മധ്യപ്രദേശ് എക്‌സിറ്റ് പോള്‍: മധ്യപ്രദേശില്‍ ബിജെപിയുടെ തേരോട്ടം പ്രവചിച്ച് ടുഡേയ്‌സ് ചാണക്യ
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ഒരിക്കല്‍ കൂടി ബിജെപി തേരോട്ടം പ്രവചിച്ച് ടുഡേയ്‌സ് ചാണക്യ-ന്യൂസ് 24 സര്‍വേ. 151 സീറ്റുകള്‍ വരെ ബിജെപി നേടുമെന്നാണ് പ്രവചനം. അതേസമയം ഇത്തവണ ശിവരാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കാതെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതേസമയം കോണ്‍ഗ്രസ് ഇത്തവണ് തകര്‍ച്ച നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. 74 സീറ്റിലേക്ക് കോണ്‍ഗ്രസ് വീഴും.
മറ്റ് പാര്‍ട്ടികള്‍ക്ക് 5 സീറ്റും ലഭിക്കും. അതേസമയം വോട്ട് ശതമാനത്തിലും ബിജെപി തന്നെ മുന്നിലെത്തും. 45 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിക്കുക. കോണ്‍ഗ്രസിന് 38 ശതമാനം വോട്ടും ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത് ബിജെപിക്ക് നേട്ടമായി എന്നാണ് സര്‍വേ പറയുന്നത്. ഇതോടെ കേന്ദ്ര നേതൃത്വത്തിന്റെ നേട്ടമായി വിജയം മാറും. ബിജെപിയുടെ ആധിപത്യം മധ്യപ്രദേശില്‍ കാണാനാവുമെന്നാണ് സര്‍വേകളെല്ലാം അഭിപ്രായപ്പെടുന്നത്.

മൂന്ന് എക്‌സിറ്റ് പോളുകളാണ് ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രവചിച്ചത്. മൂന്ന് സര്‍വേകള്‍ നേരിയ മുന്‍തൂക്കം കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചിട്ടുണ്ട്.2005 മുതല്‍ മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാനാണ് മുഖ്യമന്ത്രി. അഞ്ചാം തവണയും ചൗഹാന്‍ തന്നെ മുഖ്യമന്ത്രിയാവുമെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. എന്നാല്‍ പ്രചാരണത്തില്‍ മധ്യപ്രദേശില്‍ മുന്നില്‍ നിന്നത് നരേന്ദ്ര മോദിയായിരുന്നു. ചൗഹാന്റെ സര്‍ക്കാര്‍ കടുത്ത ഭരണവിരുദ്ധ വികാരം നേരിടുന്നതായിട്ടാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നത്.
ഭരണവിരുദ്ധ വികാരത്തെ നേരിടാന്‍ ബിജെപി കേന്ദ്ര നേതൃത്വം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടക്കം ഇടപെട്ടിരുന്നു. പ്രചാരണത്തിന്റെ ചുമതല മോദി ഏറ്റെടുക്കുകയും ചെയ്തു. പോസ്റ്ററുകളിലെല്ലാം പ്രാമുഖ്യം മോദിക്കായിരുന്നു ലഭിച്ചത്. അതുപോലെ ചൗഹാന്‍ സാധാരണക്കാരിലേക്ക് ഇറങ്ങി ചെന്ന് പ്രചാരണം നടത്തിയതും ഗുണം ചെയ്തിട്ടുണ്ടാവാമെന്നാണ് സര്‍വേകള്‍ തെളിയിക്കുന്നത്.
അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ചൗഹാനെ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രി കാണാനാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കോണ്‍ഗ്രസിന്റെ പ്രചാരണം കമല്‍നാഥാണ് നയിച്ചത്. അതിനൊപ്പം ദിഗ്വിജയ് സിംഗുമുണ്ടായിരുന്നു. ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ സര്‍വേയില്‍ 140 മുതല്‍ 162 സീറ്റ് വരെ ബിജെപി നേടുമെന്നാണ് പ്രവചിക്കുന്നത്.
കോണ്‍ഗ്രസിന്റെ സീറ്റ് 68 മുതല്‍ 90 ആയി ചുരുങ്ങുമെന്നും സര്‍വേ പറയുന്നു. ഇന്ത്യ-ടിവി സിെന്‍എഫ് സര്‍വേയില്‍ 140 മുതല്‍ 159 സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് പരമാവധി 89 സീറ്റ് നേടുമെന്നും ഇവര്‍ പറയുന്നു. റിപബ്ലിക്ക് ടിവി- മേട്രിസ് സര്‍വേയില്‍ ിജെപിക്ക് 118 മുതല്‍ 130 സീറ്റ് വരെയാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 97 മുതല്‍ 107 വരെ സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ പറയുന്നു.












Click it and Unblock the Notifications