കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി ബില്‍ കുറയണോ? ബിജെപിയെ പറപ്പിക്കണം, കോണ്‍ഗ്രസ് അധികാരത്തിലെത്തണം, പരാതിക്ക് മറുപടി!!

Google Oneindia Malayalam News

ഭോപ്പാല്‍: വൈദ്യുതി ബില്‍ മധ്യപ്രദേശില്‍ വലിയൊരു ചര്‍ച്ചാ വിഷയമാണ്. വലിയ ബില്ലാണ് സാധാരണക്കാര്‍ക്ക് പോലും വരുന്നത്. ഇത്തരമൊരു ബില്ലിനെ കുറിച്ച് പരാതിപ്പെട്ടയാള്‍ക്ക് ലഭിച്ച മറുപടി ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ആഗര്‍ മാല്‍വ ജില്ലയിലെ താമസക്കാരനായിരുന്നു ഹരീഷ് യാദവ്. ഒരു സുപ്രഭാതത്തില്‍ ഹരീഷിന് വന്ന ബില്‍ കണ്ട് അദ്ദേഹം തന്നെ ഞെട്ടിപ്പോയി. 30000 രൂപയാണ് വൈദ്യുതി ബില്ലായി വന്നത്. ഇതോടെ പരാതി ഉന്നയിക്കാന്‍ ഹരീഷ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മറുപടി കേട്ട് ഹരീഷ് മാത്രമല്ല, സംസ്ഥാനം ഭരിക്കുന്ന ബിജെപി പോലും ഞെട്ടിപ്പോയിരിക്കുകയാണ്.

1

നിങ്ങള്‍ക്ക് വൈദ്യുതി ബില്‍ കുറയണമെങ്കില്‍, ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കൂ, കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കൂ. നൂറ് രൂപ വൈദ്യുതി ബില്‍ അപ്പോള്‍ വരുമെന്നായിരുന്നു മറുപടി. വൈദ്യുത വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയിലാണ് ഹരീഷിന് വിചിത്രമായ മറുപടി ലഭിച്ചിരിക്കുന്നത്. പരാതി നല്‍കിയപ്പോള്‍ പകരം ഒരു ആപ്ലിക്കേഷന്‍ ഐഡി ഇയാള്‍ക്ക് നല്‍കിയിരുന്നു. അടുത്ത ദിവസം മറുപടിക്കായി വെബ് സൈറ്റില്‍ വീണ്ടും കയറിയപ്പോഴാണ് ഇത്തരമൊരു മറുപടി കണ്ടത്. തന്റെ പരാതി പരിഹരിച്ചതായും ഇതില്‍ പറയുന്നുണ്ട്. കോണ്‍ഗ്രസിന് വോട്ടു ചെയ്യണമെന്ന മറുപടി ഹരീഷിനെ ശരിക്കും അമ്പരിപ്പിച്ചിരിക്കുകയാണ്.

്അതേസമയം മറുപടിയില്‍ തൃപ്തനാവാത്ത ഹരീഷ് വീണ്ടും പരാതി നല്‍കി. ഇത്തവണ കളക്ടറുടെ ഓഫീസിലും അദ്ദേഹം പരാതി നല്‍കി. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗര്‍ മാല്‍വ നഗരത്തിലെ വൈദ്യുതി ബോര്‍ഡിലെ അസിസ്റ്റന്റ് എഞ്ചിനീയറെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഉന്നത തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മണ്ഡലത്തില്‍ അധികം വൈകാതെ തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ബിജെപി എംഎല്‍എ മനോഹര്‍ കാമല്‍വാളിന്റെ മരണത്തെ തുടര്‍ന്നാണ് ഈ സീറ്റ് ഒഴിവ് വന്നത്. ഇത്തരമൊരു കാര്യം വിജയ സാധ്യതയെ ബാധിക്കുമോ എന്നും ബിജെപി ഭയപ്പെടുന്നുണ്ട്.

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഏറ്റവും സജീവമായ വിഷയമായി ഉയര്‍ത്തി കാണിക്കുന്നത് വൈദ്യുതി നിരക്ക് ഉയര്‍ന്നതാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് ഇത് വളരെ കുറവായിരുന്നു. കഴിഞ്ഞ ദിവസം ഈ വിഷയം കോണ്‍ഗ്രസ് ശക്തമായി ഉന്നയിച്ചിരുന്നു. അതേസമയം ഉദ്യോഗസ്ഥ തലത്തില്‍ ബിജെപിക്കെതിരെ വലിയ രോഷമുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. ബിജെപി ജനവിരുദ്ധ നയങ്ങള്‍ എടുക്കുന്നു എന്നാണ് ഇവര്‍ക്കിടയിലെ അഭിപ്രായം. ചൗഹാന്‍ സര്‍ക്കാരിന്റെ കാലത്തെ അഴിമതികളും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യ മേഖലയ്ക്ക് വൈദ്യുത മേഖലയെ തീറെഴുതി കൊടുക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്ന് ഇവര്‍ സൂചിപ്പിക്കുന്നു.

മധ്യപ്രദേശില്‍ സസ്‌പെന്‍സ്, ഗ്വാളിയോറില്‍ മറുപണിയുമായി കോണ്‍ഗ്രസ്, സിന്ധ്യയെ പൂട്ടാന്‍ ടീം സോണിയ!!മധ്യപ്രദേശില്‍ സസ്‌പെന്‍സ്, ഗ്വാളിയോറില്‍ മറുപണിയുമായി കോണ്‍ഗ്രസ്, സിന്ധ്യയെ പൂട്ടാന്‍ ടീം സോണിയ!!

English summary
madhya pradesh electricity department give bizzare response to a complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X