കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യം 2023, കമല്‍നാഥിന്റെ പ്ലാന്‍, 230 സീറ്റുകള്‍, റിസര്‍ച്ച് ബുക്ക്

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നീക്കങ്ങളില്‍ മോഡേണ്‍ രീതിയുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സംസ്ഥാനത്ത് ഇതുവരെ കാണാത്ത രീതിയിലാണ് കോണ്‍ഗ്രസിന്റെ പ്രചാരണം. മിഷന്‍ 24 എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ വെറുമൊരു ഉപതിരഞ്ഞെടുപ്പ് അല്ല ഇതിന്റെ ലക്ഷ്യമെന്ന് കമല്‍നാഥ് അടിവരയിട്ട് പറയുന്നു. ഒറ്റതിരഞ്ഞെടുപ്പിലായി ജ്യോതിരാദിത്യ സിന്ധ്യയെ തകര്‍ക്കാനാവില്ലെന്ന് കോണ്‍ഗ്രസ്. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് സിന്ധ്യയെ നിഷ്പ്രഭനാക്കാനുള്ളതാണ് ഈ മാസ്റ്റര്‍ പ്ലാന്‍.

ആദ്യ മാറ്റം

ആദ്യ മാറ്റം

കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വത്തിനാണ് മുമ്പ് ഉപതിരഞ്ഞെടുപ്പുകളില്‍ പൂര്‍ണ ചുമതല നല്‍കിയിരുന്നത്. എന്നാല്‍ ഇതെല്ലാം പൊളിച്ചിരിക്കുകയാണ് കമല്‍നാഥ്. സംസ്ഥാന സമിതി നേരിട്ടാണ് 24 മണ്ഡലങ്ങളിലും കാര്യങ്ങള്‍ നിരീക്ഷിക്കുന്നത്. ബിജെപി മോഡലാണിത്. മിഷന്‍ 24 എന്നാണ് കമല്‍നാഥ് ഇതിനെ വിളിക്കുന്നത്. കഴിഞ്ഞ ദിവസം നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയില്‍ വ്യക്തമാക്കിയത്. ഒരുമിച്ച് പോരാടാനാണ് കമല്‍നാഥ് ആദ്യ കൂടിക്കാഴ്ച്ചയില്‍ ആവശ്യപ്പെട്ടത്.

മുമ്പില്ലാത്ത വിധം

മുമ്പില്ലാത്ത വിധം

കോണ്‍ഗ്രസില്‍ മുമ്പ് മുതിര്‍ന്ന നേതാക്കളുടെ പിന്തുണയോടെയാണ് പലര്‍ക്കും ടിക്കറ്റ് നല്‍കിയിരുന്നത്. ഇതിനിയില്ല. സര്‍വേ, മണ്ഡലത്തിലെ ജനപ്രീതി, ഈ മണ്ഡലങ്ങളുടെ മുന്‍ ചരിത്രം എന്നിവ പരിഗണിച്ച് മാത്രമേ കമല്‍നാഥ് ഇവര്‍ക്ക് ടിക്കറ്റ് നല്‍കൂ. ഇതൊരിക്കലും കോണ്‍ഗ്രസോ സംസ്ഥാന രാഷ്ട്രീയത്തിലെ ഏതെങ്കിലും പാര്‍ട്ടിയോ നടപ്പാക്കിയ തന്ത്രമല്ല. പ്രശാന്ത് കിഷോറാണ് ഇതിന് പിന്നിലെ ബുദ്ധികേന്ദ്രം. ഓരോ മണ്ഡലത്തിലും എന്താണ് വര്‍ക്കാവുക എന്ന് കൃത്യമായി പഠിക്കാന്‍ രാഹുലും നിര്‍ദേശിച്ചിട്ടുണ്ട്.

റിസര്‍ച്ച് ബുക്ക്....

റിസര്‍ച്ച് ബുക്ക്....

ഓരോ മണ്ഡലത്തിനായും ഒരു റിസര്‍ച്ച് ബുക്ക് കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുകയാണ്. ഇത് പ്രചാരണത്തിന്റെയും തിരഞ്ഞെടുപ്പ് മാനേജ്‌മെന്റിന്റെയും ചുമതലക്കാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. 24 സീറ്റും വിജയിക്കുകയാണ് പ്ലാനെന്ന് കമല്‍നാഥ് ഇവരെ അറിയിച്ചു. മറ്റൊരു ടീമിനെ സര്‍വേ നടത്താനും സംഘടന ശക്തിപ്പെടുത്താനുമായി പിന്നാലെ അയച്ചിട്ടുണ്ട് കമല്‍നാഥ്. ഇവരാണ് ബിജെപിയില്‍ നിന്ന് നിരവധി നേതാക്കള്‍ കൂറുമാറ്റി കോണ്‍ഗ്രസിലെത്തിക്കുന്നത്.

എന്താണ് ലക്ഷ്യം

എന്താണ് ലക്ഷ്യം

ഈ ബുക്കില്‍ ഓരോ മണ്ഡലത്തിലെയും ജനസംഖ്യ രേഖപ്പെടുത്തും. ഓരോ ബൂത്തിലെയും ജനസംഖ്യയും ഉണ്ടാവും. ജാതിസമവാക്യവും ഇതോടൊപ്പം ഉണ്ടാവും. മുമ്പ് ഏതൊക്കെ പാര്‍ട്ടികള്‍ വിജയിച്ചു, പരാജയപ്പെട്ടു തുടങ്ങിയ കണക്കുകളാണ് രേഖപ്പെടുത്തുന്നത്. കമല്‍നാഥിന്റെ നേതൃത്വത്തിലാണ് സര്‍വേ നടത്തുന്നത്. ഒരു ബൂത്ത് വിജയിക്കുകയും, അടുത്ത തിരഞ്ഞെടുപ്പില്‍ അത് നഷ്ടമാവുകയും ചെയ്തതിന്റെ കാരണമാണ് കമല്‍നാഥ് കണ്ടെത്തിരിക്കുന്നത്. ഇത്രയും സൂക്ഷ്മമായി മുമ്പൊരിക്കലും പാര്‍ട്ടി സര്‍വേ നടത്തിയിട്ടില്ല.

ലക്ഷ്യം 2023

ലക്ഷ്യം 2023

കമല്‍നാഥ് കൃത്യമായി പ്ലാനോടെയാണ് കളിക്കുന്നത്. ഗ്വാളിയോറില്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാലും ജ്യോതിരാദിത്യ സിന്ധ്യ പൂര്‍ണമായി ഇല്ലാതാവില്ലെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് മൂന്ന് വര്‍ഷം കഴിഞ്ഞ് 2023ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയാണ് ഈ കളി. ഈ ഉപതിരഞ്ഞെടുപ്പിലെ ഡാറ്റയിലൂടെ ഗ്വാളിയോറില്‍ എങ്ങനെ കളിക്കണമെന്ന വ്യക്തമായ ഗെയിം പ്ലാന്‍ കമല്‍നാഥിന് ലഭിക്കും. 230 സീറ്റുകളിലേക്കും ഇതിന് പിന്നാലെ ഡാറ്റകള്‍ കമല്‍നാഥിന്റെ കൈകളിലെത്തും.

എങ്ങനെ വിജയിക്കും

എങ്ങനെ വിജയിക്കും

കോണ്‍ഗ്രസ് വിജയിക്കുമെന്ന് ഉറപ്പ് നല്‍കുന്ന ഡാറ്റകളാണ് ലഭിച്ചിരിക്കുന്നത്. സിന്ധ്യ കുടുംബത്തിന് ജനങ്ങളുമായുള്ള അടുപ്പം നഷ്ടപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യ പ്രിയദര്‍ശിനിക്കെതിരെ വലിയ ജനവികാരവും മണ്ഡലത്തിലുണ്ട്. കോണ്‍ഗ്രസ് 24 മണ്ഡലങ്ങളിലേക്ക് അയച്ച ടീം ഈ സര്‍വേ പ്രകാരമുള്ള നിര്‍ദേശത്തിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. സിന്ധ്യയുടെ കൂടെയുള്ളവര്‍ തന്നെ കോണ്‍ഗ്രസ് വിട്ടതില്‍ പ്രതിഷേധത്തിലാണ്. ഇവര്‍ കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്.

രാഹുലിന്റെ സ്വാധീനം

രാഹുലിന്റെ സ്വാധീനം

സിന്ധ്യയെ തുറന്ന് എതിര്‍ക്കാന്‍ രാഹുല്‍ ഗാന്ധിക്ക് മടിയുണ്ട്. കാരണം പാര്‍ട്ടി വിട്ടപ്പോള്‍ രാഹുലിനെതിരെ ഒന്നും പറയാന്‍ സിന്ധ്യ തയ്യാറായിരുന്നില്ല. അതുകൊണ്ട് പാര്‍ട്ടിയെ ചതിച്ചവര്‍ എന്ന് മാത്രമാണ് പ്രചാരണത്തില്‍ രാഹുല്‍ സൂചിപ്പിക്കുക. അതേസമയം മധ്യപ്രദേശില്‍ രാഹുല്‍ വലിയ താല്‍പര്യം കാണിക്കുന്നുണ്ട്. ജനപ്രീതിയില്‍ രാഹുലിന് വേണ്ടത്ര കരുത്ത് ഇവിടെയുണ്ട്. രാഹുലിന്റെ സ്റ്റൈല്‍ സ്വീകരിച്ച് സര്‍വേ നടത്താന്‍ കമല്‍നാഥ് തീരുമാനിച്ചതും അതുകൊണ്ടാണ്. കര്‍ഷകരെ അഭിസംബോധന ചെയ്യുന്ന ഒരു പദ്ധതിയും രാഹുലിന്റെ മുന്നിലുണ്ട്.

ചൗഹാന്‍ കുരുക്കില്‍

ചൗഹാന്‍ കുരുക്കില്‍

കമല്‍നാഥ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് കരുത്തായി മാറിയപ്പോള്‍ ശിവരാജ് സിംഗ് ചൗഹാന്‍ കുരുക്കിലാണ്. 24 മണ്ഡലങ്ങളിലേക്കും അദ്ദേഹം നടത്താനിരുന്ന യാത്രയ്ക്ക് പാര്‍ട്ടിയുടെ ദേശീയ സമിതി പച്ചക്കൊടി കാണിച്ചിട്ടില്ല. ജില്ലാ ഭരണകൂടങ്ങള്‍ക്ക് ഈ റാലിക്കായി അനുമതിയും നല്‍കാനാവില്ല. അതിര്‍ത്തികള്‍ അടക്കം അടച്ചിരിക്കുകയാണ് സര്‍ക്കാര്‍. എല്ലാ മണ്ഡലത്തിലും ഒരു റാലിയെങ്കിലും നടത്തണമെന്നാണ് ചൗഹാന്റെ വാദം. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ മൂന്ന് ഗ്രൂപ്പുകള്‍ ഇപ്പോള്‍ തന്നെ ഉപതിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിലാണ് ചൗഹാന്റെ ഭയം.

English summary
madhya pradesh: congress planning for 2023 assembly election a warning for jyotraditya scindia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X