കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ പിതാവിനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Google Oneindia Malayalam News

ഭോപ്പാല്‍: ഇന്‍ഷുറന്‍സ് തുകയ്ക്കായി പിതാവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുത്ത് മകന്‍. മധ്യപ്രദേശിലെ ബര്‍വാനി ജില്ലയില്‍ ആണ് ഞെട്ടിപ്പിക്കുന്ന സംഭവംയ. അപകട ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്യുന്നതിനായാണ് മകന്‍ പിതാവിനെ കൊലപ്പെടുത്താന്‍ കരാര്‍ കൊലയാളികളെ നിയോഗിച്ചത് എന്ന് പൊലീസ് പറഞ്ഞു.

അജ്ഞാത വാഹനമിടിച്ച് 52 കാരനായ പിതാവ് മരിച്ചെന്ന് അവകാശപ്പെട്ട് നവംബര്‍ 10 ന് ആ് പ്രതി സെന്‍ധ്വ പോലീസ് സ്റ്റേഷനെ സമീപിച്ചത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് എന്ന് പൊലീസ് സൂപ്രണ്ട് (എസ് പി) ദീപക് കുമാര്‍ ശുക്ല പറഞ്ഞു.

1

അപകട സ്ഥലം പരിശോധിച്ച പൊലീസ് 52 കാരന്റെ മരണം കൊലപാതകമാണ് എന്ന നിഗമനത്തിലെത്തിയിരുന്നു. 52 കാരനായ ഛഗന്‍ പവാറാണ് മകന്റെ ക്രൂരകൃത്യത്തിന് ഇരയായത്. സംഭവത്തില്‍ മകന്‍ അനില്‍ പവാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിമതര്‍ക്ക് ഒന്നും ചെയ്യാനാകില്ല.. ബിജെപിയുടെ ആത്മവിശ്വാസത്തിന് കാരണമിതാണ്; മറ്റുള്ളവര്‍ കണ്ടുപഠിക്കണംവിമതര്‍ക്ക് ഒന്നും ചെയ്യാനാകില്ല.. ബിജെപിയുടെ ആത്മവിശ്വാസത്തിന് കാരണമിതാണ്; മറ്റുള്ളവര്‍ കണ്ടുപഠിക്കണം

2

പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഛഗന്‍ പവാറിന്റേത് അപകട മരണമല്ല എന്നും കൊലപാതകമാണ് എന്നും കണ്ടെത്തിയത് എന്ന് സെന്‍ധ്വ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് രാജേഷ് യാദവ് പറയുന്നത്. അന്വേഷണത്തെ തുടര്‍ന്ന്, സംശയം തോന്നിയ കരണ്‍ ഷിന്‍ഡെ എന്നായാളെ പൂനെയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

'ചര്‍ച്ചക്ക് പോകാതെ കുഞ്ഞിനെ നോക്കി വീട്ടിലിരിക്കാന്‍ ഭര്‍ത്താവിനോട് പറയാം.. പക്ഷെ'; ദീപ രാഹുല്‍ ഈശ്വര്‍'ചര്‍ച്ചക്ക് പോകാതെ കുഞ്ഞിനെ നോക്കി വീട്ടിലിരിക്കാന്‍ ഭര്‍ത്താവിനോട് പറയാം.. പക്ഷെ'; ദീപ രാഹുല്‍ ഈശ്വര്‍

3

ചോദ്യം ചെയ്യലില്‍, കൊലപാതകത്തിന് 2.5 ലക്ഷം രൂപ നല്‍കാമെന്ന് ഛഗന്‍ പവാറിന്റെ മകന്‍ വാഗ്ദാനം ചെയ്തതായി അദ്ദേഹം പറഞ്ഞു. പിതാവ് 10 ലക്ഷം രൂപയ്ക്ക് അപകട ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടെന്നും കൊലയാളികളെ വാടകയ്ക്കെടുത്തതായും മകന്‍ പിന്നീട് സമ്മതിച്ചു.

ഒരുവേദിയില്‍ ഒന്നിച്ചെത്തി സാനിയയും മാലിക്കും... ചിത്രങ്ങള്‍ പുറത്ത്; വിവാഹമോചനത്തില്‍ വീണ്ടും ട്വിസ്റ്റ്!!ഒരുവേദിയില്‍ ഒന്നിച്ചെത്തി സാനിയയും മാലിക്കും... ചിത്രങ്ങള്‍ പുറത്ത്; വിവാഹമോചനത്തില്‍ വീണ്ടും ട്വിസ്റ്റ്!!

4

ഛഗന്‍ പവാര്‍ ദിവസവും രാവിലെ നടക്കാന്‍ പോകാറുണ്ടായിരുന്നു. നവംബര്‍ 10 ന് ഛഗന്‍ പവാര്‍ പതിവ് പോലെ പ്രഭാത നടത്തത്തിന് പോയപ്പോള്‍ മകന്‍ ക്വട്ടേഷന്‍കാരെ വിളിച്ച് വിവരം കൈമാറുകയായിരുന്നു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

English summary
Madhya Pradesh: Father killed son to collect insurance money, shocking incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X