കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പകരം വീട്ടുമെന്ന് വെല്ലുവിളിച്ച ബിജെപി എംല്‍എയുടെ അനുയായികളെ അറസ്റ്റ്ചെയ്ത് മധ്യപ്രദേശ് സര്‍ക്കാര്‍

Google Oneindia Malayalam News

ഭോപ്പാല്‍: മുന്‍ബിജെപി മന്ത്രിയും എംഎല്‍എയുമായ നരോട്ടം മിശ്രയുടെ രണ്ട് അനുയായികളെ മധ്യപ്രദേശ് എക്കണോമിക് ഒഫന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബിജെപി സര്‍ക്കാറിന്‍റെ കാലത്ത് നടത്തിയ ഇ-ടെന്‍ഡര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ ഇവരെ അറസ്റ്റ് ചെയ്തത്. വിവിധ പദ്ധതികള്‍ക്ക് ഇ-ടെന്‍ഡര്‍ ക്ഷണിച്ചതിലൂടെ 3000 കോടിലിയധികം രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം.

<strong>തിരിച്ചടിച്ച് കോണ്‍ഗ്രസ്; കര്‍ണാടകയിലെ മുഴുവന്‍ വിമതരേയും അയോഗ്യരാക്കി, വിലക്ക് 2023 വരെ</strong>തിരിച്ചടിച്ച് കോണ്‍ഗ്രസ്; കര്‍ണാടകയിലെ മുഴുവന്‍ വിമതരേയും അയോഗ്യരാക്കി, വിലക്ക് 2023 വരെ

ചില രാഷ്ട്രീയ നേതാക്കളും കോണ്‍ട്രാക്ടര്‍മാരും ചേര്‍ന്നുള്ള അഴിമതി പുറത്തുവന്നതോടെ തെറ്റായി നല്‍കിയ ഒമ്പത് കരാറുകള്‍ താല്‍ക്കാലികമായി റദ്ദാക്കേണ്ടി വന്നിരുന്നു. സംഭവത്തില്‍ ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കാര്യക്ഷമമായ അന്വേഷണം നടത്തിയില്ലെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. സൈബര്‍ ക്രൈം ആയതിനാല്‍ ഇക്കോണമിക്ക് ഒഫന്‍സ് വിങ്ങിന് കൈമാറിയ കേസിലെ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെയാണ്.

mp

വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ഇ-ടെന്‍ഡറാണ് ക്ഷണിച്ചിരുന്നത് സര്‍ക്കാര്‍ സ്ഥാപനമായ മധ്യപ്രദേശ് ജല്‍ നിഗം ലിമിറ്റഡ്(എംപിജെഎന്‍എല്‍) ആണ്. സത്‌ന, രാജ്ഗഡ് ജില്ലകളിലെ ഗ്രാമീണ മേഖലയില്‍ വെള്ളം എത്തിക്കുന്നതിനുള്ള മൂന്ന് പദ്ധതികള്‍ക്ക് 2018 മാര്‍ച്ചില്‍ ഇ-ടെന്‍ഡര്‍ ക്ഷണിച്ചത്. ഇ-ടെന്‍ഡറില്‍ കൃത്രിമം കാട്ടി മൂന്ന് ടെന്‍ഡറുകളും ചില കമ്പനികള്‍ക്ക് മറിച്ചുകൊടുത്തുവെന്നാണ് ഉയര്‍ന്ന ആരോപണം.

2322 കോടി രൂപയുടേതായിരുന്നു ഇ-ടെന്‍ഡറുകള്‍. ടെന്‍ഡര്‍ കിട്ടാതിരുന്ന കമ്പനികള്‍ കൃത്രിമം നടന്നതായി ആരോപിച്ചതിനെ തുടര്‍ന്ന് എംപിജെഎന്‍എല്‍ ഉദ്യോഗസ്ഥര്‍ നിജസ്ഥിതി അറിയാനായി മധ്യപ്രദേശ് സ്‌റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍റെ സഹായം തേടിയതോടെയാണ് അഴിമതി വിവരം പുറത്തുവരുന്നത്.

അതേസമയം കേസില്‍ തന്‍റെ അനുയായികള്‍ക്കെതിരെ ലഭിച്ച തെളിവുകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് നരോട്ടം മിശ്ര പറഞ്ഞു. രണ്ട് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക് കൂറ്മാറിയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം ഉന്നയിച്ച നേതാവാണ് നരോട്ടം മിശ്ര. കോണ്‍ഗ്രസ് തുടങ്ങിവെച്ചു, ഞങ്ങളത് പൂര്‍ത്തിയാക്കുമെന്നാണ് തിരിച്ചടിക്ക് സൂചന നല്‍കികൊണ്ട് സംസ്ഥാനത്തെ മുതിര്‍ന്ന നേതാവായ നാരോട്ടം മിശ്ര പറഞ്ഞത്.

English summary
Madhya Pradesh; eow arrests 2 aides of BJP leader narottam mishra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X