പാര്‍ട്ടിയിലാകെ കാലുവാരല്‍, പ്രചാരണത്തിന്റെ മുഖം മോദി; മധ്യപ്രദേശില്‍ തന്ത്രങ്ങളൊഴിഞ്ഞ് ബിജെപി
ഭോപ്പാല്‍: മധ്യപ്രദേശില്‍ പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീണ്ടിട്ടും കെട്ടുറപ്പില്ലാതെ ബിജെപി. 2018ന് സമാനമായ മത്സരമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത്. പക്ഷേ ബിജെപിക്കുള്ളില്‍ വിമത ഭീഷണി ശക്തമാണ്. അതുപോലെ കാലുവാരലും. ബിജെപി ഇതിനോടകം 35 നേതാക്കളെയാണ് വിമത ഭീഷണി കാരണം പുറത്താക്കിയത്. ഇരുപത് വര്‍ഷത്തെ ഭരണവിരുദ്ധ വികാരം മധ്യപ്രദേശില്‍ ബിജെപി നേരിടുന്നുണ്ട്.
ഒരേ ആളുകള്‍ക്ക് തന്നെ ടിക്കറ്റ് നല്‍കുന്നത് കൊണ്ടുള്ള പ്രശ്നങ്ങള്‍ വേറെയുണ്ട്. ബിജെപിക്ക് ആകെയുള്ള ആശ്വാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം മാത്രമാണ്. ജയിക്കാനുള്ള പ്ലാനുകളൊന്നും നിലവില്‍ ബിജെപിയുടെ കൈയ്യില്‍ ഇല്ല. നിലവില്‍ ബിജെപിയുടെ കേന്ദ്ര നേതൃത്വവും, കമല്‍നാഥും തമ്മിലുള്ള പോരാട്ടമാക്കി മാറ്റിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം. ഇത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ അഴിമതിയില്‍ മുങ്ങി നില്ക്കുന്ന ബിജെപിയില്‍ സീറ്റ് നേടുക മാത്രമാണ് പലരുടെയും ലക്ഷ്യം. 36ലധികം വിമതരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 35 പേരെ മാത്രമാണ് പുറത്താക്കിയത്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ നന്ദകുമാര്‍ സിംഗ് ചൗഹാന്റെ മകന് ഹര്ഷവര്ധന് അടക്കം പുറത്താക്കിയവരിലുണ്ട്. നന്ദകുമാര്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി വളരെ അടുപ്പമുള്ളയാളാണ്.
കമല്‍നാഥിനെതിരെ ബിജെപിയില്‍ നിന്ന് ഒരു നേതാവിനെയും ഉയര്‍ത്തി കാണിക്കുന്നില്ല എന്നതാണ് അമ്പരപ്പിക്കുന്നതാണ്. ഇതില്‍ തന്നെ പാതി മത്സരം ബിജെപി തോറ്റിരിക്കുകയാണ്. കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇല്ലെന്ന് പറഞ്ഞ് മുമ്പ് ശിവരാജ് സിംഗ് ചൗഹാന് പരിഹസിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ അതേ അവസ്ഥ ചൗഹാന് വന്നിരിക്കുകയാണ്. ശിവരാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രിയായി കാണിച്ചില്ലെങ്കില്‍ ബിജെപിക്ക് കുറഞ്ഞ സീറ്റേ കിട്ടൂ എന്ന ധാരണ സംസ്ഥാനത്തുണ്ട്. ഒരു സര്‍വേയിലും ബിജെപി ലീഡ് ചെയ്യുന്നില്ല.
നിലവില്‍ കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യം മുതലെടുത്ത് വിജയിക്കാന്‍ മാത്രമാണ് ബിജെപിയുടെ ശ്രമം. പക്ഷേ ഇത് വിലപ്പോവില്ല. കാരണം ഭരണവിരുദ്ധ വികാരം ഇതിന് മുകളിലാണ്. ചൗഹാന് മാത്രമല്ല, സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മയും, ജ്യോതിരാദിത്യ സിന്ധ്യയും സംസ്ഥാന രാഷ്ട്രീയത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. പല സീനിയര്‍ മന്ത്രിമാര്‍ക്കും സ്വന്തം മണ്ഡലത്തിന് അപ്പുറത്തേക്ക് പ്രചാരണം നടത്താനാവാത്ത അവസ്ഥയിലാണ്. അത്രയ്ക്കധികം ഭരണവിരുദ്ധ വികാരം ഇവര്‍ മണ്ഡലങ്ങളില്‍ നേരിടുന്നുണ്ട്.
ബിജെപി കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളെ ഉയര്‍ത്തി കാണിച്ചാണ് പ്രചാരണം നടത്തുന്നത്. എന്നാല്‍ ശിവരാജ് സിംഗ് സര്‍ക്കാരിനെ കടന്നാക്രമിച്ചുള്ള കോണ്‍ഗ്രസ് പ്രചാരണം ഇവിടെയും ബിജെപിയെ വീഴ്ത്തിയിരിക്കുകയാണ്. ലാഡ്ലി ബെഹ്ന പദ്ധതിയല്ലാതെ, ചൗഹാന് സര്‍ക്കാരിന്റെ നേട്ടങ്ങളോ, പദ്ധതികളെയോ, ജയിച്ചാല്‍ എന്തെല്ലാം നടപ്പാക്കുമെന്നോ ബിജെപിക്ക് പറയാനില്ല. വേറെയും പ്രശ്നങ്ങള്‍ പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. ജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് മോദിക്കും, തോറ്റാല്‍ ശിവരാജ് സിംഗ് ചൗഹാനും, വിഡി ചൗഹാനും അതിന്റെ ഉത്തരവാദിത്തം ഏല്‍ക്കേണ്ടി വരികയും ചെയ്യേണ്ടി വരുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
അതൃപ്തി വന്‍ നേതാക്കളുടെ കുടുംബത്തില്‍ അടക്കം പ്രകടമാണ് ബിജെപിയുടെ മുദ്രാവാക്യത്തിലോ, പ്രചാരണ വാക്യങ്ങളിലോ ഒന്നും പുതുമയില്ല. ഫിര്‍ ഇസ് ബാര്‍ ബജാപ സര്‍ക്കാര്‍ എന്നാണ് അവരുടെ പ്രചാരണ വാക്യം. കോണ്‍ഗ്രസ് വരും, സമൃദ്ധിയും സന്തോഷവും കൊണ്ടുവരും എന്നാണ് കോണ്‍ഗ്രസ് മുദ്രാവാക്യം. ഇത് യുവാക്കള്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇതെല്ലാം ബിജെപിക്ക് പ്രതികൂല ഘടകങ്ങളാണ്. ചൗഹാന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ഈ തെരഞ്ഞടുപ്പോടെ ഉറപ്പാണ്.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications