• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുലിന് കോണ്‍ഗ്രസ് വിട്ട് മറ്റ് വല്ല കക്ഷിയിലും ചേര്‍ന്നൂടേ? ബിജെപിക്കും കോണ്‍ഗ്രസിനുമുള്ള 9 ചോദ്യം

ദില്ലി: നെഹ്രു-ഗാന്ധി കുടുംബത്തിന്‍റെ ഏറ്റവും വിശ്വസ്തനായി കണക്കാക്കപ്പെട്ടിരുന്നു ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത് ദേശീയ രാഷ്ട്രീയത്തില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, അഭ്യന്തരമന്ത്രി അമിത് ഷ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് അയച്ചത്.

സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് മധ്യപ്രദേശ് നിയമസഭയിലെ 22 കോണ്‍ഗ്രസ് എംഎല്‍എമാരും രാജിവെച്ചിട്ടുണ്ട്. മാര്‍ച്ച് 12 ന് ഭോപ്പാലില്‍ വെച്ച് നടക്കുന്ന ചടങ്ങളില്‍ സിന്ധ്യയും എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നേക്കും. ഇതോടെ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാറിന്‍റെ നിലനില്‍പ്പും പ്രതിസന്ധിയിലായിരിക്കുകയാണ്. കര്‍ണാടകയ്ക്ക് പിന്നാലെ സമാനമായ നീക്കത്തിലൂടെ മധ്യപ്രദേശിലും ബിജെപി അധികാരം പിടിച്ചേക്കും. ഈ സാഹചര്യത്തില്‍ ഇരുപാര്‍ട്ടികളോടും പ്രസക്തമായ 9 ചോദ്യങ്ങളാണ് ടെലഗ്രാഫ് ഉയര്‍ത്തുന്നത്. ചോദ്യങ്ങള്‍ ഇങ്ങനെ..

ചോദ്യം 1

ചോദ്യം 1

മധ്യപ്രദേശിലേതിന് സമാനമായ രാഷ്ട്രീയ നാടകങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലും അരങ്ങേറിയത്. 17 ഭരണം പക്ഷ എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ്-ദള്‍ സംഖ്യ സര്‍ക്കാര്‍ വീണു. ഗോവയിലും മണിപൂരിലും എംഎല്‍എമാര്‍ കൂട്ടത്തോടെ കൂറുമാറുന്നത് കണ്ടു. ഈ സാഹചര്യങ്ങളെല്ലാം സൂചിപ്പിച്ചുകൊണ്ട് തന്നെ ഗോവ, ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെല്ലാം നടന്ന തിരഞ്ഞെടുപ്പ് നിര്‍ത്ഥകരവും തമാശയമായി മാറിയോ? എന്നാണ് ടെലഗ്രാഫ് ചോദിക്കുന്ന ആദ്യ ചോദ്യം.

ചോദ്യം 2,3

ചോദ്യം 2,3

കുറുമാറ്റ നിരോധന നിയമം എന്നത് പല്ലില്ലാത്ത സിംഹമായി മാറിയോ എന്ന് ടെലഗ്രാഫ് ചോദിക്കുന്നു. കര്‍ണാടകയില്‍ എംഎല്‍എമാരുടെ അയോഗ്യത സുപ്രീംകോടതി ശരിവെച്ചിരുന്നെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുാന്‍ സുപ്രീംകോടതി അനുമതി കൊടുത്തിരിന്നു. നാളത്തെ നേട്ടത്തിനായി ഇന്ന് മറുകണ്ടം ചാടുന്നു. വോട്ടര്‍മാരെ വെറും വിഡ്ഢികളായിട്ടാണോ നിങ്ങള്‍ കണക്കാക്കുന്നത്?

ചോദ്യം 4,5

ചോദ്യം 4,5

സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രാജിവെച്ച 22 എംഎല്‍എമാരുടെ രാജി മധ്യപ്രദേശ് സ്പീക്കര്‍ അംഗീകരിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നര വര്‍ഷത്തിനുള്ളില്‍ ഈ സീറ്റുകളില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ഇത്തരത്തില്‍ മറുകണ്ടം ചാടുന്നവര്‍ക്ക് നടത്തുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടി സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കേണ്ടതുണ്ടോ?

ചോദ്യം 6

ചോദ്യം 6

ജനങ്ങളെ സേവിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറയുന്നു. പഴയ ഒരു രാജകുടുംബാംഗമാണെങ്കിലും കൂടുതൽ ബുദ്ധി ഉപയോഗിച്ച് അദ്ദേഹം ജനങ്ങളെ ബഹുമാനിക്കേണ്ടതല്ലേ?

രാജവംശത്തെ പരിഹസിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. അതേസമയം സിന്ധ്യ ഒരു രാജവംശത്തിന്‍റെ ഭാഗവുമാണ്. ഇനി വല്ല ഗംഗാജലവും തലയില്‍ വീണ് അദ്ദേഹം ശുദ്ധീകരിക്കപ്പെട്ടിട്ടുണ്ടോ.

ചോദ്യം 7,8,9

ചോദ്യം 7,8,9

പ്രേരണകളേയും പ്രലോഭനങ്ങളേയും നേരിടാന്‍ കഴിയാത്ത സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുപ്പില്‍ നിര്‍ത്തിക്കൊണ്ട് ഏത് തരത്തിലുള്ള ജനപ്രതിനിധികളെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുക്കുന്നത്?

ഉന്നതമായ സ്ഥാനം വഹിക്കുന്ന നേതാക്കള്‍ പോലും ബിജെപിയിലേക്ക് പോവുന്ന അവസ്ഥയാണ് ഉള്ളതെങ്കില്‍ ബിജെപിയുമായി ഏത് തരത്തിലുള്ള പ്രത്യയശാസ്ത്രപരമായ പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്?

ട്വീറ്റുകള്‍ കൊണ്ടും ഒരു എംപി എന്ന നിലയിലും രാഹുല്‍ സന്തോഷവാനാണെങ്കില്‍ മുങ്ങുന്ന കപ്പലില്‍ നിന്നും ചാടിയിറങ്ങി വയനാട്ടിലെ തന്‍റെ വോട്ടര്‍മാരെ സേവിക്കാന്‍ കഴിയുന്ന മറ്റ് വല്ല പാര്‍ട്ടിയിലും ചേര്‍ന്നുടേ?

രോഗിയാണെന്ന് കരുതി അവരെ തഴയാമോ; പ്രവാസി മലയാളികള്‍ക്ക് തിരിച്ചെത്താനാവാത്ത പ്രശ്നം ഗുരുതരം: പിണറായി

മധ്യപ്രദേശിന് പഞ്ചാബില്‍ തിരിച്ച് പണിത് കോണ്‍ഗ്രസ്; മുതിര്‍ന്ന ബിജെപി നേതാവ് കോണ്‍ഗ്രസില്‍

English summary
madhya pradesh crisis; 9 Questions for BJP and Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X