോപിച്ചിരുന്നു. ഭരണകക്ഷി എംഎല്‍എമാരെ കടത്താന്‍ 25 മുതല്‍35 കോടി വരെ ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നായിരുന്നു സിംഗ് ആരോപിച്ചത്.

 റിസോര്‍ട്ട് രാഷ്ട്രീയം

റിസോര്‍ട്ട് രാഷ്ട്രീയം

സര്‍ക്കാരിലെ ഏക ബിഎസ്പി എംഎല്‍എയെ ചാര്‍ട്ടഡ് ഫ്ലൈറ്റില്‍ മുന്‍ബിജെപി മന്ത്രി ദില്ലിയിലേക്ക് കടത്തിയതായും സിംഗ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് 8 എംഎല്‍എമാരെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.

 എട്ട് പേര്‍

എട്ട് പേര്‍

നാല് കോണ്‍ഗ്രസ് എംഎല്‍എമാരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നാല് സ്വതന്ത്ര എംഎല്‍എമാരുമാണ് ബിജെപിയുടെ പക്കലുണ്ടായിരുന്നത് എന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. ഗ്വാളിയാര്‍, ചമ്പല്‍, ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ നിന്നുള്ള എംഎല്‍എമാരാണിവര്‍. ദിഗ്വിജയ് സിംഗ്-ജ്യോതിരാധിത്യ സിന്ധ്യ പക്ഷത്തുള്ള നേതാക്കളാണ് ബിജെപിക്കൊപ്പം പോയതെന്നാണ് വിവരം.

 രാത്രി തന്നെ

രാത്രി തന്നെ

ഇതില്‍ ബിഎസ്പി എംഎല്‍എയായ രമാദേവി, ബിസുഹുലാല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ കോണ്‍ഗ്രസ് തിരികെ എത്തിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയ പിന്നാലെ തന്നെ അവരെ തിരികെയെത്തിക്കാന്‍ കോണ്‍ഗ്രസും രംഗത്തിറങ്ങിയിരുന്നു. ദിഗ് വിജയ് സിംഗ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഗുരുഗ്രാമിലെ റിസോര്‍ട്ടില്‍ എത്തി എംഎല്‍എമാരെ മടക്കി കൊണ്ടുവരുകയായിരുന്നുവെന്നാണ് വിവരം.

 നാല് ഭരണപക്ഷ എംഎല്‍എമാര്‍

നാല് ഭരണപക്ഷ എംഎല്‍എമാര്‍

എന്നാല്‍ നാല് എംഎല്‍എമാര്‍ ഇപ്പോഴും ബിജെപിയ്ക്കൊപ്പമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. രഘുരാജ് കന്‍സാന, ഹര്‍ദീപ് സിംഗ് എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരും സ്വതന്ത്ര എംഎല്‍എയായ സുരേന്ദ്ര സിംഗുമാണ് ഇപ്പോള്‍ ബിജെപി ക്യാമ്പില്‍ ഉള്ളതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

 തടഞ്ഞ് വെച്ചു

തടഞ്ഞ് വെച്ചു

ഇവരെ കര്‍ണാടകത്തിലെ റിസോര്‍ട്ടിലേക്കാണ് ബിജെപി മാറ്റിയതെന്നും ഇതുവരെ എംഎല്‍എമാരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എംഎല്‍എമാരെ ബിജെപി തടഞ്ഞ് വെച്ചിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

 കൂടുതല്‍ വെളിപ്പെടുത്തല്‍

കൂടുതല്‍ വെളിപ്പെടുത്തല്‍

അതിനിടെ ബിജെപിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി സബല്‍ഗഡില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ബൈജ്നാഥ് കുശ്വാഹ രംഗത്തെത്തി. രാജിവെയ്ക്കാന്‍ ബിജെപി തനിക്ക് പണവും മന്ത്രി പദവും വാഗ്ദാനം ചെയ്തുവെന്നാണ് കുശ്വാഹ വെളിപ്പെടുത്തിയത്.

 ഓഡിയോ പുറത്തുവിടും

ഓഡിയോ പുറത്തുവിടും

ബിജെപി നേതാവ് പ്രമോദ് ശര്‍മ്മയാണ് തനിക്ക് 25 കോടിയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതെന്ന് കുശ്വാഹ പറഞ്ഞു. ഒരു മാസം മുന്‍പാണ് ശര്‍മ്മ തന്നെ സന്ദര്‍ശിച്ച് വാഗ്ദാനം നല്‍കിയതെന്നും ഇതിന്‍റെ ഓഡിയോ തന്‍റെ പക്കല്‍ ഉണ്ടെന്നും കുശ്വാഹ പറഞ്ഞു.

 'ഓപ്പറേഷന്‍ പഞ്ച'

'ഓപ്പറേഷന്‍ പഞ്ച'

അതേസമയം ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസിനെ പ്രതിരോധിക്കാന്‍ 'ഓപ്പറേഷന്‍ പഞ്ച' പുറത്തെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ്. ബിജെപിയില്‍ നിന്നുള്ള ആറ് എംഎല്‍എമാരെ കോണ്‍ഗ്രസ് ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.ബിജെപി വിമതരായ ശരദ് കോള്‍, നാരായണ്‍ ത്രിപാഠി എന്നീ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെയാണ് മുഖ്യമന്ത്രി കമല്‍നാഥ് ബന്ധപ്പെട്ടതെന്ന് ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

 കോണ്‍ഗ്രസിനെ പിന്തുണച്ച്

കോണ്‍ഗ്രസിനെ പിന്തുണച്ച്

നേരത്തേ തന്നെ കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ച എം​എല്‍എമാരാണ് ഇരുവരും. നിയമസഭയില്‍ ക്രിമിനല്‍ ഭേദഗതി ബില്‍ വോട്ടെടുപ്പ് നടക്കവെ ത്രിപാഠിയും കൗളും കോണ്‍ഗ്രസിന് അനുകൂലമായി സഭയില്‍ വോട്ട് ചെയ്തിരുന്നു. മാത്രമല്ല പലപ്പോഴും കോണ്‍ഗ്രസിനേയും കമല്‍നാഥ് സര്‍ക്കാരിനേയും പിന്തുണച്ച് ഇരുവരും രംഗത്തെത്തിയിട്ടുണ്ട്.

 ബിജെപിക്ക് വിമര്‍ശനം

ബിജെപിക്ക് വിമര്‍ശനം

പൗരത്വ നിയമത്തില്‍ ബിജെപിക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ച നേതാവ് കൂടിയാണ് നാരായണ്‍ ത്രിപാഠി.അതിനിടെ കഴിഞ്ഞ ദിവസം ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് ശരദ് കോള്‍ രംഗത്തെത്തിയിരുന്നു. പിന്നാക്ക സമുദായത്തെ ബിജെപി അകറ്റി നിര്‍ത്തുകയാണെന്നായിരുന്നു കോള്‍ ഉയര്‍ത്തിയ ആരോപണം. അതേസമയം കമല്‍നാഥ് സര്‍ക്കാരിന്‍റെ ക്ഷേമ പദ്ധതികളെ കോള്‍ പുകഴ്ത്തുകയും ചെയ്തു.

 പരിശോധിക്കാന്‍

പരിശോധിക്കാന്‍

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ബിജെപി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിന്നും ഇരു നേതാക്കളും വിട്ട് നിന്നതോടെ ഇവര്‍ കോണ്‍ഗ്രസ് ക്യാമ്പിനൊപ്പമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇരുവരുടേയും നീക്കങ്ങള്‍ സൂക്ഷമമായി പരിശോധിക്കാന്‍ ബിജെപി നേതൃത്വം നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 സജീവമാക്കി കോണ്‍ഗ്രസ്

സജീവമാക്കി കോണ്‍ഗ്രസ്

ഇവരെ കൂടാതെ ചാന്ദ്ല എംഎല്‍എ രാജേഷ് പ്രജാപതി, ജയ്ത്പൂര്‍ എംഎല്‍എ മനിഷ സിംഗ്, തിഗംഗഡിലെ രാജേഷ് ഗിരി, ബാന്ധവ്ഗഡിലെ ശിവനാരായണ്‍ സിംഗ് എന്നിവരാണ് കോണ്‍ഗ്രസുമായി ബന്ധം പുലര്‍ത്തുന്ന മറ്റ് നേതാക്കള്‍. അതേസമയം കോണ്‍ഗ്രസ് ക്യാമ്പ് വിട്ട നേതാക്കളെ തിരിച്ച് എത്തിക്കാനുള്ള തീവ്ര ശ്രമങ്ങളും കോണ്‍ഗ്രസ് സജീവമാക്കിയിട്ടുണ്ട്.

ബിജെപിക്ക് ഞെട്ടല്‍; കമല്‍നാഥിനെ പിന്തുണച്ച് എംഎല്‍എ!! ബിജെപിക്ക് മുന്നറിയിപ്പ്

കോണ്‍ഗ്രസിന്‍റെ 'കിടിലന്‍ മൂവ്'; ബിജെപി ഉപമുഖ്യന് 'മുഖ്യമന്ത്രി' ഓഫര്‍, 20 എംഎല്‍എമാരേയും ചാടിക്കണംകോണ്‍ഗ്രസിന്‍റെ 'കിടിലന്‍ മൂവ്'; ബിജെപി ഉപമുഖ്യന് 'മുഖ്യമന്ത്രി' ഓഫര്‍, 20 എംഎല്‍എമാരേയും ചാടിക്കണം

English summary
Madhya Pradesh; Congress launched Operation Pancha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X