കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിൽ കൂട്ടപൊരിച്ചൽ; മുന്നറിയിപ്പുമായി ദീപക് ജോഷി!! പാർട്ടി വിടും?അസംതൃപ്തി പുകയുന്നു

  • By Aami Madhu
Google Oneindia Malayalam News

ഭോപ്പാൽ; മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് ബിജെപി അധികാരത്തിൽ ഏറിയെങ്കിലും പാർട്ടിക്ക് ആശ്വസിക്കാൻ സമയമായിട്ടില്ല. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ലഭിച്ചാൽ മാത്രമേ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കസേര ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ.

എന്നാൽ ചൗഹാന്റേയും ബിജെപിയുടേയും മോഹത്തിന് തുടക്കത്തിലേ തന്നെ തുരങ്കം വെച്ചിരിക്കുകയാണ് ബിജെപി നേതാക്കൾ. ഉപതിരഞ്ഞെടുപ്പിൽ തങ്ങളെ തഴഞ്ഞാൽ വലിയ വിലകൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി നേതാക്കൾ രംഗത്തെത്തി. വിശദാംശങ്ങളിലേക്ക്

ബിജെപിയുടെ വാഗ്ദാനം

ബിജെപിയുടെ വാഗ്ദാനം

ജ്യോതിരാദിത്യ സിന്ധ്യയും 22 മന്ത്രിമാരും രാജിവെച്ചതോടെയാണ് മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ താഴെ വീണത്. കൂറുമാറിയെത്തിവർക്ക് മന്ത്രിസ്ഥാനവും ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കേന്ദ്രമന്ത്രി പദവും രാജ്യസഭ സീറ്റുമായിരുന്നു ബിജെപിയുടെ വാഗ്ദാനം.ആദ്യ ഘട്ട മന്ത്രിസഭ വികസനത്തിൽ സിന്ധ്യ ക്യാമ്പിൽ നിന്നുള്ള രണ്ട് പേരെ ചൗഹാൻ ഉൾപ്പെടുത്തിരുന്നു. 5 മന്ത്രിമാരുള്ള മിനി കാബിനറ്റ് ആണ് ചൗഹാൻ രൂപീകരിച്ചത്. ഇതിൽ സിന്ധ്യ പക്ഷത്തുള്ള തുള്‍സീറാം സിലാവത്ത്, ഗോവിന്ദ് സിംഗ് എന്നിവരേയാണ് മന്ത്രിമാരാക്കിയത്.

ആവശ്യവുമായി നേതാക്കൾ

ആവശ്യവുമായി നേതാക്കൾ

എന്നാൽ സിന്ധ്യ പക്ഷത്തുള്ള നേതാക്കളെ മന്ത്രിമാരാക്കാനുള്ള തിരുമാനം ബിജെപിക്കുള്ളിൽ വലിയ അതൃപ്തിക്കാണ് വഴിവെച്ചത്. ഇതോടെ രണ്ടാം ഘട്ട മന്ത്രിസഭ വികസനം ഉടൻ നടത്തണമെന്നും തങ്ങളേയും ഉൾപ്പെടുത്തണമെന്നുമാണ് ബിജെപി നേതാക്കളുടെ ആവശ്യം. സാഗർ, റേവ, ദർ,മാന്റസോർ എന്നിവിടങ്ങളിൽ നിന്നുള്ള ബിജെപി നേതാക്കൾ മന്ത്രിസ്ഥാനത്തിനായി ചരടുവലി ശക്തമാക്കിയിട്ടുണ്ട്.

ബിജെപിക്ക് തലവേദന

ബിജെപിക്ക് തലവേദന

കഴിഞ്ഞ ചൗഹാൻ മന്ത്രിസഭയിൽ ഉണ്ടായിരുന്ന നേതാക്കളും സീറ്റിനായി രംഗത്തുണ്ട്. അതിനിടെ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലും തങ്ങളെ മത്സരിപ്പിക്കണമെന്നാണ് ബിജെപി നേതാക്കൾ ആവശ്യപ്പെടുന്നത്. ഇത് ബിജെപി നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്.

ഉപതിരഞ്ഞെടുപ്പ്

ഉപതിരഞ്ഞെടുപ്പ്

രാജിവെച്ച കോണ്‍ഗ്രസ് വിമതര്‍ 22 കോൺഗ്രസ് വിമതർ, കോണ്‍ഗ്രസിന്‍റെയും ബിജെപിയുടേയും ഒരോ അംഗങ്ങളുടെ മരണം, രാജിവെച്ച ബിജെപി അഗം എന്നിങ്ങനെ 25 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്. 22 ഇടത്തും തങ്ങൾക്ക് തന്നെ മത്സരിക്കണമെന്നാണ് സിന്ധ്യ നേരത്തേ തന്നെ നേതൃത്വത്തോട് ആവശ്യപ്പെട്ടത്.

മുന്നറിയിപ്പുമായി നേതാവ്

മുന്നറിയിപ്പുമായി നേതാവ്

എന്നാൽ ഇത് എളുപ്പമാകില്ല. ഇവരെ മത്സരിപ്പിച്ചാൽ രാഷ്ട്രീയ അട്ടിമറി തന്നെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ മന്ത്രിയും കൈലാഷ് ജോഷിയുടെ മകനുമായ ദീപക് ജോഷി. പാർട്ടി തഴയുകയാണെങ്കിൽ മറ്റ് വഴികൾ തേടുമെന്ന് ദീപക് വ്യക്തമാക്കി.

സാധ്യതകൾ വേറെയുണ്ട്

സാധ്യതകൾ വേറെയുണ്ട്

മൂന്ന് തവണ എംഎൽഎ ആയ വ്യക്തിയാണ് ദീപക് ജോഷി. ഇപ്പോൾ താൻ പാർട്ടിക്ക് ഒപ്പമാണ്. എന്നാൽ എന്റെ മുൻപിൽ നിരവധി സാധ്യതകൾ ഉണ്ട്. ഈ രീതിയിലാണ് രാഷ്ട്രീയ സാഹചര്യങ്ങൾ നീങ്ങുന്നതെങ്കിൽ ആവശ്യം വന്നാൽ അക്കാര്യങ്ങൾ പരിഗണിക്കും, ദീപക് പറഞ്ഞു.

ബിജെപിയിലെത്തി

ബിജെപിയിലെത്തി

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുൽ ഹട്പിപാലയ മണ്ഡലത്തിൽ നിന്നാണ് ദീപക് ജോഷി മത്സരിച്ചത്.സിന്ധ്യ പക്ഷത്തെ മനോജ് ചൗധരിയോടാണ് ദീപക് പരാജയപ്പെട്ടത്. 23,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ചൗധരിയുടെ വിജയം. നിലവിൽ സിന്ധ്യയ്ക്കൊപ്പം ചൗധരിയും ബിജെപിയിലെത്തി. അതുകൊണ്ട് തന്നെ ഹട്പി പാലയയിൽ മത്സരിക്കണമെന്നാണ് മനോജ് ചൗധരിയുടെ ആവശ്യം.

വിജയിക്കുമോ?

വിജയിക്കുമോ?

അതേസമയം ഇത് തന്റെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കുമെന്നാണ് ദീപക് ജോഷിയുടെ ഭയം. ദീപക് ജോഷി മാത്രമല്ല പല മുതിർന്ന ബിജെപി നേതാക്കളും ഇതേ ആശങ്ക പങ്കുവെയ്ക്കുന്നുണ്ട്.
22 പേർക്കും തങ്ങൾ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയാൽ എല്ലാ വിമത നേതാക്കളും വിജയിക്കുമോയെന്നാണ് ബിജെപി നേതാക്കൾ ഉന്നയിക്കുന്ന ചോദ്യം.

വോട്ട് തേടുമോ?

വോട്ട് തേടുമോ?

വിമതരിൽ ചിലർ തങ്ങളുടെ മുതിർന്ന നേതാക്കളെ 2018 ൽ പരാജയപ്പെടുത്തിയിരുന്നു. ഈ മുതിർന്ന നേതാക്കൾ വിമതർക്ക് വേണ്ടി അവരുടെ മണ്ഡലത്തിൽ വോട്ട് തേടുമെന്ന് കരുതുന്നുണ്ടോയെന്നും നേതാക്കൾ ചോദിക്കുന്നു. ബിജെപി നേതാക്കളെ മത്സരിപ്പിച്ചാൽ വിമതർ ബിജെപി നേതാക്കൾക്കെതിരെ രംഗത്തെത്തുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്നും ഇവർ പറയുന്നു.

ശത്രുവായി പ്രഖ്യാപിച്ചു

ശത്രുവായി പ്രഖ്യാപിച്ചു

2018 ലെ തെരഞ്ഞെടുപ്പിൽ ബിജെപി മുതിർന്ന നേതാക്കളായ രുസ്തം സിംഗ്, ലാൽ സിംഗ് ആര്യ, ജയ്ഭാൻ സിംഗ് പവയ്യ, രാംലാൽ റൗത്തൽ, രാകേഷ് ശുക്ല എന്നിവരെ ജ്യോതിരാദിത്യയുടെ വിശ്വസ്തർ പരാജയപ്പെടുത്തിയിരുന്നു. ഇവരിൽ പവയ്യ ജ്യോതിരാദിത്യയുടേയും അദ്ദേഹത്തിന്റെ പിതാവ് പരേതനായ മാധവറാവു സിന്ധ്യയേയും മാത്രമല്ല, മുഴുവൻ ഗ്വാളിയോർ രാജകുടുംബത്തെയും ശത്രുവായി പ്രഖ്യാപിച്ച നേതാവാണ്. അത്തരത്തിൽ സിന്ധ്യയെ ശത്രുവായി പ്രഖ്യാപിച്ച മറ്റ് ബിജെപി നേതാക്കളും ഉണ്ട്.

പ്രതീക്ഷയോടെ കോൺഗ്രസ്

പ്രതീക്ഷയോടെ കോൺഗ്രസ്

അതേസമയം ബിജെപിയിലെ ഈ പടലപിണക്കങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയാണ് കോൺഗ്രസ്. രണ്ടാം മന്ത്രിസഭ വികസനവും ഉപതിരഞ്ഞെടുപ്പും ബിജെപിയിൽ നിന്ന് കൂടുതൽ കൂടുമാറ്റങ്ങൾക്ക് വഴിവെയ്ക്കുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. ഇതുവഴി വീണ്ടും മധ്യപ്രദേശിൽ അധികാരം പിടിക്കാമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്.

കിടിലൻ നീക്കവുമായി കോൺഗ്രസ്; ഏക്നാഥ് ഗാഡ്സെയെ പാർട്ടിയിലേക്ക് ക്ഷണിച്ചു, വമ്പൻ ഓഫർ, ഞെട്ടി ബിജെപികിടിലൻ നീക്കവുമായി കോൺഗ്രസ്; ഏക്നാഥ് ഗാഡ്സെയെ പാർട്ടിയിലേക്ക് ക്ഷണിച്ചു, വമ്പൻ ഓഫർ, ഞെട്ടി ബിജെപി

എല്ലാവർക്കും 15 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ച അതേ പേനയാവല്ലേ; മോദിയുടെ പ്രഖ്യാപനത്തിൽ കോൺഗ്രസ്എല്ലാവർക്കും 15 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ച അതേ പേനയാവല്ലേ; മോദിയുടെ പ്രഖ്യാപനത്തിൽ കോൺഗ്രസ്

English summary
madhya pradesh; Deepak joshi about his future plan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X