കന്നി വോട്ടര്‍മാര്‍ പണി തരുമോ? ബിജെപിക്ക് ആശങ്കകള്‍ നിരവധി, കോണ്‍ഗ്രസിനും ശുഭസൂചനയില്ല
ഭോപ്പാല്‍: മധ്യപ്രദേശില്‍ നാളെ വോട്ടെടുപ്പ് നടക്കുകയാണ്. എന്നാല്‍ പ്രധാന കക്ഷികളാണ് കോണ്‍ഗ്രസും ബിജെപിയും പൂര്‍ണമായ ആത്മവിശ്വാസത്തിലാണെന്ന് പറയാന്‍ സാധിക്കില്ല. ഇത്തവണ പ്രധാന പ്രശ്നം കന്നി വോട്ടര്‍മാരുടെ വരവാണ്. 22 ലക്ഷം കന്നി വോട്ടര്‍മാര്‍ ഇത്തവണ വോട്ട് ചെയ്യാനെത്തും. സംസ്ഥാനത്ത് 39 ലക്ഷം തൊഴില്‍രഹിതരായ യുവാക്കള്‍ ഉണ്ടെന്നാണ് രജിസ്ട്രേഷന് പ്രകാരമുള്ള കണക്ക്.
മികച്ച തൊഴില്‍ അവസരം ഇത്തവണ തെരഞ്ഞെടുപ്പില്‍ നിറഞ്ഞ് നിന്ന വിഷയമാണ്. ഇതുകൊണ്ട് ഭയക്കേണ്ടത് ബിജെപിയാണ്. യുവാക്കള്‍ക്കിടയില്‍ ബിജെപിയോട് കടുത്ത ഭരണവിരുദ്ധ വികാരമുണ്ട്. അതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം മറികടക്കുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്.

അതേസമയം മധ്യപ്രദേശിലെ മൊത്തം വോട്ടുബാങ്കിന്റെ നാല് ശതമാനം മാത്രമേ കന്നി വോട്ടര്‍മാര്‍ വരൂ. എന്നാല്‍ സംസ്ഥാനത്തിന്റെ വോട്ടുബാങ്കിനെ ഇവ സ്വാധീനിക്കുന്നുണ്ട്. ഏത് കക്ഷിയെയും വീഴ്ത്താനും ഇവര്‍ക്ക് സാധിക്കും. തൊഴിലാണ് ഇവര്‍ക്കിടയിലെ പ്രധാന കാരണം. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസും അവരുടെ പ്രകടനപത്രികയില്‍ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഒരു കുടുംബത്തിന് ഒരു ജോലി എന്ന നിലയിലാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ പരിശോധിക്കുമ്പോള്‍ എല്ലാം പൊള്ളയാണെന്ന് മനസ്സിലാവും. കണക്കുകള്‍ എല്ലാം ശിവരാജ് സിംഗ് ചൗഹാന് എതിരാണ്.ബിജെപി സര്‍ക്കാരിന് കീഴില്‍ 39 ലക്ഷം തൊഴില്‍രഹിതരുണ്ട് മധ്യപ്രദേശില്‍. ഇത് തിരിച്ചുവരവിന് സഹായിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു.
നരേന്ദ്ര മോദിയുടെ പ്രചാരണം ഗുണം ചെയ്തുവെന്ന് ചില ബിജെപി നേതാക്കള്‍ പറയുന്നു. എന്നാല്‍ മോദിക്ക് നികത്താന്‍ സാധിക്കുന്നതിലും വലിയ പ്രശ്നങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുണ്ട്. യുവ വോട്ടര്‍മാര്‍ക്ക് വേറെയും മുന്‍ഗണനകളുണ്ട്. സ്ത്രീസുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, അഴിമതി രഹിത ഭരണം എന്നിവയാണ് യുവാക്കള്‍ മുന്നോട്ട് വെക്കുന്നത്. അതെല്ലാം കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
2018ല്‍ കോണ്‍ഗ്രസിന് ആകെ ബിജെപിയേക്കാള്‍ അഞ്ച് സീറ്റ് കൂടുതലാണ് ലഭിച്ചത്. എന്നാല്‍ ബിജെപിയുടെ വോട്ട് ശതമാനം കോണ്‍ഗ്രസിനേക്കാള്‍ മുന്നിലായിരുന്നു. ഇത്തവണയും ഇഞ്ചോടിഞ്ച് പോളിംഗാണ് നടക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ നാല് ശതമാനം വരുന്ന കന്നി വോട്ടര്‍മാര്‍ നിര്‍ണായക ശക്തിയാവും.
ഇവരുടെ വോട്ടുകള്‍ സംസ്ഥാനം ആര് ഭരിക്കുമെന്ന കാര്യം തീരുമാനിക്കും. സംസ്ഥാനത്ത് ബിജെപി ആകെ പ്രതിരോധത്തിലാണ്. നിരവധി ഒഴിവുകള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉണ്ടായിട്ടും അത് നികത്താന്‍ ബിജെപി സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഈ ദൗര്‍ബല്യം കോണ്‍ഗ്രസിന് എളുപ്പത്തില്‍ മുതലെടുക്കാന്‍ സാധിച്ചിട്ടുണ്ട്.
-
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു











Click it and Unblock the Notifications