കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റയ്ക്ക് കളത്തിലിറങ്ങി കോണ്‍ഗ്രസ്... മധ്യപ്രദേശില്‍ കളിമാറും, ബിഎസ്പിയില്ല, മാസ്റ്റര്‍ ഗെയിം !!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നു. ഇത്തവണ ആരെയും ഒപ്പം കൂട്ടേണ്ടെന്നാണ് തീരുമാനം. അതേമസമയം കോണ്‍ഗ്രസ് മായാവതിയുടെ ബിഎസ്പിയുമായി ഇടഞ്ഞെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മറ്റ് മാര്‍ഗങ്ങള്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്. പ്രശാന്ത് കിഷോര്‍ ഈ തന്ത്രങ്ങളുടെ ഭാഗമായി കോണ്‍ഗ്രസിനെ സഹായിക്കുന്നുണ്ട്. ബീഹാറില്‍ നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ് സഖ്യത്തെ നേരത്തെ അധികാരത്തിലെത്തിച്ച മോഡലാണ് മധ്യപ്രദേശില്‍ കിഷോര്‍ പയറ്റുന്നത്. സ്ഥാനാര്‍ത്ഥികള്‍ അടക്കം അണിയറയില്‍ റെഡിയായിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ ചൂതാട്ടം

കോണ്‍ഗ്രസിന്റെ ചൂതാട്ടം

കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനാണ് ഒരുങ്ങുന്നത്. ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ ഒറ്റയ്ക്ക് പോരാടി വിജയിച്ചു എന്ന ക്രെഡിറ്റാണ് കമല്‍നാഥ് ആവശ്യപ്പെടുന്നത്. നേരത്തെ കമല്‍നാഥിനെ പിന്തുണച്ച ബിഎസ്പിയും സമാജ് വാദി പാര്‍ട്ടിയും ഇത്തവണ ഒപ്പം ചേര്‍ന്ന് മത്സരിക്കില്ല. ഇവര്‍ ഏത് നിമിഷവും കൂറുമാറാന്‍ സാധ്യതയുള്ളവരാണ്. നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണപ്പോള്‍ ഇവര്‍ ബിജെപിക്ക് പിന്തുണ നല്‍കിയിരുന്നു. ഇതാണ് കമല്‍നാഥിനെ ചൊടിപ്പിച്ചിരിക്കുന്നത്.

ബിഎസ്പിയുടെ പ്രഖ്യാപനം

ബിഎസ്പിയുടെ പ്രഖ്യാപനം

കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സരിക്കില്ലെന്ന് ആദ്യം മായാവതിയാണ് പ്രഖ്യാപിച്ചത്. 24 സീറ്റിലും ഇവര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. സഖ്യമില്ലാതെ മത്സരിക്കണമെന്ന് മായാവതി നിര്‍ദേശിച്ചതായി ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ രമാകാന്ത് പിപ്പല്‍ പറഞ്ഞു. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ ശക്തമായ പാര്‍ട്ടിയാണ് ബിഎസ്പി. ഗ്വാളിയോര്‍, ഭീണ്ഡ്, മൊറേന, ദാത്തിയ അശോക് നഗര്‍, ശിവപുരി ജില്ലകളില്‍ നിന്ന് ഇതുവരെ 13 എംഎല്‍എമാര്‍ ബിഎസ്പിക്ക് ഉണ്ടായിട്ടുണ്ട്.

മായാവതിയുടെ ചതി

മായാവതിയുടെ ചതി

മായാവതി ഇത് ആദ്യമായിട്ടല്ല പ്രതിപക്ഷത്തിന്റെ സഖ്യത്തെ പൊളിക്കുന്നത്. സോണിയാ ഗാന്ധി ഇന്ന് വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലും അവര്‍ പങ്കെടുത്തിരുന്നില്ല. നേരത്തെ പ്രിയങ്ക ഗാന്ധി അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ബസ്സുകള്‍ എത്തിച്ച് നല്‍കിയപ്പോഴും കടുത്ത എതിര്‍പ്പാണ് മായാവതി ഉന്നയിച്ചത്. ബിജെപിയെ ഒരിക്കല്‍ പോലും വിമര്‍ശിക്കാതെ, പകരം കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലേക്ക് തള്ളിയിടുന്ന മായാവതിയുമായി ഇനി സഖ്യം വേണ്ടെന്നാണ് കമല്‍നാഥിന്റെ തീരുമാനം.

അണിയറയില്‍ ചാണക്യന്‍

അണിയറയില്‍ ചാണക്യന്‍

ഉപതിരഞ്ഞെടുപ്പില്‍ സിന്ധ്യയെ പൊളിക്കാന്‍ പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ സിന്ധ്യ പാര്‍ട്ടി വിട്ടപ്പോള്‍ രാഷ്ട്രീയത്തില്‍ ഒന്നുമല്ലാത്ത ഒരാള്‍ കോണ്‍ഗ്രസ് വിട്ടെന്നായിരുന്നു കിഷോറിന്റെ പരിഹാസം. മുതിര്‍ന്ന നേതാക്കളെയാണ് 24 സീറ്റിലും മത്സരിപ്പിക്കാന്‍ പോകുന്നത്. സുര്‍ഖിയില്‍ രാഹുല്‍ ഭയ്യ മത്സരിക്കും. ഇയാള്‍ കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവായിരുന്നു. ഗോവിന്ദ് സിംഗ് രജപുത്തിനെ നേരിടാനാണ് രാഹുല്‍ ഭയ്യ എത്തുക. താക്കൂറുകളാണ് ഈ മണ്ഡലത്തില്‍ ഭൂരിഭാഗം. ഇവിടെ സിന്ധ്യക്ക് അനായാസം ജയിക്കാനാവില്ല. രാഹുല്‍ താക്കൂര്‍ വിഭാഗത്തിന്റെ മനസ്സറിഞ്ഞ നേതാവാണ്.

പോരാട്ടം കടുക്കും

പോരാട്ടം കടുക്കും

പ്രശാന്ത് കിഷോറിന്റെ ആവശ്യപ്രകാരമാണ് സീനിയര്‍ നേതാക്കളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. മണ്ഡലത്തില്‍ അറിയപ്പെടുന്നവര്‍ ഉണ്ടെങ്കില്‍ മാത്രമേ വിജയിക്കൂ എന്നാണ് വിലയിരുത്തല്‍. പ്രേംചന്ദ് ഗുഡ്ഡുവിനെ മത്സരിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. തുളസി സിലാവത്തിനെയാണ് ഗുഡ്ഡു നേരിടുക. സന്‍വീറില്‍ നിന്നുള്ള മന്ത്രിയായിരുന്നു ഗുഡ്ഡു. മുന്‍ കോണ്‍ഗ്രസ് എംപി മീനാക്ഷി നടരാജന്‍ മന്ദ്‌സോറിലെ സുവസ്ര സീറ്റില്‍ നിന്ന് മത്സരിച്ചേക്കും. ഹര്‍ദീപ് സിംഗ് ദാംഗിനെയാണ് നേരിടുക.

ട്വിസ്റ്റ് ഇങ്ങനെ

ട്വിസ്റ്റ് ഇങ്ങനെ

മീനാക്ഷി നടരാജനും ഹര്‍ദീപ് സിംഗും തമ്മില്‍ നേരത്തെ തന്നെ ശക്തമായ ബന്ധമുണ്ടായിരുന്നു. മീനാക്ഷിയുടെ വലംകൈയ്യായിട്ടാണ് ഹര്‍ദീപ് പാര്‍ട്ടിയില്‍ അറിയപ്പെടുന്നത്. അതേസമയം ഇത് അവര്‍ക്കും ഹര്‍ദീപിനും ഒരുപോലെ അഭിമാനപോരാട്ടമാണ്. പോഹ്രിയിലോ കരേരയിലോ മുന്‍ മന്ത്രി രാംനിവാസ് റാവത്തിനെയാണ് സ്ഥാനാര്‍ത്ഥിയാക്കുക. കോണ്‍ഗ്രസിന്റെ ശക്തനായ ബ്രാഹ്മണ നേതാവായ പ്രദ്യുമന്‍ സിംഗ് തോമറിനെ ഗ്വാളിയോറില്‍ മത്സരിപ്പിക്കാന്‍ കമല്‍നാഥ് ആഗ്രഹിക്കുന്നുണ്ട്. തോമര്‍ തന്നെയായിരിക്കും മത്സരിക്കുക.

ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട

ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട

കര്‍ഷകര്‍ക്ക് വായ്പാ ഇളവുകള്‍ നല്‍കിയിട്ടില്ലെന്ന ബിജെപിയുടെ വാദം തീര്‍ത്തും വ്യാജമാണെന്ന് കമല്‍നാഥ് പറഞ്ഞു. അഴിമതിയില്‍ മുങ്ങി കുളിച്ചവര്‍, എല്ലായിടത്തും അഴിമതി കാണും. കര്‍ഷകര്‍ക്ക് വായ്പ എഴുതി തള്ളിയതിന്റെ തെളിവുണ്ട്. അതിന്റെ സര്‍ട്ടിഫിക്കറ്റും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 26 ലക്ഷം കര്‍ഷകര്‍ക്കാണ് നേട്ടമുണ്ടായത്. എനിക്ക് കര്‍ഷകരെ മാത്രം കാര്യങ്ങള്‍ ബോധിപ്പിച്ചാല്‍ മതി. ബാക്കിയാരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും കമല്‍നാഥ് പറഞ്ഞു. കര്‍ഷകര്‍ക്കുള്ള രണ്ടാം വായ്പാ സഹായം ബിജെപിയാണ് തടഞ്ഞ് വെച്ചത്. അവര്‍ ആദ്യം അത് നല്‍കട്ടെയെന്നും കമല്‍നാഥ് മറുപടി നല്‍കി.

ചുട്ടമറുപടി ഇങ്ങനെ

ചുട്ടമറുപടി ഇങ്ങനെ

ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ സിന്ധ്യക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് പ്രേംചന്ദ് ഗുഡ്ഡു. എനിക്ക് എംഎല്‍എയാവാനോ എംപിയാവാനോ താല്‍പര്യമില്ല. മുമ്പ് ഈ രണ്ട് പദവിയും എനിക്ക് ലഭിച്ചിട്ടുണ്ട്. മാടമ്പികളെ തോല്‍പ്പിക്കാനാണ് തന്റെ വരവ്. ഒരുമിച്ച് നിന്ന് തുളസി സിലാവത്തിനെ ഞങ്ങള്‍ പരാജയപ്പെടുത്തും. അത് സിന്ധ്യയുടെ പരാജയമായിരിക്കുമെന്നും ഗുഡ്ഡു പറഞ്ഞു. മാടമ്പിമാരുടെ ചരിത്രം അതോടെ അവസാനിക്കുമെന്നും ഗുഡ്ഡു വ്യക്തമാക്കി.

പ്രിയങ്കയ്ക്ക് ഒരൊറ്റ വെല്ലുവിളി, ഗെയിം മാറും, സോണിയക്ക് വേണ്ടി, 3 കാര്യങ്ങള്‍ മാറും, നോട്ടമിട്ടു!!പ്രിയങ്കയ്ക്ക് ഒരൊറ്റ വെല്ലുവിളി, ഗെയിം മാറും, സോണിയക്ക് വേണ്ടി, 3 കാര്യങ്ങള്‍ മാറും, നോട്ടമിട്ടു!!

ഹോങ്കോംഗിനെ തൊട്ടാല്‍.... ട്രംപിന്റെ മുന്നറിയിപ്പ്, ശക്തമായി പ്രതികരിക്കും, ചൈനയോട് പറയുന്നത്!!ഹോങ്കോംഗിനെ തൊട്ടാല്‍.... ട്രംപിന്റെ മുന്നറിയിപ്പ്, ശക്തമായി പ്രതികരിക്കും, ചൈനയോട് പറയുന്നത്!!

English summary
congress will contest bypoll without bsp alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X