കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍എംപിയായ ബിജെപി നേതാവ് കോണ്‍ഗ്രസിലേക്ക്; ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും, വിമതനെ പൂട്ടും

Google Oneindia Malayalam News

ഭോപ്പാല്‍: ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അടുത്തിടെയായി കോണ്‍ഗ്രസിന് എറ്റവും വലിയ രാഷ്ട്രീയ തിരിച്ചടി നേരിടേണ്ടി വന്നത് മധ്യപ്രദേശിലാണ്. 15 വര്‍ഷത്തിന് ശേഷം തിരിച്ചു പിടിച്ച ഭരണം ഒന്നരവര്‍ഷം പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് തന്നെ കൈവിടേണ്ടി വന്നു.

Recommended Video

cmsvideo
Madhya Pradesh; congress to bring Premchand Guddu back | Oneindia Malayalam

ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 22 എംഎല്‍എമാര്‍ രാജിവെച്ചതോടെയായിരുന്നു മുഖ്യമന്ത്രി കമല്‍നാഥിന് കീഴിലുള്ള സര്‍ക്കാറിന് രാജിവെച്ചൊഴിയേണ്ടി വന്നത്. അധികം വൈകാതെ തന്നെ സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുകയും ചെയ്തു. എന്നാല്‍ വരാനിരിക്കുന്ന ഉപതരിഞ്ഞെടുപ്പോടെ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുന്നതിനുള്ള തന്ത്രമാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ മെനയുന്നത്.

ഉപതിരഞ്ഞെടുപ്പ്

ഉപതിരഞ്ഞെടുപ്പ്

രാജിവെച്ച് 22 വിമത കോണ്‍ഗ്രസ് നേതാക്കളുടേത് ഉള്‍പ്പടെ 25 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. 30 അംഗ നിയമസഭയില്‍ 25 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതിനാല്‍ 106 അംഗങ്ങളുടെ ബലത്തിലാണ് നിലവില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഭരണം നടത്തുന്നത്.

പ്രതിപക്ഷത്ത്

പ്രതിപക്ഷത്ത്

പ്രതിപക്ഷത്ത് കോണ്‍ഗ്രസ്-92, ബിഎസ്പി 2, എസ്പി-1 സ്വതന്ത്രര്‍ നാല് എന്നിങ്ങനെയാണ് അഗംബലം. 25 സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സഭയുടെ കേവല ഭൂരിപക്ഷ സംഖ്യ വീണ്ടും 116 ആവും. ഉപതിരഞ്ഞെടുപ്പില്‍ 10 സീറ്റില്‍ വിജയിച്ചാല്‍ ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിക്കും. മറിച്ചായാല്‍ ഭരണം നഷ്ടപ്പെടും.

മുന്നൊരുക്കം

മുന്നൊരുക്കം

ഇത്തരമൊരു സാഹചര്യത്തില്‍ വലിയ മുന്നൊരുക്കങ്ങളാണ് ഉപതിരഞ്ഞെടുപ്പിനായി ഇരുപാര്‍ട്ടികളും നടത്തുന്നത്. സിന്ധ്യയുടെ ശക്തികേന്ദ്രമായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലാണ് ഉപതിര‍ഞ്ഞെടുപ്പ് നടക്കുന്ന മൂന്നില്‍ രണ്ട് മേഖലകളും എന്നത് ബിജെപിക്ക് അനുകൂലഘടകമാണ്. എന്നാല്‍ 18 ലേറെ സീറ്റുകളില്‍ വിജയമുറപ്പാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്.

സിന്ധ്യയുടെ അഭാവം

സിന്ധ്യയുടെ അഭാവം

സിന്ധ്യയുടെ അഭാവത്തില്‍ പ്രാദേശിക നേതാക്കളെ മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് തന്ത്രം മെനയുന്നത്. ബിജെപിയില്‍ നിന്ന് ഒരു പ്രമുഖ നേതാവിനേയും പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കവും മുന്‍മുഖ്യമന്ത്രി ദിഗ് വിജയ് സിങ്ങിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. മുൻ എംപി പ്രേംചന്ദ് ഗുഡ്ഡുവിനെയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

ബിജെപി ടിക്കറ്റിൽ

ബിജെപി ടിക്കറ്റിൽ

സന്‍വര്‍ നിയസഭ മണ്ഡലത്തില്‍ സിലാവത്തിനെതിരെ ഗുഡ്ഡുവിനെ കളത്തിലിറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുഡ്ഡുവിന്‍റെ മകന്‍ ഉജ്ജൈനിലെ ഘാട്ടിയ നിയോജകമണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

സൂചനകള്‍

സൂചനകള്‍

മകന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ ഗുഡ്ഡു സജീവമായിരുന്നില്ല. നേരത്തെ തന്നെ ഇദ്ദേഹം കോണ്‍ഗ്രസില്‍ എത്തിയേക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മുൻ മന്ത്രി സഞ്ജൻ സിംഗ് വർമയുടെ എതിർപ്പ് കാരണം തീരുമാനം നീണ്ടുപോവുകയായിരുന്നു.

ദിഗ് വിജയ് സിങ്

ദിഗ് വിജയ് സിങ്

പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് ദിഗ് വിജയ് സിങും ഗുഡ്ഡുവും തമ്മില്‍ ചര്‍ച്ച നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണവൈറസ് പ്രതിസന്ധിയില്‍ അല്‍പം ആശ്വാസം ഉണ്ടായാല്‍ ഗുഡ്ഡു കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.

പാര്‍ട്ടി വിട്ടത്

പാര്‍ട്ടി വിട്ടത്

നേരത്തെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന ഗുഡ്ഡു ജ്യോതിരാധിത്യ സിന്ധ്യയുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു പാര്‍ട്ടി വിട്ടത്. ഉജ്ജയിനിലെ ഒരു ചടങ്ങില്‍ ഗുഡ്ഡുവിനെ വേദിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും സിന്ധ്യ പരസ്യമായി തടഞ്ഞിരുന്നു. അലോട്ടില്‍ അദ്ദേഹത്തിന്‍റെ മകന് ടിക്കറ്റ് നല്‍കുന്നതിനും സിന്ധ്യ എതിരായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഗുഡ്ഡു പാര്‍ട്ടിവിട്ടത്.

നേതാവിന്‍റെ അഭാവം

നേതാവിന്‍റെ അഭാവം

സന്‍വറില്‍ സിലാവത്തിനെ നേരിടാന്‍ പോന്ന ശക്തിയുള്ള ഒരു നേതാവിന്‍റെ അഭാവം ഇപ്പോള്‍ കോണ്‍ഗ്രസിനുണ്ട്. ഗുഡ്ഡുവിലൂടെ ഇതിന് പരിഹാരം കാണാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതോടെ മത്സരം ശക്തമായക്കേക്കും. ധർ ജില്ലയിലെ ബദ്‌നവാർ നിയോജകമണ്ഡലത്തിൽ നിന്ന് തന്റെ അടുത്ത സഹായി ബൽമുകുന്ദ് ഗൗതമിനെ രംഗത്തിറക്കാനും ദിഗ് വിജയ് സിങ് ആലോചിക്കുന്നുണ്ട്.

പ്രതിപക്ഷ നേതാവ് പദവി

പ്രതിപക്ഷ നേതാവ് പദവി

അതേസമയം, ഉപതിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി നിയമസഭയിലെ പ്രതിപക്ഷ നേതാവ് പദവിയിലേക്ക് ഗോവിന്ദ് സിങ്ങിനെ നിയമിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഗ്വാളിയർ-ചമ്പൽ മേഖലയില്‍ നിന്നുള്ള നേതാവാണ് ഗോവിന്ദ് സിങ്. ആകെ 17 മണ്ഡലങ്ങളിലാണ് ഈ മേഖലയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാല്‍ ഗോവിന്ദ് സിങ്ങിന്‍റെ നിയമനത്തിന് കൂടുതല്‍ പ്രാധാനം ഉണ്ട്.

മണ്ഡലങ്ങള്‍

മണ്ഡലങ്ങള്‍

ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം ബിജെപിയിലേക്ക് കൂടുമാറിയ 15 എംഎല്‍എമാരുടെ മണ്ഡലങ്ങളാണ് ഗ്വാളിയോര്‍-ചമ്പല്‍ ഡിവിഷനില്‍ സ്ഥിതി ചെയ്യുന്നു. ഇതിന് പുറമെ മരണപ്പെട്ട ബൻ‌വാരിലാൽ ശർമ്മയുടെ ജ്വാര, മനോഹര്‍ കാമെലിന്‍റെ അഗര്‍ മാല്‍വ എന്നീ മണ്ഡലങ്ങളും ഈ ഡിവിഷനിലാണ് വരുന്നത്. കൊറോണ പ്രതിസന്ധി രൂക്ഷമായതിനാല്‍ ഈ വര്‍ഷം അവസാനത്തോടെ മാത്രമായിരിക്കും ഉപതിരഞ്ഞെടുപ്പ് നടക്കുക.

അര്‍ണബിനെ വളഞ്ഞിട്ട് പിടിച്ച് കോണ്‍ഗ്രസ്; പണിവരുന്നത് 5 സംസ്ഥാനങ്ങളില്‍ നിന്ന്അര്‍ണബിനെ വളഞ്ഞിട്ട് പിടിച്ച് കോണ്‍ഗ്രസ്; പണിവരുന്നത് 5 സംസ്ഥാനങ്ങളില്‍ നിന്ന്

English summary
Madhya Pradesh; congress to bring Premchand Guddu back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X