കൂറുമാറ്റം ഭയന്ന് കോണ്‍ഗ്രസ്; വോട്ടെണ്ണലിന് മുന്‍പെ സ്ഥാനാര്‍ത്ഥികളുമായി യോഗം
ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുമായി യോഗം ചേരാന്‍ പി സി സി അധ്യക്ഷന്‍ കമല്‍നാഥ്. സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് പല അഭിപ്രായ സര്‍വേകളും പ്രവചിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂറുമാറ്റം ഒഴിവാക്കുന്നതിന് വേണ്ടിയാണ് സ്ഥാനാര്‍ത്ഥികളേയും നിലവിലെ എം എല്‍ എമാരേയും കൂട്ടി യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഞായറാഴ്ചയായിരിക്കും യോഗം ചേരുക. വോട്ടെണ്ണല്‍ സംബന്ധിച്ച് ആവശ്യമായ സാങ്കേതിക വിവരങ്ങള്‍ നല്കുന്ന പോളിംഗ് ഏജന്റുമാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കുമായി പാര്‍ട്ടി അന്നേ ദിവസം പരിശീലന സെഷനും ക്രമീകരിച്ചിട്ടുണ്ട്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. മധ്യപ്രദേശിനൊപ്പം രാജസ്ഥാന്, ഛത്തീസ്ഗഝ്, മിസോറാം, തെലങ്കാന സംസ്ഥാനങ്ങളിലും അന്നാണ് വോട്ടെണ്ണല്‍ നടക്കുക.

സ്ഥാനാര്‍ത്ഥികളും പോളിംഗ് ഏജന്റുമാരും പങ്കെടുക്കുന്ന യോഗം ഈ ഢായറാഴ്ച വിളിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുമുള്ള രാജീവ് സിംഗ് ഫ്രീ പ്രസ് ജേര്‍ണലിനോട് പറഞ്ഞു. വോട്ടെണ്ണലിന്റെ സാങ്കേതിക വശത്തെക്കുറിച്ച് പരിശീലനം നല്‍കാനാണ് യോഗം എന്നാണ് പാര്‍ട്ടി ഇത് സംബന്ധിച്ച് നല്കുന്ന വിശദീകരണം. എന്നാല്‍ കൂറുമാറ്റം അടക്കമുള്ള വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 230 അംഗ നിയമസഭയില്‍ 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ 114 സീറ്റ് ലഭിച്ച കോണ്‍ഗ്രസ് ബി എസ് പിയുടേയും എസ് പിയുടേയും സ്വതന്ത്രുടേയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. തുടര്‍ഭരണം പ്രതീക്ഷിച്ചെത്തിയ ബി ജെ പിക്ക് 109 സീറ്റാണ് ലഭിച്ചിരുന്നത്.
എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികകാലം നീണ്ടുനിന്നില്ല. 2020 ല്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ 19 കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിയിലേക്ക് കൂറുമാറിയത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തകര്‍ച്ചയിലേക്ക് നയിച്ചു. പിന്നീട് ഏതാനും എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസ് വിട്ടതോടെ സംസ്ഥാനത്തെ 28 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നു. അതും ബി ജെ പിക്ക് അനുകൂലമായിരുന്നു.
ഇതോടെ വീണ്ടും ബി ജെ പി തന്നെ അധികാരത്തിലെത്തി. ഈ സാഹചര്യത്തിലാണ് ഇത്തവണ വോട്ടെണ്ണലിന് മുന്‍പ് തന്നെ മുന്‍കരുതല്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കമല്‍നാഥും പാര്‍ട്ടിയുടെ മറ്റ് ഉന്നത നേതാക്കളും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കൂറുമാറാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തും. യോഗത്തില്‍ അത്തരം സ്ഥാനാര്‍ത്ഥികളുടെ ഉപദേശകരും സന്നിഹിതരായിരിക്കും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications