Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദിയെ കൊല്ലണം!! കൊല്ലുക എന്നാല്‍... വിവാദമായി കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലണമെന്ന് പ്രസംഗ മധ്യേ പറഞ്ഞ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിവാദത്തില്‍. ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് മുന്‍ മന്ത്രി കൂടിയായ രാജ പട്ടേരിയ ഇത്തരത്തില്‍ പ്രസംഗിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മധ്യപ്രദേശ് കടന്ന് രാജസ്ഥാനിലേക്ക് പുറപ്പെട്ടത്. യാത്ര മധ്യപ്രദേശിലെത്തിയ വേളയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലായിരുന്നു.

n

സംസ്ഥാനത്ത് പ്രവര്‍ത്തകര്‍ കൂടുതല്‍ സജീവമായിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് തിരിച്ചടി നേരിടുന്ന നേതാവിന്റെ പ്രസംഗം. രാജ പട്ടേരിയയെ അറസ്റ്റ് ചെയ്യണമെന്ന് നിരവധി ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതോടെ അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്തു.

ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കണമെങ്കില്‍ നരേന്ദ്രമോദിയെ കൊല്ലണമെന്നായിരുന്നു പട്ടേരിയയുടെ വാക്കുകള്‍. കൊല്ലണമെന്ന് പറയുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നത് പരാജയപ്പെടുത്തണം എന്നാണെന്നും അദ്ദേഹം ഉടന്‍ വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ ആദ്യ ഭാഗം മാത്രം വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതോടെയാണ് വലിയ പ്രതിഷേധം ഉയര്‍ന്നത്. രാജാ പടേരിയക്കെതിരേ ലഭിച്ച പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ടെന്നും പ്രചരിക്കുന്ന വിഡിയോയെ കുറിച്ച് അന്വേഷിക്കുകയാണെന്നും പന്ന ജില്ലാ പോലീസ് സൂപ്രണ്ട് ധര്‍മജ് മീണ അറിയിച്ചു.

ഭാരത് ജോഡോ യാത്രയുടെ യഥാര്‍ഥ മുഖം പുറത്തുവരികയാണെന്ന് രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രതികരിച്ചു. മാപ്പില്ലാത്ത കുറ്റമാണ് പട്ടേരിയ ചെയ്തിരിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ഇത് ഗാന്ധിയുടെ കോണ്‍ഗ്രസല്ല. ഇറ്റലിയിലെ കോണ്‍ഗ്രസാണ്. മുസ്സോളിനിയുമായി ബന്ധമുള്ള വരാണെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര പറഞ്ഞു.

മോദി തിരഞ്ഞെടുപ്പ് ഇല്ലാതാക്കുന്നു, ജാതിയുടേയും മതത്തിന്റെയും ഭാഷയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു, ദളിതുകളുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവന്‍ അപകടത്തിലാക്കുന്നു. നിങ്ങള്‍ക്ക് ഭരണഘടനയെ സംരക്ഷിക്കണം എന്നുണ്ടെങ്കില്‍ നരേന്ദ്ര മോദിയെ കൊല്ലണം. കൊല്ലണം എന്നാല്‍ പരാജയപ്പെടുത്തണം. മഹാത്മാ ഗാന്ധിയുടെ അഹിംസാ സിദ്ധാന്തമാണ് ഞാന്‍ പിന്തുടരുന്നത്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെങ്കില്‍ മോദിയെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തണം- ഇതായിരുന്നു പട്ടേരിയയുടെ വിവാദ പ്രസംഗം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+