• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് 2 വജ്രായുധം, ശിവലിംഗ രാഷ്ട്രീയം, മൃദു ഹിന്ദുത്വം, സിന്ധ്യയുടെ കോട്ടയില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ജ്യോതിരാദിത്യ സിന്ധ്യയെ വീഴ്ത്തുമെന്ന ആത്മവിശ്വാസത്തില്‍. സിന്ധ്യ കൂറുമാറാന്‍ കാരണം ഗുണയില്‍ ആര്‍എസ്എസ് സാന്നിധ്യം വര്‍ധിച്ച് വരുന്നതാണെന്ന് കോണ്‍ഗ്രസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് സംഘടനയെ നേരിടുന്നതിന് പകരം ഇവയിലേതെങ്കിലുമൊന്നില്‍ ചേക്കേറിയാല്‍ അത് ഗുണകരമാകുമെന്നും സിന്ധ്യ കരുതിയിരുന്നു. കോണ്‍ഗ്രസ് ഈ ഹിന്ദുത്വ ഫോര്‍മുലയ്ക്ക് ബദലായി മറ്റൊരു ഹിന്ദുത്വ ഫോര്‍മുല ഉണ്ടാക്കിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി വിജയിപ്പിച്ച മോഡലാണിത്.

രാഹുല്‍ മോഡലിലേക്ക്

രാഹുല്‍ മോഡലിലേക്ക്

2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ച മോഡലാണ് ക്ഷേത്ര സന്ദര്‍ശനം. ഉജ്ജയിനിലും ഭോപ്പാലിലും അടക്കം അന്നത്തെ രാഹുലിന്റെ സന്ദര്‍ശനം വലിയ ക്ലിക്കായിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിന് പിന്നാലെ രാഹുല്‍ സ്വീകരിച്ച തന്ത്രമായിരുന്നു ഇത്. ഹിന്ദു വോട്ടുകള്‍ വലിയ തോതില്‍ കോണ്‍ഗ്രസ് നേടിയതായി പിന്നീട് കണ്ടെത്തിയിരുന്നു. മാറിയ ഇമേജുള്ള രാഹുല്‍ ഗാന്ധിയെ ജനം സ്വീകരിച്ചപ്പോഴും കമല്‍നാഥും ഈ രീതി നേരത്തെ പിന്തുടര്‍ന്നിരുന്നു. സിന്ധ്യക്ക് പക്ഷേ നേരത്തെ തന്നെ ഹിന്ദുപക്ഷ നേതാവെന്ന് ഇമേജുണ്ടായിരുന്നു

ശിവലിംഗ യുദ്ധം

ശിവലിംഗ യുദ്ധം

ഹിന്ദുവോട്ടുകള്‍ പിടിക്കാന്‍ കോണ്‍ഗ്രസ് ഇത്തവണ ശിവലിംഗത്തിലാണ് നേട്ടം കാണുന്നത്. ഭഗവാന്‍ ശിവനെ ആരാധനാമൂര്‍ത്തിയായിട്ടാണ് ഗ്വാളിയോറിലെ വോട്ടര്‍മാര്‍ കാണുന്നത്. നേരത്തെ തന്നെ രാമന്‍ വനവാസത്തിന് പോയ പാതയെ തീര്‍ത്ഥാടന കേന്ദ്രമായി വികസിപ്പിക്കാനുള്ള തന്ത്രം മധ്യപ്രദേശില്‍ ക്ലിക്കായിരുന്നു. നിരവധി പേര്‍ സംഭാവന നല്‍കാന്‍ അടക്കം തയ്യാരായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ശിവലിംഗ രാഷ്ട്രീയം തീര്‍ത്തും ഹിന്ദുവികാരം കത്തിക്കാന്‍ സാധ്യതയുള്ള നേതാക്കളെ ഇതിനായി കമല്‍നാഥ് ഇറക്കിയിരിക്കുകയാണ്.

ബിജെപിയും അതേ മോഡിലേക്ക്

ബിജെപിയും അതേ മോഡിലേക്ക്

കോണ്‍ഗ്രസ് നീക്കത്തില്‍ ബിജെപിയും ഞെട്ടലിലാണ്. തുളസി ചെടി വിതരണമാണ് ബിജെപി ആരംഭിച്ചിരിക്കുന്നത്. ഹിന്ദു വിശ്വാസപ്രാകരം ഏറ്റവും പുണ്യമായ ചെടിയാണ് തുളസി. ഹര ഹര മോദി, ഘര്‍ ഘര്‍ തുളസി എന്ന പ്രചാരണം തന്നെ ബിജെപി ആരംഭിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികസന നയത്തെ ഉള്‍ക്കൊള്ളിച്ചുള്ള ലഘുലേഖകളും ഇതോടൊപ്പം വിതരണം ചെയ്യും. കൊറോണവൈറസിനെ പ്രതിരോധിക്കാനുള്ള ശക്തി തുളസിക്കുണ്ടെന്ന തെറ്റായ പ്രചാരണം വരെ ഇക്കൂട്ടത്തിലുണ്ട്. ഇത് പാളിപ്പോകുമെന്നാണ് സൂചന.

സാന്‍വറില്‍ തീപ്പാറും

സാന്‍വറില്‍ തീപ്പാറും

ഹിന്ദുത്വ വോട്ടുകളുടെ കോട്ടയായി അറിയപ്പെടുന്ന സാന്‍വറിലാണ് കോണ്‍ഗ്രസ് കളി പുതിയ മോഡിലേക്ക് മാറ്റിയിരിക്കുന്നത്. ഇവിടെ സുമിത്ര മഹാജനാണ് മേല്‍നോട്ടം വഹിക്കുന്നത്. ഇവരെ വീഴ്ത്താന്‍ കമല്‍നാഥും ജിത്തു പട്വാരിയും ഇറങ്ങുന്നുണ്ട്. സാന്‍വറിന് ഗ്വാളിയോറിലെ ഭൂരിഭാഗം ജില്ലകളെയും സ്വാധീനിക്കാനുള്ള കഴിവുണ്ട്. ഇന്‍ഡോര്‍ ജില്ലയിലാണ് സാന്‍വര്‍. മൊറേന അടക്കമുള്ള ജില്ലകളില്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ സാന്‍വറിലും പ്രതിഫലിക്കാറുണ്ട്.

എന്തുകൊണ്ട് ഹിന്ദുത്വം

എന്തുകൊണ്ട് ഹിന്ദുത്വം

മധ്യപ്രദേശ് ഏറ്റവുമധികം ഹിന്ദുക്കള്‍ ഉള്ള പ്രദേശമാണ്. 90 ശതമാനം ജനസംഖ്യയും ഹിന്ദുക്കളാണ്. ഇവിടെ ക്ഷേത്രവും മതവും ജാതി വോട്ടുകളും വലിയ പ്രാധാന്യമേറിയതാണെന്ന് കോണ്‍ഗ്രസിന് അറിയാം. ആയിരം തുളസി ചെടികളാണ് കോണ്‍ഗ്രസ് വിതരണം ചെയ്യുന്നത്. നേരത്തെ തന്നെ രാമനുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും കമല്‍നാഥ് വികസന പ്രവര്‍ത്തികള്‍ പ്രഖ്യാപിച്ചത് ഇതിനെ മുന്‍നിര്‍ത്തിയാണ്. അതേസമയം കമല്‍നാഥിനെ ശിവഭക്തനായും രാമഭക്തനായും കോണ്‍ഗ്രസ് ചിത്രീകരിക്കുന്നുണ്ട്.

സിന്ധ്യക്ക് പകരക്കാരന്‍

സിന്ധ്യക്ക് പകരക്കാരന്‍

സിന്ധ്യക്ക് പകരക്കാരനെയും കമല്‍നാഥ് കണ്ടെത്തി കഴിഞ്ഞു. സഞ്ജയ് സിംഗ് മസാനിയാണ് പുതിയ റോളിലെത്തുന്നത്. ശിവരാജ് സിംഗ് ചൗഹാന്റെ സഹോദരിയുടെ ഭര്‍ത്താവാണ് മസാനി. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് ബിജെപിയില്‍ നിന്ന് മസാനി കോണ്‍ഗ്രസിലെത്തുന്നത്. വാരെസിയോണി മണ്ഡലത്തില്‍ നിന്ന് മസാനി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ചൗഹാന്റെ വോട്ടുബാങ്കിനെ ഭിന്നിക്കാന്‍ മസാനിക്ക് സാധിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പിന്തുണയും രണ്ടായി മാറും.

അവസാന ഗെയിം

അവസാന ഗെയിം

കോണ്‍ഗ്രസ് ഇനി കര്‍ഷകര്‍ക്കുള്ള 27 ലക്ഷം വായ്പയിലാണ് നോട്ടമിട്ടിരിക്കുന്നത്. ഇത് ബിജെപിക്കെതിരെ വജ്രായുധമാണ്. ഇതുവരെ വായ്പയുടെ ഗുണം ലഭിച്ചവരെ പ്രചാരണത്തില്‍ അണിനിരത്തും. ബാങ്കുകള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പോയ ശേഷം ഇവരോട് വായ്പ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടതും വന്‍ പ്രചാരണ യുദ്ധമാക്കും. ഇപ്പോള്‍ തന്നെ പോസ്റ്ററുകള്‍ കോണ്‍ഗ്രസ് ഉയര്‍ത്തി കഴിഞ്ഞു. മറ്റൊന്ന് സഞ്ജയ് സിംഗ് മസാനിയെ ഉപയോഗിച്ച് കിരാര്‍ വോട്ടുകള്‍ ഭിന്നിപ്പിക്കുകയാണ്. ചൗഹാന്റെ വോട്ടുബാങ്കാണ് ഇവര്‍. ഇതിലൂടെ ബിജെപി വോട്ടുകളെ ഏകീകരിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസിന് തടയാന്‍ സാധിക്കും.

English summary
madhya pradesh: congress playing soft hindutva may effect jyotiraditya scindia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X