കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ് ഗവര്‍ണര്‍ക്ക് 'പൂട്ടിടാന്‍' കോണ്‍ഗ്രസ്; സുപ്രീംകോടതിയില്‍ നിര്‍ണായകനീക്കം, 3 കാര്യങ്ങള്‍

  • By Desk
Google Oneindia Malayalam News

ദില്ലി/ഭോപ്പാല്‍: മധ്യപ്രദേശിലെ വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് കോടതിയെ സമീപിച്ചു. തങ്ങളുടെ എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്ന് കാണിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കമല്‍നാഥ് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി സമര്‍പ്പിച്ച ഹര്‍ജി ബുധനാഴ്ചത്തേക്ക് കോടതി മാറ്റിയതിന് പിന്നാലെയാണ് കോണ്‍ഗ്രസും സുപ്രീംകോടതിയിലെത്തിയത്.

ചൊവ്വാഴ്ച വിശ്വാസ വോട്ട് നടത്തണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ വീണ്ടും ആവശ്യപ്പെട്ടിരുന്നു. ഇതിന് മുഖ്യമന്ത്രി കമല്‍നാഥ് രേഖാമൂലം മറുപടി നല്‍കിയതിന് ശേഷമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടെ വിമതര്‍ തിരിച്ചെത്തേണ്ടത് നിര്‍ബന്ധമായി. വിമതരും കോടതിയെ സമീപിക്കുമെന്നാണ് വിവരം. വിശദാംങ്ങള്‍ ഇങ്ങനെ....

തട്ടിക്കൊണ്ടുപോയെന്ന് പരാതി

തട്ടിക്കൊണ്ടുപോയെന്ന് പരാതി

തങ്ങളുടെ 16 എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയിരിക്കുകയാണ്. അവരെ ഭീഷണിപ്പെടുത്തി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നു. മോചിപ്പിക്കാന്‍ കോടതി ഇടപെടണം എന്നാണ് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. തടഞ്ഞുവച്ച എംഎല്‍എമാരെ വിട്ടയക്കാന്‍ ബിജെപിയോട് നിര്‍ദേശിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

ഗവര്‍ണറുടെ നിലപാടും ചോദ്യം ചെയ്തു

ഗവര്‍ണറുടെ നിലപാടും ചോദ്യം ചെയ്തു

22 എംഎല്‍എമാര്‍ സഭയില്‍ ഹാജരില്ല. അവരുടെ അസാന്നിധ്യത്തില്‍ എങ്ങനെ വിശ്വാസ വോട്ടെടുപ്പ് നടത്തും. എംഎല്‍എമാര്‍ക്ക് സുതാര്യമായും സ്വതന്ത്രമായും വോട്ട് ചെയ്യാനുള്ള സാഹചര്യം തടയപ്പെട്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഗവര്‍ണറുടെ നിര്‍ദേശത്തെയും കോണ്‍ഗ്രസ് കോടതിയില്‍ ചോദ്യം ചെയ്തു.

മൂന്ന് കാര്യങ്ങള്‍

മൂന്ന് കാര്യങ്ങള്‍

മൂന്ന് കാര്യങ്ങളാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോധിപ്പിചിരിക്കുന്നത്. തങ്ങളുടെ നിയമസഭാംഗങ്ങളെ ബിജെപി തട്ടിക്കൊണ്ടുപോയി തടവില്‍ വച്ചിരിക്കുന്നു, ബിജെപിയുടെ തടവില്‍ നിന്ന് തങ്ങളുടെ അംഗങ്ങളെ മോചിപ്പിക്കാന്‍ കോടതി ഇടപെടണം, ഗവര്‍ണറുടെ നിര്‍ദേശം ഈ സാഹചര്യത്തില്‍ നടപ്പാക്കാന്‍ സാധിക്കില്ല എന്നീ കാര്യങ്ങളാണ് കോണ്‍ഗ്രസിന്റെ ഹര്‍ജിയിലുള്ളത്.

സ്പീക്കര്‍ ചെയ്തത്

സ്പീക്കര്‍ ചെയ്തത്

വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച നടത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമസഭ ചേര്‍ന്ന് നിമിഷങ്ങള്‍ക്ക് ശേഷം ഈ മാസം 26ലേക്ക് മാറ്റിവച്ച് പിരിച്ചുവിടുകയാണ് സ്പീക്കര്‍ പ്രജാപതി ചെയ്തത്. കൊറോണ വൈറസ് ഭീതിയാണ് അദ്ദേഹം പ്രധാനമായും ചൂണ്ടിക്കാണിച്ചത്. ഇതിനെതിരെ ബിജെപി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

എന്നാല്‍ ഗവര്‍ണര്‍ ചൊവ്വാഴ്ച നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് വീണ്ടും സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കി. അല്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിലുള്ള തടസം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കമല്‍നാഥ് ഗവര്‍ണര്‍ക്ക് ഇന്ന് കത്ത് നല്‍കി.

ഇപ്പോള്‍ സാധിക്കില്ല

ഇപ്പോള്‍ സാധിക്കില്ല

വിശ്വാസ വോട്ടെടുപ്പ് ഇപ്പോള്‍ നടത്താന്‍ സാധിക്കില്ലെന്നാണ് കമല്‍നാഥിന്റെ നിലപാട്. ഗവര്‍ണര്‍ക്ക് അയച്ച കത്തിലും അദ്ദേഹം ഇക്കാര്യമാണ് വ്യക്തമാക്കിയത്. പാര്‍ലമെന്ററി ചട്ടങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കമാണ് ഗവര്‍ണര്‍ അയച്ച കത്തിലുള്ളതെന്നും കമല്‍നാഥ് മറുപടി കത്തില്‍ തുറന്നടിച്ചു.

ഭൂരിപക്ഷം നഷ്ടമായി എന്ന് പരിഗണിക്കും

ഭൂരിപക്ഷം നഷ്ടമായി എന്ന് പരിഗണിക്കും

ചൊവ്വാഴ്ച വിശ്വാസ വോട്ട് നിയമസഭയില്‍ നടത്തിയില്ലെങ്കില് കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി എന്ന് പരിഗണിക്കുമെന്നാണ് ഗവര്‍ണര്‍ അയച്ച കത്തിലുള്ളത്. ഈ പരാമര്‍ശം ഭരണഘടനാ വിരുദ്ധമാണെന്ന് മറുപടി കത്തില്‍ കമല്‍നാഥ് വ്യക്തമാക്കി. സഭയില്‍ അംഗങ്ങളില്ലാതെ എങ്ങനെ വിശ്വാസ വോട്ട് നടത്തുമെന്നും കമല്‍നാഥ് ചോദിച്ചു.

40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം

40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം

തന്റെ 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ അന്തസ്സ് കൈവിട്ട് പെരുമാറിയിട്ടില്ല. ഗവര്‍ണര്‍ അയച്ച കത്തിലെ ഉള്ളടക്കം വേദനയുണ്ടാക്കുന്നതാണ്. പാര്‍ലമെന്റ് ചട്ടം താന്‍ പാലിക്കുന്നില്ലെന്നാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. എന്നാല്‍ തനിക്ക് അത്തരം ഉദ്ദേശങ്ങളില്ല. താങ്കള്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുവെന്നും കമല്‍നാഥ് മറുപടി കത്തില്‍ വിശദീകരിച്ചു.

 വ്യക്തത തരാതെ വിമതര്‍

വ്യക്തത തരാതെ വിമതര്‍

അതേസമയം, ബെംഗളൂരുവിലുള്ള 22 വിമത എംഎല്‍എമാര്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇവരുമായി ബന്ധപ്പെടാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചുവരികയാണ്. ഇവര്‍ കമല്‍നാഥ് സര്‍ക്കാനെതിരെ നിലപാട് എടുക്കുമെന്നാണ് സൂചന. എന്നാല്‍ ബിജെപിയില്‍ ചേരാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും വിവരങ്ങള്‍ പുറത്തുവന്നു.

മാധ്യമങ്ങളെ കണ്ടു

മാധ്യമങ്ങളെ കണ്ടു

കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ ബെംഗളൂരുവില്‍ വച്ച് മാധ്യമങ്ങളെ കണ്ടു. ഇതുവരെ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. ബിജെപിയില്‍ ചേര്‍ന്ന വിമത നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പറയുന്നത് പോലെ പ്രവര്‍ത്തിക്കാനാണ് വിമതരുടെ തീരുമാനം. സിന്ധ്യ ബിജെപി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മല്‍സരിക്കുകയാണ്.

കമല്‍നാഥ് ചെയ്തത്

കമല്‍നാഥ് ചെയ്തത്

ജ്യോതിരാദിത്യ സിന്ധി കോണ്‍ഗ്രസ് വിടുകയും ബിജെപിയില്‍ ചേരുകയും ചെയ്തതിന് പിന്നാലെയാണ് 22 കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ രാജിക്കത്ത് നല്‍കിയത്. 15 മിനുട്ട് പോലും മുഖ്യമന്ത്രി കമല്‍നാഥ് തങ്ങളെ കേള്‍ക്കാന്‍ തയ്യാറായിട്ടില്ലെന്ന് എംഎല്‍എമാര്‍ കുറ്റപ്പെടുത്തി. സിന്ധ്യയെ ലക്ഷ്യമിട്ടവര്‍ തങ്ങളെയും ലക്ഷ്യമിടും. കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഗോപാല്‍ സിങ് പറഞ്ഞു.

English summary
Madhya Pradesh Congress Moves SC, Accuses BJP of 'Abducting' 16 MLAs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X