കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ പുതിയ തിരഞ്ഞെടുപ്പ് പ്രചാരണം... കോണ്‍ഗ്രസ് ഗെയിം ഇങ്ങനെ, ഇന്ധനവില!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ തിഞ്ഞെടുപ്പ് വ്യത്യസ്ത രീതിയിലാക്കാന്‍ കോണ്‍ഗ്രസ്. സംസ്ഥാനത്ത് കുതിച്ചുയരുന്ന ഇന്ധ വിലയാണ് 24 മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ പ്രധാന വിഷയം. കര്‍ഷകര്‍ അടക്കം ഇന്ധന വിലയില്‍ ബുദ്ധിമുട്ടുകയാണ്. തുടര്‍ച്ചയായ 16ാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. 35 പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ലിറ്ററിന് 87.19 പൈസയാണ് സംസ്ഥാനത്ത് നിരക്ക്. ഡീസലിന് 78.35 രൂപയാണ് വില. 56 പൈസ വര്‍ധിച്ചു. ഇന്ധന വിലയുടെ നികുതി കുറയ്ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

1

നാളെ സംസ്ഥാന വ്യാപകമായി വന്‍ പ്രക്ഷോഭത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ശിവരാജ് സിംഗ് ചൗഹാനെ സമ്മര്‍ദത്തിലാക്കാനുള്ള നീക്കമാണിത്. പൊതുജനങ്ങള്‍ക്കിടയില്‍ ഇന്ധന വിലവര്‍ധനവ് വലിയ ചര്‍ച്ചയായിട്ടുണ്ട്. സര്‍ക്കാരിനെതിരെ വലിയ വികാരമാക്കി ഇതിനെ മാറ്റിയെടുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. പെട്രോളും ഡീസലും എല്ലാ രാത്രിയിലും വാങ്ങി, രാവിലെ വിറ്റാല്‍ 60 പൈസ ലാഭം നേടാം. അതുകൊണ്ട് ആത്മനിര്‍ഭരമടയാമെന്നും കോണ്‍ഗ്രസ് നേതാവ് ജിത്തു പട്വാരി പരിഹസിച്ചു. ആത്മ നിര്‍ഭര്‍ പദ്ധതിയെ കൂടി പരിഹസിച്ചായിരുന്നു മറുപടി.

Recommended Video

cmsvideo
ഇത്ര മണ്ടന്മാരായിരുന്നോ ബിജെപി നേതാക്കള്‍ | Oneindia Malayalam

സൈക്കിള്‍ ചവിട്ടി ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചവരെ ഒന്നും ഇപ്പോള്‍ കാണാനില്ലെന്നും കമല്‍നാഥ് പരിഹസിച്ചു. ജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിന് പകരം ജനങ്ങളെ ദുരിതത്തിലാക്കുകയാണ് സര്‍ക്കാരെന്നും കമല്‍നാഥ് പറഞ്ഞു. പെട്രോളിയം കമ്പനികള്‍ വില കൂട്ടുന്നതാണ് ഇതിന് കാരണമെന്ന് ബിജെപി വക്താവ് രജനീഷ് അഗര്‍വാള്‍ പറഞ്ഞു.അതേസമയം കോണ്‍ഗ്രസിന് രണ്ട് നിലപാടുകളാണ് ഉള്ളതെന്നും സ്വന്തം ഭരണത്തില്‍ ഇന്ധന വിലയില്‍ വാറ്റ് ചുമത്തിയവരാണ് കോണ്‍ഗ്രസുകാരെന്നും അഗര്‍വാള്‍ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ദേശവ്യാപകമായി ഇന്ധന വിലവര്‍ധനവിനെതിരെ പ്രക്ഷോഭം തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പ്രക്ഷോഭം. ജനങ്ങളുടെ ദുരിതം മോദി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. തുടര്‍ച്ചയായ 17ാം ദിവസമാണ് ബിജെപി വില വര്‍ധിപ്പിക്കുന്നതെന്നും, ജനങ്ങള്‍ക്ക് അവര്‍ നല്‍കിയ അപമാനത്തിന് മുകളിലാണ് ഇത് നില്‍ക്കുന്നതെന്നും വേണുഗോപാല്‍ ആരോപിച്ചു. ദീര്‍ഘകാലത്തിന് ശേഷമാണ് കോണ്‍ഗ്രസ് ഇത്തരമൊരു ദേശീയ പ്രക്ഷോഭം നടത്താന്‍ ഒരുങ്ങുന്നത്.

English summary
madhya pradesh: congress to hold protest on fuel price hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X