കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ മാറണോ? മധ്യപ്രദേശ് കോണ്‍ഗ്രസ് രണ്ട് തട്ടില്‍, വിമതര്‍ക്കെതിരെ മിണ്ടാതെ ദിഗ് വിജയ് സിംഗ്!!

Google Oneindia Malayalam News

ദില്ലി: സോണിയാ ഗാന്ധിക്കെതിരെ 23 നേതാക്കള്‍ അയച്ച കത്തില്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് രണ്ട് തട്ടില്‍. സോണിയ ഒഴിഞ്ഞു പോകണമെന്ന് ഇവര്‍ പൂര്‍ണമായും പറഞ്ഞിട്ടില്ല. പാര്‍ട്ടിയിലെ വിമതരല്ല, മാറ്റത്തിന്റെ വക്താക്കളാണ് തങ്ങളെന്നായിരുന്നു വിവേക് തന്‍കയുടെ പ്രതികരണം. കോണ്‍ഗ്രസിന്റെ മറ്റെല്ലാ യൂണിറ്റിലും കത്തയച്ചവര്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്. എന്നാല്‍ മധ്യപ്രദേശില്‍ ഈ പ്രശ്‌നമില്ല. ദിഗ് വിജയ് സിംഗ് വളരെ സൂക്ഷിച്ചാണ് കത്തിനെ കുറിച്ച് പ്രതികരിച്ചത്. ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ തന്നെ കോണ്‍ഗ്രസിനെ നയിക്കണമെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞു.

1

രാഹുല്‍ ഗാന്ധിക്കെതിരെ എതിര്‍പ്പുള്ളവര്‍ പരസ്യമായി രംഗത്ത് വന്ന് അദ്ദേഹത്തെ വെല്ലുവിളിക്കാന്‍ ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു. അദ്ദേത്തിനെതിരെ കോണ്‍ഗ്രസിലെ വര്‍ക്കിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും സിംഗ് ആവശ്യപ്പെട്ടു. അതേസമയം ഗുലാം നബി ആസാദിന്റെ വീട്ടില്‍ സീനിയര്‍ നേതാക്കള്‍ ചേര്‍ന്ന യോഗത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നാണ് ദിഗ് വിജയ് സിംഗ് പ്രതികരിച്ചത്. കത്തയച്ച നേതാക്കള്‍ വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഇക്കാര്യം ഉന്നയിക്കുന്നതായിരുന്നു നല്ലത്. കത്തെഴുത്തുന്നതും അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുന്നതും നല്ലതല്ലെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.

Recommended Video

cmsvideo
മോദിയെ പൂട്ടാൻ അവർ ഒന്നിക്കുന്നു | Oneindia Malaylaam

അതേസമയം കമല്‍നാഥും സോണിയ തുടരണമെന്നാണ് പറഞ്ഞത്. സോണിയ എല്ലാ ത്യാഗവും സഹിച്ചാണ് 2004ല്‍ കോണ്‍ഗ്രസിന് വിജയം നേടി തന്നത്. അവര്‍ക്കെതിരെ നടന്ന പ്രചാരണങ്ങളൊന്നും കോണ്‍ഗ്രസ് നേതാക്കള്‍ മറക്കാന്‍ പാടില്ല. സോണിയ അധ്യക്ഷ സ്ഥാനത്ത് ഇരുന്ന് കൊണ്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും കമല്‍നാഥ് ആവശ്യപ്പെട്ടു. കത്തയച്ചവരെ കുറിച്ച് കമല്‍നാഥ് ഒന്നും പറഞ്ഞില്ല. മൗനസമ്മതം അദ്ദേഹത്തിനുണ്ടെന്നാണ് സൂചന. മധ്യപ്രദേശിലെ നിരവധി പ്രാദേശിക നേതാക്കളും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുണ്ട്. വര്‍ക്കിംഗ് കമ്മിറ്റിയിലുണ്ടായ സംഭവങ്ങള്‍ സാധാരണ പ്രവര്‍ത്തകരെ സങ്കടപ്പെടുത്തിയെന്ന് ജബല്‍പൂര്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് യാദവ് പറഞ്ഞു.

സാധാരണ പ്രവര്‍ത്തകരെല്ലാം രാഹുലിനെയും സോണിയയെയും പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ സീനിയര്‍ നേതാക്കള്‍ എല്ലാം നിരുത്തരവാദ പ്രസ്താവനകളിലൂടെ നശിപ്പിക്കുകയാണെന്ന് ദിനേഷ് യാദവ് കുറ്റപ്പെടുത്തി. അതേസമയം മധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായി വരികയാണ്. അതാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചുള്ള വ്യത്യാസം. നിരവധി നേതാക്കളാണ് മധ്യപ്രദേശില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുല്‍ സംസ്ഥാനങ്ങളില്‍ ജനപ്രീതി വര്‍ധിപ്പിച്ച് വരുന്നു എന്ന വാദത്തെ ശരിവെക്കുന്നതാണ് ഇത്. സോണിയ മാറണമെന്ന ആവശ്യം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഇത് പരസ്യമായി പറയാന്‍ ആര്‍ക്കും ധൈര്യമില്ല.

English summary
madhya pradesh congress support sonia gandhi but more workers wants return of rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X