25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്, ഐപിഎല്‍ ടീം..: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനം
ഭോപ്പാല്‍: മധ്യപ്രദേശ് തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കമല്‍നാഥ് ആണ് പ്രകടന പത്രിക പുറത്തിറക്കിയത്. 106 പേജുള്ള പ്രകടന പത്രികയില്‍ 59 വാഗ്ദാനങ്ങള്‍ ആണ് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ നടപ്പാക്കും എന്ന് ഉറപ്പ് നല്‍കുന്നത്. സംസ്ഥാനത്തെ എല്ലാ പൗരന്മാര്ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും എന്നതാണ് പ്രകടന പത്രികയിലെ പ്രധാന ആകര്‍ഷണം.
കൂടാതെ ഒ ബി സിക്കാര്‍ക്ക് 27 ശതമാനം സംവരണം, ഐ പി എല്ലിന് സംസ്ഥാനത്ത് നിന്ന് ടീം എന്നിവും വാഗ്ദാനങ്ങളിലുണ്ട്. കര്‍ഷകര്‍, സ്ത്രീകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും പരിഗണിച്ച് കൊണ്ടാണ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍. എല്ലാവര്ക്കും 10 ലക്ഷം രൂപയുടെ അപകട പരിരക്ഷയും തങ്ങള്‍ നല്‍കുമെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് കമല്‍ നാഥ് പറഞ്ഞു.

രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ സഹായം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 500 രൂപയ്ക്ക് എല്‍ പി ജി സിലിണ്ടറുകള്‍ നല്‍കുമെന്നും സ്കൂള്‍ വിദ്യാഭ്യാസം സൗജന്യമാക്കുമെന്നും പഴയ പെന്ഷന് പദ്ധതി നടപ്പാക്കുമെന്നും പ്രകടന പത്രികയിലുണ്ട്. യുവാക്കള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് തൊഴിലില്ലായ്മ വേതനമായി 1500 രൂപ മുതല്‍ 3000 രൂപ വരെ നല്‍കുമെന്നും കമല്‍നാഥ് വാഗ്ദാനം ചെയ്തു.
പ്രകടന പത്രികയ്ക്കായി 9000 ത്തില്‍ അധികം നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ അയച്ച് തന്നിരുന്നു എന്ന് കമല്‍ നാഥ് പറഞ്ഞു. മധ്യപ്രദേശില്‍ ജാതി സെന്‍സസ് നടത്തും എന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. കമല്‍നാഥും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാലയും ചേര്‍ന്ന് ഭോപ്പാലിലെ രവീന്ദ്ര ഭവനില്‍ വെച്ചാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
100 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും പ്രകടന പത്രികയില്‍ ഉണ്ട്. കഴിഞ്ഞയാഴ്ച നടന്ന ഒരു റാലിയില്‍ പ്രിയങ്ക ഗാന്ധി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചിരുന്നു, ഇത് പ്രകാരം 1 മുതല്‍ 8 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 500 രൂപയും 9, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപയും 11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 1,500 രൂപയും നല്‍കും.
230 അംഗ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 17നാണ് നടക്കുക. ഡിസംബര്‍ 3 ന് വോട്ടെണ്ണും. 144 സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. കമല്‍നാഥ് അടക്കമുള്ള പ്രമുഖര്‍ ആദ്യ പട്ടികയില്‍ തന്നെ ഇടം പിടിച്ചിട്ടുണ്ട്.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications