'വോട്ടിന് വേണ്ടിയല്ല', ഇനി വരാനിരിക്കുന്നത് ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള പോരാട്ടമാണെന്ന് സ്മൃതി ഇറാനി
ഭോപ്പാല്‍: വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വോട്ടിന് വേണ്ടിയുള്ള പോരാട്ടമല്ലെന്നും ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള പോരാട്ടമാണെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബി ജെ പിയുടെ ജന്‍ ആശിര്‍വാദ് യാത്രയുടെ ഭാഗമായി സെഹോറില്‍ നടന്ന പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. ഈ വര്‍ഷം അവസാനമാണ് മധ്യപ്രദേളശില് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
ഡി എം കെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശത്തേയും സ്മൃതി ഇറാനി പരോക്ഷമായി വിമര്‍ശിച്ചു. 'ബ്രിട്ടീഷുകാര്‍ വന്നു തിരിച്ചുപോയി. മുഗള്‍ സാമ്രാജ്യം അവസാനിച്ചു. പക്ഷേ ഞങ്ങള്‍ (സനാതന ധര്‍മ്മം) ഇപ്പോഴും ഇവിടെയുണ്ട്, നാളെയും ഇവിടെ തുടരും,' സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. ഇതൊരു സാധാരണ തിരഞ്ഞെടുപ്പ് പോരാട്ടമായിരിക്കില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ശ്രീരാമന്റെ പേര് ഉയര്‍ത്തി പിടിക്കുന്നവരും സോണിയ ഗാന്ധിയുടെ ആശീര്‍വാദത്തോടെ അവര്‍ അധികാരത്തിലിരുന്നപ്പോള്‍ ശ്രീരാമന് നിലവില്‍ ഇല്ല എന്ന വാദം തെൡയിക്കാന് കോടതിയില്‍ രേഖകള്‍ സമര്‍പ്പിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് ഇനി വരാനിരിക്കുന്നത് എന്നും സ്മൃതി ഇറാനി പറഞ്ഞു. സനാതന ധര്‍മ്മത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ഒരു കൂട്ടുകെട്ടുണ്ട്. എന്നാല്‍ ജീവിച്ചിരിക്കുന്നിടത്തോളം മതം സംരക്ഷിക്കും എന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം,' അവര്‍ അവകാശപ്പെട്ടു.
പ്രതിപക്ഷം എങ്ങനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മത്സരിക്കുക എന്നും കേന്ദ്രമന്ത്രി ചോദിച്ചു. പേരുമാറ്റം കുറുക്കനെ സിംഹമാക്കില്ലെന്ന് പറഞ്ഞ് കൊണ്ടായിരുന്നു പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന് പേര് നല്‍കിയതിനെ പരിഹസിച്ച് കൊണ്ട് സ്മൃതി ഇറാനി പറഞ്ഞത്. അതേസമയം മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 36 സ്ഥാനാര്‍ത്ഥികളെ ബി ജെ പി ഇതുവരെ തീരുമാനിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗിനെതിരെ ലാഹാര്‍ മണ്ഡലത്തില്‍ നിന്ന് അമ്രിഷ് ഗുഡ്ഡു മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ഗ്വാളിയോര്‍ ജില്ലയിലെ ദാബ്രയില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യയുടെ അടുത്ത അനുയായി ഇമര്‍തി ദേവിക്ക് ടിക്കറ്റ് നല്കി. ഝബുവയിലെ തണ്ട്ല നിയമസഭാ സീറ്റില്‍ കല് സിംഗിനും ഇന്‍ഡോര്‍ ജില്ലയിലെ ദപാല്പൂരില് നിന്ന് മനോജ് പട്ടേലിനും ഛത്തര്പൂര് ജില്ലയിലെ രാജ്നഗര്‍ സീറ്റില്‍ നിന്ന് അരവിന്ദ് പടേരിയയ്ക്കുമാണ് പരിഗണന.
സാഗര്‍ ജില്ലയിലെ ദിയോരി സീറ്റില്‍ നിന്ന് ബ്രിജ് ബിഹാരി പടേരിയയ്ക്കും ഭിതര്‍വാര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മോഹന്‍ സിങ് റാത്തോഡിനും ടിക്കറ്റ് നല്‍കിയിട്ടുണ്ട്. 230 അംഗ നിയമസഭയാണ് മധ്യപ്രദേശിലേത്. രാജസ്ഥാന്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് മധ്യപ്രദേശിലും തിരഞ്ഞെടുപ്പ് നടക്കുക. അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പ് ബി ജെ പിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ്.
-
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000










Click it and Unblock the Notifications