കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ എംഎല്‍എ രാജിവെച്ചു, കോണ്‍ഗ്രസ് പൊളിയുന്നു, 26 സീറ്റുകള്‍ ഒഴിവ്, തോല്‍വിയിലേക്ക്!!

Google Oneindia Malayalam News

ഭോപ്പാല്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്നതിനിടെ മധ്യപ്രദേശില്‍ തകര്‍ന്ന് തരിപ്പണമായി കോണ്‍ഗ്രസ്. ഒരു എംഎല്‍എ കൂടി പാര്‍ട്ടി വിട്ടിരിക്കുകയാണ്. ഇവര്‍ ബിജെപിയില്‍ ചേര്‍ന്നു. ബുര്‍ഹാന്‍പൂരിലെ നേപ്പാനഗര്‍ എംഎല്‍എ സുമിത്ര ദേവി കസ്‌ദേക്കറാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഉപതിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസ് തകര്‍ന്നിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പില്‍ ഇതോടെ വിജയിക്കാനാവില്ലെന്ന് ഒരിക്കല്‍ കൂടി ഉറപ്പായിരിക്കുകയാണ്. എഐസിസിയിലെ പ്രമുഖന്‍ അരുണ്‍ യാദവിന്റെ വിഭാഗത്തിലുള്ള നേതാവാണ് സുമിത്ര ദേവി.

1

കോണ്‍ഗ്രസിനും പ്രത്യേകിച്ച് കമല്‍നാഥിനും വലിയ തിരിച്ചടിയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തിലാണ് സുമിത്ര ദേവി ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ ബാദാ മല്‍ഹേര എംഎല്‍എ പ്രദ്യുമാന്‍ സിംഗ് ലോധിയും കോണ്‍ഗ്രസില്‍ രാജിവെച്ചിരുന്നു. ഇയാളും ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്നുള്ള വിമത എംഎല്‍എമാര്‍ക്ക് 14 മന്ത്രിസ്ഥാനമാണ് ചൗഹാന്‍ നല്‍കിയത്. ഇതാണ് ബിജെപിയിലേക്ക് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പോകാന്‍ കാരണം. കമല്‍നാഥിന്റെ നിലപാടുകളും പാര്‍ട്ടി വിട്ട് പോകാന്‍ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

അതേസമയം ഉപതിരഞ്ഞെടുപ്പില്‍ ഇത്രയും സീറ്റുകളില്‍ വിജയിക്കുക കോണ്‍ഗ്രസിന് കഠിനമാണ്. കോണ്‍ഗ്രസിന്റെ അംഗബലം 90 ആയി നിയമസഭയില്‍ കുറഞ്ഞിരിക്കുകയാണ്. 7 സീറ്റുകളില്‍ വിജയിച്ചാല്‍ തന്നെ ഭരണം നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിക്കും. 24 സീറ്റുകളിലേക്ക് നിലവില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രദ്യുമാന്‍ സിംഗ് ഭാരതി നേരത്തെ തന്നെ ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇതാണ് ബിജെപിയിലേക്ക് വരാന്‍ കാരണം. ലോധി വിഭാഗം ബുന്ധേല്‍ഖണ്ഡ് മേഖലയില്‍ വലിയ സ്വാധീനം ഇവര്‍ക്കുണ്ട്.

രാജ്യത്തെ രാഷ്ട്രീയത്തെ പണം കൊടുത്ത് വിലയ്ക്ക് വാങ്ങുകയാണ് ബിജെപി. ജനാധിപത്യമോ ജനങ്ങളോ അവരോട് ഒരിക്കലും ക്ഷമിക്കില്ലെന്നും കോണ്‍ഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത പറഞ്ഞു. അതേസമയം ഇത്രയും വലിയ തുക കൊടുത്ത് എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. അതിന് പാര്‍ട്ടിക്ക് താല്‍പര്യമില്ലെന്നും ഗുപ്ത പറഞ്ഞു. ബിജെപിയിലേക്ക് ആരോപണത്തെ കൊണ്ടുവരുന്നതിന് പകരം കോണ്‍ഗ്രസ് എവിടെയാണ് വീഴ്ച്ച സംഭവിച്ചതെന്നാണ് അന്വേഷിക്കേണ്ടതെന്ന് ബിജെപി വക്താവ് രജനീഷ് അഗര്‍വാള്‍ പറഞ്ഞു. അതേസമയം കമല്‍നാഥ് പല എംഎല്‍എമാരെ കാണാന്‍ താല്‍പര്യപ്പെടാത്തതാണ് പ്രശ്‌നം വഷളാക്കുന്നതെന്നാണ് പരാതി.

English summary
madhya pradesh: congress strength down to 90 after another mla resigns and joins bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X