കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍കേന്ദ്രമന്ത്രി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു; മുതിർന്ന നേതാവ് പാർട്ടിവിട്ട ഞെട്ടലില്‍ ബിജെപി

Google Oneindia Malayalam News

Recommended Video

cmsvideo
മുന്‍കേന്ദ്ര മന്ത്രി കോണ്‍ഗ്രസ്സിലേക്ക് | Oneindia Malayalam

ഭോപ്പാല്‍: കഴിഞ്ഞ 15 വര്‍ഷമായി ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിക്കുമെന്നാണ് വിവിധ സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ശിവരാജ് സിങ് ചൗഹാന്റെ കീഴിലുള്ള സര്‍ക്കാറിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്തുള്ളത്.

<strong>ജനം ടീവിക്ക് എട്ടിന്റെ പണിയുമായി പോലീസ്; സംഘര്‍ഷമുണ്ടാക്കാന്‍ വ്യാജവാര്‍ത്ത, 'ജന'ത്തിനെതിരെ കേസ്</strong>ജനം ടീവിക്ക് എട്ടിന്റെ പണിയുമായി പോലീസ്; സംഘര്‍ഷമുണ്ടാക്കാന്‍ വ്യാജവാര്‍ത്ത, 'ജന'ത്തിനെതിരെ കേസ്

സര്‍ക്കാറിന്റെ അഴിമതികള്‍ തുറന്നു കാട്ടിക്കൊണ്ടുള്ള പ്രചരണവുമായി കോണ്‍ഗ്രസ്സും മുന്നേറിയതോടെ ബിജെപിയുടെ നില കൂടുതല്‍ പരുങ്ങലിലാവുകയായിരുന്നു. ഇതിനെ മറികടക്കാന്‍ പ്രധാനമന്ത്രി ഉള്‍പ്പടേയുള്ള ഉന്നത നേതാക്കളെ സംസ്ഥാനത്ത് പ്രചരണത്തിന് ഇറക്കാനിരിക്കെയാണ് ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സര്‍തജ് സിങ് കോണ്‍ഗ്രസ്സില്‍ ചേരുന്നത്. സംഭവം ഇങ്ങനെ...

മുന്‍കേന്ദ്ര ആരോഗ്യമന്ത്രി

മുന്‍കേന്ദ്ര ആരോഗ്യമന്ത്രി

മുന്‍കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപിയുടെ സിറ്റിങ് എംഎല്‍എയുമായ സര്‍തജ് സിങ് ഇന്നലെ വൈകിട്ടോടെയാണ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിര്‍ന്ന നേതാവ് എതിര്‍ പാളയത്തിലെത്തിയത് ബിജെപിക്ക് കനത്ത തിരിച്ചടിയായി.

സര്‍തജ് സിങ്

സര്‍തജ് സിങ്

1998 ല്‍ 13 ദിവസം അധികാരത്തില്‍ ഇരുന്ന പ്രഥമ ബിജെപി സര്‍ക്കാറിലെ ആരോഗ്യ മന്ത്രിയും മാധ്യപ്രദേശിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്നു സര്‍തജ് സിങ്. 72 വയസ്സുകഴിഞ്ഞതിനാല്‍ 2016 ലാണ് അദ്ദേഹത്തെ ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുന്നത്.

പാര്‍ട്ടി വിടലിന് കാരണം

പാര്‍ട്ടി വിടലിന് കാരണം

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കാത്തതാണ് നേതാവിന്റെ പാര്‍ട്ടി വിടലിന് കാരണം. സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതറിഞ്ഞ് വിതുമ്പിക്കൊണ്ട് സര്‍ത്ജ് സിങ് ഇന്നലെ അനുയായികളെ കണ്ടിരുന്നു.

കോണ്‍ഗ്രസ്സില്‍

കോണ്‍ഗ്രസ്സില്‍

ഇതിനു പിന്നാലെയാണ് ഇദ്ദേഹം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ ചേര്‍ന്ന സര്‍തജ് സിങിന് ഹോഷംഗാബാദില്‍ കോണ്‍ഗ്രസ് സീറ്റും നല്‍കി. ഇദ്ദേഹത്തിന്റെ സിറ്റിങ് സീറ്റായ സേവ്‌നി-മാല്‍വയില്‍ കോണ്‍ഗ്രസ് നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം

സര്‍തജ് ഉള്‍പ്പടെയുള്ള 23 പേരെ കൂടി പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഭാര്യാ സഹോദരന്‍ സജ്ജയ് മന്‍സാനിയക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കിയുന്നു. കഴിഞ്ഞ ആഴ്ച്ചയാണ് മന്‍സാനിയ ബിജെപി വിട്ടത്.

കുടുംബ ആധിപത്യം

കുടുംബ ആധിപത്യം

ശനിയാഴ്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും സാന്നിധ്യത്തിലായിരുന്നു സഞ്ജയ് സിങിന്റെ കോണ്‍ഗ്രസിലേക്കുള്ള കടന്നുവരവ്. മധ്യപ്രദേശിന് ഇനി ശിവരാജിനെ ആവശ്യമില്ലെന്നും നാഥിനെയാണ് ആവശ്യമെന്നും കമല്‍നാഥിനെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 13 വര്‍ഷമായി ശിവരാജ് സിങ് ചൗഹാനാണ് മുഖ്യമന്ത്രി. ബിജെപി കുടുംബ ആധിപത്യത്തെയാണ് പ്രോല്‍സാഹിപ്പിക്കുന്നതെന്നും സഞ്ജയ് കുറ്റപ്പെടുത്തിയിരുന്നു.

ബിജെപിക്ക് കടുത്ത വെല്ലുവിളി

ബിജെപിക്ക് കടുത്ത വെല്ലുവിളി

മധ്യപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞിട്ടില്ലെങ്കിലും ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസ്സിന് സാധിച്ചിട്ടുണ്ട്. കമല്‍നാഥും ജോതിരാജ സിന്ധ്യയുമാണ് കോണ്‍ഗ്രസ്സിന്റെ തിരിഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

പ്രധാന പ്രചരണ വിഷയം

പ്രധാന പ്രചരണ വിഷയം

ബിജെപിയുടെ അഴിമതിയാണ് കോണ്‍ഗ്രസ്സിന്റെ പ്രധാന പ്രചരണ വിഷയം. കൂടാതെ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം രൂപികരിക്കാനുള്ള നീക്കവും കോണ്‍ഗ്രസ് സജീവമായി നടത്തുന്നുണ്ട്. വന്‍പ്രചരണങ്ങള്‍ അഴിച്ചുവിട്ട് സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരത്തെ മറികടക്കാമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. മധ്യപ്രദേശില്‍ പരാജയപ്പെട്ടാല്‍ 2019 ല്‍ അത് പ്രതിഫലിക്കുമെന്നെ കാര്യം ഉറപ്പാണ്.

പ്രചരണത്തിന് എത്താന്‍ പോവുന്നത്

പ്രചരണത്തിന് എത്താന്‍ പോവുന്നത്

വ്യാപം അഴമതി, മന്ദ്സൗര്‍ പ്രക്ഷോഭം തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബിജെപിയുടെ ജനപ്രീതിയില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്. ഇത് മുതലെടുത്ത് കോണ്‍ഗ്രസ് അധികാരം പിടിക്കുന്നതിന് തടയിടുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, അരുണ്‍ ജയ്റ്റ്‌ലി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരടങ്ങുന്ന വന്‍ നേതാക്കളുടെ നിര തന്നെയാണ് സംസ്ഥാനത്ത് പ്രചരണത്തിന് എത്താന്‍ പോവുന്നത്.

സ്ഥാനാര്‍ത്ഥി പട്ടിക

സ്ഥാനാര്‍ത്ഥി പട്ടിക

അതേസമയം ഈ മാസം 28 നു നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വ്യഴാഴ്ച്ച ബിജെപി പുറത്തിറക്കി. 32 സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്. ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വാര്‍ഗിയയുടെ മകന്‍ ആകാശ് വിജയ് വാര്‍ഗിയും മുന്‍ മന്ത്രി രാകേഷ് ചൗധരിയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

226 സീറ്റുകളില്‍

226 സീറ്റുകളില്‍

വ്യാഴാച്ചത്തെ പട്ടികയോടെ 230 അംഗ സഭയിലെ 226 സീറ്റുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികളായി. ഭോപാല്‍ മേയര്‍ കൃഷ്ണ ഗൗറാണ് ഗോവിന്ദ് പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുന്‍ എംപി പ്രേംചന്ദ് ഗുഡ്ഡുവും സ്ഥാനാര്‍ത്ഥിയാകും.

സീറ്റ് ലഭിക്കാതെ പ്രമുഖര്‍

സീറ്റ് ലഭിക്കാതെ പ്രമുഖര്‍

11 സീറ്റുകളില്‍ സിറ്റിങ് എംഎല്‍എ മാര്‍ക്ക് വീണ്ടും അവസരം നല്‍കിയിട്ടുണ്ട്. മന്ത്രി സൂര്യപ്രകാശ് മീണ, സര്‍തജ് സിങ് എന്നിവരാണ് സീറ്റ് ലഭിക്കാതെ പോയ പ്രമുഖര്‍. ഇന്ദോര്‍-3 ലാണ് കന്നിസ്ഥാനാര്‍ത്ഥിയായ അകാശ് വിജയ് വാര്‍ഗിയക്ക് അവസരം നല്‍കിയിരിക്കുന്നത്.

English summary
മുന്‍കേന്ദ്രമന്ത്രി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു; മുതിർന്ന നേതാവ് പാർട്ടിവിട്ട ഞെട്ടലില്‍ ബിജെപി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X