മധ്യപ്രദേശ് ഉറപ്പിച്ചെങ്കില്‍ പ്രതീക്ഷ തെറ്റും, കോണ്‍ഗ്രസിന് ശരിയാവാനുണ്ട് കാര്യങ്ങള്‍
ഭോപ്പാല്‍: കോണ്‍ഗ്രസ് മധ്യപ്രദേശില്‍ ഭരണം ഉറപ്പിച്ചെന്ന് കരുതുന്നുണ്ടെങ്കില്‍ വരാനിരിക്കുന്നത് പ്രശ്‌നങ്ങള്‍. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കടുത്ത മത്സരമാണ് സംസ്ഥാന നടക്കുന്നത്. സര്‍വേകളില്‍ എല്ലാം കോണ്‍ഗ്രസ് മുന്നിലാണ്. ഇത്തവണ വന്‍ ഭൂരിപക്ഷത്തോടെ തന്നെ അധികാരം പിടിക്കാമെന്ന പ്രതീക്ഷയില്‍ നില്‍ക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട ശേഷം സംസ്ഥാന രാഷ്ട്രീയം കലങ്ങി മറിച്ചതാണ്.
ബിജെപി ഗ്വാളിയോറില്‍ മേഖലയില്‍ ആധിപത്യം പുലര്‍ത്താനും തുടങ്ങിയിട്ടുണ്ട്. എബിപി-സി വോട്ടര്‍ സര്‍വേയിലും മുന്‍തൂക്കം കോണ്‍ഗ്രസിനുണ്ട്. താഴേ തട്ടില്‍ നിന്ന് കോണ്‍ഗ്രസ് പ്രചാരണം നടത്തിയാല്‍ മാത്രമേ തിരിച്ചടി വരാനുള്ളത് എന്തൊക്കെയായിരിക്കുമെന്ന് മനസ്സിലാക്കാന്‍ സാധിക്കൂ. കോണ്‍ഗ്രസിനെ വീഴ്ത്താന്‍ പോകുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

മുന്നോക്ക വിഭാഗം കൈവിടുമോ?
കോണ്‍ഗ്രസ് എപ്പോഴും പിന്നോക്ക വിഭാഗം, കര്‍ഷക അനുകൂല പാര്‍ട്ടിയായിട്ടാണ് കാണുന്നത്. ഒരിക്കലും മുന്നോക്ക വിഭാഗത്തിന്റെ വോട്ടിനായി ശ്രമിക്കാറില്ല. പക്ഷേ ആ കാലം കഴിഞ്ഞു. ഇനി മുന്നോക്ക വോട്ടര്‍മാരില്ലാതെ പിടിച്ച് നില്‍ക്കാനാവില്ല. മധ്യപ്രദേശില്‍ മുന്നോക്ക വിഭാഗത്തിന്റെ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടാന്‍ സാധ്യത കുറവാണ്.
മുന്നോക്ക വിഭാഗത്തില്‍ കോണ്‍ഗ്രസ് സാന്നിധ്യം അനുദിനം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. 200ല്‍ 45 ശതമാനം മുന്നോക്ക വിഭാഗം ബിജെപിക്ക് വോട്ട് ചെയ്തിരുന്നു. 19 ശതമാനം പേര്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ പിന്തുണച്ചത്. 2013ല്‍ ബിജെപിയുടേത് 59 ശതമാനമായി ഉയര്‍ന്നു. കോണ്‍ഗ്രസിന്റേത് 24 ശതമാനമായി. 2018ല്‍ 58 ശതമാനം ബിജെപിക്കൊപ്പം നിന്നു. കോണ്‍ഗ്രസിന്റേത് 33 ശതമാനമായിരുന്നു.
പിന്നോക്ക വിഭാഗത്തെ അമിതമായി ആശ്രയിക്കുന്നു
കോണ്‍ഗ്രസിന്റെ അടുത്ത പ്രശ്‌നം ഒബിസി, എസ്‌സി-എസ്ടി വിഭാഗങ്ങളെ കൂടുതലായി ആശ്രയിക്കുന്നതാണ്. അമിതമാണ് ഇതെന്ന് പറയാം. ഇത് കോണ്‍ഗ്രസിന്റെ മാത്രം കുത്തകയല്ല എന്നതാണ് ഏറ്റവും കാര്യം. ബിജെപി 2008ല്‍ 41 ശതമാനം ഒബിസി വോട്ടുകള്‍ നേടിയിട്ടുണ്ട്. കോണ്‍ഗ്രസിന് കിട്ടിയത് ആകെ 27 ശതമാനമാണ്. 2013ല്‍ ബിജെപിയുടേത് 44 ശതമാനമായി ഉയര്‍ന്നു.
കോണ്‍ഗ്രസിനും 35 ശതമാനമായി അത് ഉയര്‍ന്നു. 2018ല്‍ ബിജെപിക്ക് 48 ശതമാനം ഒബിസി വോട്ടുകള്‍ ലഭിച്ചത്. കോണ്‍ഗ്രസിന് 41 ശതമാനമായും വോട്ട് ഉയര്‍ന്നു. ഒബിസി വോട്ടുകളെ വിശ്വസിച്ചിരുന്നാല്‍ കോണ്‍ഗ്രസ് നിരാശരാവേണ്ടി വരും. എസ്‌സി-എസ്ടി വോട്ടുകളില്‍ കോണ്‍ഗ്രസിന് ആധിപത്യമുണ്ട്.
2018ല്‍ 49 ശതമാനം വോട്ടര്‍മാര്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പിന്തുണച്ചു. ബിജെപിക്ക് ഇത് 33 ശതമാനമായിരുന്നു. പട്ടിക വര്‍ഗ വിഭാഗത്തില്‍ 40 ശതമാനം പേര്‍ കോണ്‍ഗ്രസിനൊപ്പവും, ബിജെപിക്കൊപ്പം മുപ്പത് ശതമാനവുമായിരുന്നു.
തമ്മിലടി കൊണ്ട് രക്ഷയില്ല
മധ്യപ്രദേശ് കോണ്‍ഗ്രസില്‍ തമ്മിലടി കൊണ്ട് രക്ഷയില്ല എന്ന് തന്നെ പറയാം. കാലങ്ങളായി കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നകറ്റുന്നത് ഇക്കാര്യങ്ങളാണ്. കമല്‍നാഥും, ദിഗ് വിജയ് സിംഗും തമ്മിലാണ് പ്രശ്‌നങ്ങള്‍. ഇവരുടെ രണ്ട് വിഭാഗങ്ങളാണ് മധ്യപ്രദേശില്‍ ശക്തം. കൃത്യമായൊരു പ്രത്യയശാസ്ത്ത്രിന്റെ കുറും കോണ്‍ഗ്രസിനുണ്ട്.
അതാണ് തമ്മിലടിക്ക് പ്രധാന കാരണം. പ്രവര്‍ത്തനത്തെ പൂര്‍ണമായും ബാധിക്കുന്നത് ഈ തമ്മിലടിയാണ്. ഇത്തവണയും അതില്‍ നിന്ന് വ്യത്യസ്തമല്ല. ഈ ഒരു കാരണം മാത്രം മതി കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍.












Click it and Unblock the Notifications